»   » സ്‌കെച്ച് പ്രേക്ഷക പ്രതികരണം; അടിയും ഒതയും കലൈന്ത് വച്ച പോക്കിരി പൊങ്കല്‍!!

സ്‌കെച്ച് പ്രേക്ഷക പ്രതികരണം; അടിയും ഒതയും കലൈന്ത് വച്ച പോക്കിരി പൊങ്കല്‍!!

Posted By:
Subscribe to Filmibeat Malayalam

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി എത്തുന്ന വിക്രമിന്റെ സ്‌കെച്ച് റിലീസ് ചെയ്തു. വിജയ് നായകനായ പോക്കിരി എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങാണ് ഈ റിലീസിന് പാടാന്‍ തോന്നുന്നത്, അതെ ശരിയായ പോക്കിരി പൊങ്കല്‍!! അടിയും ഒതയും കലൈന്ത് വച്ച് അടുപ്പില്ലാമ എരിയ വച്ച പോക്കിരി പൊങ്കല്‍!!!

കംപ്ലീറ്റ് ഒരു ആക്ഷന്‍ ചിത്രമാണ് വിജയ് ചന്ദര്‍ സംവിധാനം ചെയ്ത സ്‌കെച്ച്. ചെന്നൈ അധോലോകത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ തമന്നയാണ് നായികയായെത്തുന്നത്. സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം വായിക്കാം...

തൃഷ ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല, പിന്നെ അതിന്റെ പേരില്‍ സംസാരം വേണ്ട!!!

ആദ്യ പകുതി

ചിയാന്‍ വിക്രമിന്റെ സ്റ്റൈലന്‍ അഭിനയത്തിലൂടെ ശ്രദ്ധേയമാണ് ആദ്യ പകുതി. വസ്ത്രധാരണം മുതല്‍ സംഭാഷണം വരെ വളരെ സ്റ്റൈലിഷാണ് വിക്രം ചിത്രത്തില്‍. ചെന്നൈ അധോലകത്തെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ കഥയിലേക്കുള്ള എന്‍ട്രിയുമായി ഒരു ഗംഭീര ഇന്‍ട്രല്‍ബെല്ലോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി

സെന്റിമെന്റും ആക്ഷനും റൊമാന്‍സും കലര്‍ന്നതാണ് സ്‌കെച്ചിന്റെ രണ്ടാം പകുതി. ത്രില്ല് ഒട്ടും കളയാതെയുള്ള സസ്‌പെന്‍സിന് ക്ലൈമാക്‌സില്‍ ഗംഭീര അവസാനം നല്‍കുന്നു. ക്ലൈമാക്‌സില്‍ നല്‍കുന്ന സന്ദേശം ഇരുന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.

തമന്നയുടെ അമ്മു

അമ്മു എന്ന അമുതവല്ലിയായിട്ടാണ് തമന്ന ചിത്രത്തില്‍ എത്തിയിരിയ്ക്കുന്നത്. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി, അല്പം കൂടെ പക്വതയുള്ള കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചിരിയ്ക്കുന്നത്.

മറ്റ് താരങ്ങള്‍

സൂരി, രാധ രവി, വേല രാമമൂര്‍ത്തി, രവി കൃഷ്ണ, ആര്‍കെ സുരേഷ്, ഹാരിഷ് പേരടി, ശ്രീറാം, ശ്രീപ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഓരോരുത്തരും അവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

സംഗീതം

തമാന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലെത്തുക്കുന്നതില്‍ സംഗീത സംവിധായകന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

സാങ്കേതികം

എം സുകുമാരന്റെ ക്യാമറ കണ്ണുകളെ പ്രശംസിക്കണം. അത്രയെറെ മനോഹരമായ ഫ്രെയിമുകളാണ് ഓരോന്നും. പ്രത്യേകിച്ചും റൊമാന്റിക് രംഗങ്ങളിലൊക്കെ. ഇരുണ്ട ചേരികളും ഗുണ്ടായിസവുമല്ല ഇവിടെ. റൂബെനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

മാസുമല്ല മസാലയുമല്ല

സ്‌കെച്ച് ഒരു മാസ് - മസാല എന്റര്‍ടൈന്‍മെന്റല്ല. എന്നാല്‍ ഒരു വാണിജ്യ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌കെച്ച് ഒരു 'ഡീസന്റ്' ചിത്രമാണെന്ന് അക്ഷരം തെറ്റാതെ പറയാം

English summary
Sketch audience review staring Vikram and Tamannah

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X