»   » സോളോ ദുല്‍ഖര്‍ സല്‍മാന്റെ മസാല പടമായി പോയോ? പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെയാണ്...

സോളോ ദുല്‍ഖര്‍ സല്‍മാന്റെ മസാല പടമായി പോയോ? പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെയാണ്...

Posted By: Teresa John
Subscribe to Filmibeat Malayalam
സോളോ ഫസ്റ്റ് റിവ്യൂ | filmibeat Malayalam

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സോളോയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് തണുത്ത പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് റിലീസിനെത്തിയ സിനിമയുടെ ആദ്യ ഷോ ഹൗസ് ഫുള്ളായിരുന്നെങ്കിലും സിനിമ മികച്ച നിലവാരം പുലര്‍ത്തിയിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നാല് കഥകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണം ഇങ്ങനെയാണ്...

ബിജോയ് നമ്പ്യാരുടെ സിനിമ

ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനായ ബിജോയ് നമ്പ്യാര്‍ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു സോളോ. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിച്ച സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്.

ആന്തോളജി സിനിമ

സോളോ ഒരു ആന്തോളജി സിനിമയായിരുന്നു. നാല് കഥകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമയില്‍ ശിവന്റെ പര്യായങ്ങളായ ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് പേരുകളിലാണ് നാല് കഥയും കഥപാത്രങ്ങളും ഉള്ളത്. ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് നടി നേഹ ശര്‍മ്മയാണ് അഭിനയിച്ചിരിക്കുന്നത്.

രുദ്ര

ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍ ആര്‍മി വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് സോളോ. രുദ്ര എന്ന കഥ ഭാഗത്താണ് ദുല്‍ഖര്‍ പട്ടാളക്കാരന്റെ വേഷത്തില്‍ എത്തുന്നത്. ലഫ്, രുദ്ര രാമചന്ദ്രന്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. നേഹ ശര്‍മ്മയാണ് നായികയായി ഈ ഭാഗത്ത് അഭിനയിച്ചിരിക്കുന്നത്. ഒപ്പം ഡിനോ മെരിയ, നാസാര്‍, സുഹാസിനി മണിരത്‌നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ്.

ശിവ


രണ്ടാം ഭാഗം ശിവയാണ്. ശിവ എന്ന് തന്നെയാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹരിഹരനാണ് ഈ ഭാഗത്ത് ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത്. ഈ ഭാഗത്ത് അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.

ശേഖര്‍

സിനിമയിലെ ദുല്‍ഖറിന്റെ ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പ് ശേഖര്‍ എന്ന ഭാഗത്താണ് വരുന്നത്. മൂടി നീട്ടി വളര്‍ത്തി നടക്കുന്ന ശേഖറിന്റെ നായികയായി വരുന്നത് കബാലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ധന്‍സികയാണ്. ശേഖറിന്റെ പ്രണയം പറയുന്ന ഭാഗവും ഇതാണ്.

സോളോയുടെ പ്രത്യേകത


ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്തമായി വേഷത്തില്‍ അഭിനയിച്ചിരിക്കുന്നതാണ് സിനിമയുടെ പ്രത്യേകത. ഒറ്റ സിനിമയിലൂടെ നാല് കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സിനിമയുടെ പ്രൊമോഷനടക്കം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മസാല മൂവി


ദുല്‍ഖറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നെങ്കിലും സോളോ ഒരു സാധാരണ മസാല പഠത്തിന്റെ നിലവാരത്തിലേക്ക് വീണു പോയോ എന്നും സംശയം ഉയര്‍ന്ന് വരുന്നുണ്ട്. മാത്രമല്ല ചിത്രത്തിന്റെ കഥയും വലിച്ച് നീട്ടി കൊണ്ട് പോയതായിട്ടുമാണ് അഭിപ്രായങ്ങള്‍.

English summary
Solo Movie Review: The Four Faces Of Experimentation!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam