For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ആവാൻ ശ്രമിക്കുന്ന സേതുപതി.. തെങ്കാശി റ്റു തായ്‌ലൻഡ്-സിന്ദുബാദ്, ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Vijay Sethupathi, Anjali, Vivek Prasanna
  Director: S.U. Arun Kumar

  റിയൽ ലൈഫ് നാച്ചുറൽ ആക്ടിംഗും ലാർജർ ദാൻ ലൈഫ് ഹീറോ പരിവേഷവും തനിക്ക് ഒരുമിച്ച് ചുമക്കാൻ പറ്റിയ ഒന്നല്ല എന്ന് രാജാപാലയത്തുകാരൻ 'മക്കൾ സെൽവൻ വിജയ് സേതുപതി മുൻപും തെളിയിച്ചിട്ടുള്ള കാര്യമാണ്. റെക്ക, ജുങ്ക, കറുപ്പൻ എന്നിവയൊക്കെ ഉദാഹരണം. എന്നിട്ടും ഒരിക്കൽ കൂടി മക്കൾ സെൽവൻ ഇമേജ് വിട്ട് ദളപതി വിജയ് ഇമേജിലേക്ക് ചേക്കേറാനുള്ള വിജയ് സേതുപതിയുടെ വിഫലശ്രമം ആണ് ഈ 27ന് തിയേറ്ററുകളിൽ എത്തിയ 'സിന്ദുബാദ്'

  ജൂനിയർ ആർട്ടിസ്റ്റ് ആയും ചെറിയ റോളുകൾ ചെയ്തു നടന്ന വിജയ് സേതുപതിയെ ലൈംലൈറ്റിൽ എത്തിച്ച സിനിമയായിരുന്നു പന്നയാരും പദ്മിനിയും. അതിന്റെ സംവിധായകനായ എസ് യു അരുൺകുമാർ. മൂപ്പരാണ് സിന്ദുബാദ്ന്റെയും ഡയറക്ടർ. പന്നയാരും പദ്മിനിക്കും ശേഷം ഇരുവരും ഒന്നിച്ച സിനിമ പോലീസ് സ്റ്റോറിയായ സേതുപതി ആയിരുന്നു. വിജയ് സേതുപതിയ്ക്ക് പ്രേക്ഷകപ്രീതി നേടിക്കൊടുക്കുന്നതിൽ നിര്ണായകപങ്കുവഹിച്ച ഒരു സിനിമയായിരുന്നു സേതുപതി. ഈ രണ്ടുപേരുടെയും കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാമത്തെ സിനിമ എന്ന നിലയിൽ സിന്ദുബാദിനെ സമീപിച്ചാൽ നിരാശയവും ഫലം. എന്നാൽ ഇത്തരം പ്രിജുഡീസ് ഒക്കെ മാറ്റിവച്ച് തിയേറ്ററിൽ എത്തിയാൽ വണ്‍ ടൈം വാച്ചബിള്‍
  ആണ് താനും .

  വിജയ് സേതുപതിയ്ക്കൊപ്പം മകൻ സൂര്യാ വിജയ് സേതുപതി കൂടി മുഴുനീള സഹനടനെപ്പോലെ നിറഞ്ഞ് നിൽക്കുന്നു എന്നതാണ് സിന്ദുബാദിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. താരപുത്രന്മാർ സാധാരണ സിനിമയിൽ ഇന്‍ട്രൊഡ്യൂസ്‌
  ചെയ്യപ്പെടുമ്പോൾ ഉണ്ടാവാറുള്ളപോലെ നായകന്റെ മകനായിട്ടോ ചെറുപ്പകാലമായിട്ടോ ഒന്നുമല്ല സൂര്യാ സേതുപതിയുടെ വരവ്. പത്തോ പന്ത്രണ്ടോ വയസ് മാത്രേ ഉള്ളൂവെങ്കിലും നായകനൊപ്പം കടയ്ക്ക് കട്ട നിൽക്കുന്ന ഫ്രണ്ട് ആയിട്ടാണ്. രണ്ടുപേരും തമ്മിലുള്ള റിലേഷനും അതിന്റെ ഉദ്ഭവമോ ഒന്നും അധികം ഡിഫൈൻ ചെയ്യാനോ വിശദീകരിക്കാനോ ഒന്നും സംവിധായകൻ അധികം മെനക്കെടാത്തത് ഒരു നല്ല കാര്യമായി തോന്നുകയും ചെയ്തു.

  തെങ്കാശിയിലെ രണ്ടു സ്മോൾ സ്കെയിൽ കള്ളന്മാരായിട്ടാണ് തിരുവും (സേതുപതി) സൂപ്പറും (സൂര്യാ സേതുപതി). രണ്ടുപേരുടെയും തെങ്കാശിയിലെ പോക്കിരിത്തരങ്ങൾ വളരെ ലൈവായിട്ടാണ് ഫാസ്റ്റ് ഹാഫിൽ കാണിച്ചിരിക്കുന്നത്. പോസ്റ്ററിൽ മൂത്രമൊഴിക്കുന്ന സൂപ്പറിനെ അടിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന് തിരു കൊടുക്കുന്ന പണിയൊക്കെ രസകരമാണ് മലേഷ്യയിൽ വീട്ടുപണിക്കാരിയായ വെമ്പ (അഞ്ജലി) ലീവിൽ വരുന്നതും തിരു അവളിൽ ആകൃഷ്ടനായി പ്രണയത്തിൽ വീണുപോകുന്നതുമാണ് പടത്തിന്റെ റൊമാന്റിക് ട്രാക്ക്. രണ്ടും രസകരമാണ്. ഫാസ്റ്റ് ഹാഫ് മോശമല്ല എന്നുതന്നെ അർത്ഥം.

  മലേഷ്യയിലേക്ക് ലീവ് കഴിഞ്ഞ് പോയ വെമ്പയുടെ അവിടുത്തെ കാര്യം പൊഗയാണെന്ന് അറിഞ്ഞു തിരുവും സൂപ്പറും അങ്ങോട്ട് കയറുന്നതാണ് രണ്ടാം പാതിയിൽ. പിന്നെ അവിടന്നങ്ങോട്ട് ഒരു ഒറ്റമാണ്. അത് മലേഷ്യയിൽ നിന്ന് തായ്‌ലന്റിലേക്കും അവിടന്ന് കമ്പോഡിയയിലേക്കുമൊക്കെ നീണ്ടു നീണ്ട് പോവുന്നു. മാഫിയാ ലീഡറായ ലിംഗിനെ ചൊറിഞ്ഞതാണ് കാരണം. മലേഷ്യയിലെ ഹ്യൂമൻ ട്രാഫിക്കിംഗ്, തായ്ലാൻഡിലെ സെക്‌സ് മാഫിയ , കമ്പോഡിയയിലെ സ്കിൻ ട്രേഡിങ്ങ് തുടങ്ങി എല്ലാമായി കണക്ടഡ് ആണ് ലിങ്കും ആ ഓട്ടവും. വെമ്പയെ കടത്തിയതും ലിങ്കു തന്നെ. അത് അങ്ങനെയാണല്ലോ..

  മൂന്നു രാജ്യങ്ങളിലെ ഉഡായിപ്പുകൾ ആണ് ആ ഓട്ടത്തിനിടയിൽ പൊളിച്ചടുക്കപ്പെടുന്നത്. സെക്കൻഡ് ഹാഫ് തളപതി വിജയ് ചെയ്താൽ പൊളിച്ചേനെ എന്നുസാരം.. ആക്ഷൻ സേതുപതിയ്ക്ക് പൊതിയാ തേങ്ങയാണ്. ക്യാമറയുടെ നിലക്കാത്ത ചലനങ്ങൾ വച്ചാണ് സംവിധായകൻ അഡ്ജസ്റ്റ് ചെയ്യുന്നത്.

  മുൻപ് പറഞ്ഞപോലെ സേതുപതിയും മകനും തമ്മിലുള്ള കെമിസ്ട്രി രസകരമായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. വെമ്പ എന്ന മണിരത്നം സിനിമകളിലെ പോലെ ലൗഡ് ആയിട്ടുള്ള നായികാ കഥാപാത്രവും കിടു. വില്ലൻ ലിങ്ക വേറെ ഏതോ മേഖലയിൽ തിളങ്ങേണ്ട ആളാണ്.. വിജയ് കാർത്തിക് കണ്ണന്റെ പൊളി ക്യാമറാ വർക്ക് ആണ് സിന്ദുബാദ് ലെ താരം.

  പ്രതീക്ഷകളെല്ലാം ഒഴിവാക്കി പോയാൽ സിന്ദുബാദ് ഒറ്റത്തവണ കണ്ടിരിക്കാവുന്ന കളർഫുൾ മൂവി.

  English summary
  Sindhubaadh movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X