»   » സുന്ദരപാണ്ഡ്യനില്‍ ശശികുമാറിന്‌ 3മലയാളി നായികമാര്‍

സുന്ദരപാണ്ഡ്യനില്‍ ശശികുമാറിന്‌ 3മലയാളി നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Sundarapandyan
സുബ്രമണ്യപുരം എന്ന തന്റെ ആദ്യ സിനിമയിലൂടെ തമിഴ്‌ സിനിമയുടെ ഗതിമാറ്റിയ ശശികുമാര്‍ സംവിധായകന്‍, നടന്‍ പരിവേഷങ്ങളില്‍ കൂടി കോളിവുഡ്ഡിന്റേയും മോളിവുഡ്ഡിന്റേയും ഹൃദയം കവരുകയായിരുന്നു. ശശികുമാറിന്റെ അസ്സോസിയേറ്റ്‌ ഡയറക്ടറായിരുന്ന പ്രഭാകരന്‍ സംവിധാനം ചെയ്‌ത സുന്ദരപാണ്ഡ്യന്‍ ഇപ്പോള്‍ കേരളത്തില്‍ ഓടികൊണ്ടിരിക്കുന്നു.

ശശികുമാര്‍ നായകനാവുന്ന സുന്ദരപാണ്ഡ്യനില്‍ നായികമാരായി എത്തുന്നത്‌ മൂന്ന്‌ മലയാളി പെണ്‍കൊടികളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. സൗമ്യ സതീഷ്‌, ലക്ഷ്‌മി, നീതു എന്നിവരാണ്‌ ഈ മലയാളി നായികമാര്‍. മലയാള സിനിമയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചശേഷം മിക്ക അഭിനേത്രികളും കോളിവുഡില്‍ പോയി തിളങ്ങിയിട്ടുണ്ട്‌. എന്നാല്‍ ഇങ്ങനെ ഒരവസരം തമിഴില്‍ നിന്ന്‌ വന്നു ചേര്‍ന്നത്‌ പുതിയ നീക്കങ്ങളുടെ ശുഭസൂചനയായി എടുക്കാം.

തമിഴ്‌ സിനിമയുടെ പതിവു പോലെ പ്രണയവും കറകളഞ്ഞ സൗഹൃദവും തന്നെയാണ്‌ സുന്ദരപാണ്ഡ്യന്റെയും വിഷയം. നാട്ടിലെ പ്രമുഖ ഭൂവുടമയുടെ മകനായ സുന്ദരപാണ്ഡ്യന്‍ വിദ്യാസമ്പന്നനാണെങ്കിലും ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമായ്‌ കറങ്ങി നടക്കാനും പെണ്‍കുട്ടികളുടെ വായില്‍ നോക്കി ബസ്റ്റാന്റില്‍ സമയം ചിലവിടാനും ഇഷ്ടപ്പെടുന്ന നാട്ടുംപുറംകാരനാണ്‌.

നാലു ഉറ്റ സുഹൃത്തുക്കളാണ്‌ സുന്ദരപാണ്ഡ്യന്‌ എല്ലാറ്റിനും കൂട്ട്‌. ഇയാളുടെ കൂട്ടുകാരനായ ഒരുവന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും അവരെ ഒന്നിപ്പിക്കുന്നതിനായി സുന്ദരപാണ്ഡ്യന്‍ നടത്തുന്ന പോരാട്ടവുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഗ്രാമത്തിന്റ പാശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ ബസ്‌ ഒരു പ്രധാന കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്നു.

നാടോടികള്‍ക്കു സമാനമായ കഥ തന്നെയാണ്‌ സുന്ദരപാണ്ഡ്യനിലും വിഷയമാകുന്നത്‌. ട്രീറ്റ്‌മെന്റില്‍ കൊണ്ടുവരാവുന്ന പുതുമയാണ്‌ ചിത്രത്തിന്‌ ഹൈലൈറ്റാവുക. തമിഴ്‌ സിനിമയ്‌ക്കിപ്പോള്‍ വിദേശമാര്‍ക്കറ്റ്‌ നല്ല ഗുണം ചെയ്യുന്നുണ്ട്‌. പ്രത്യകിച്ച്‌ മലേഷ്യ, സിങ്കപ്പൂര്‍, ദുബായ്‌ എന്നിവിടങ്ങളില്‍ തമിഴ്‌ സിനിമ നല്ല നിലയില്‍ സ്വീകരിക്കപ്പെടുന്നു.

ശശികുമാര്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന സുന്ദരപാണ്ഡ്യന്‍ ശശികുമാറിന്റെ സംവിധാനത്തിലിറങ്ങിയ മുന്‍ചിത്രങ്ങളായ സുബ്രമണ്യപുരം, നാടോടികള്‍, പോരാളി തുടങ്ങിയ ചിത്രങ്ങളോടുള്ള മലയാളി പ്രേക്ഷക പിന്തുണ സുന്ദരപാണ്ഡ്യന്റെ വരവില്‍ കാണുന്നില്ല. ശശികുമാറിന്റെ പൃഥിരാജുമൊത്തുള്ള മലയാളസിനിമ മാസ്‌റ്റേഴ്‌സും പ്രേക്ഷകര്‍ കാര്യമായി ഏറ്റെടുത്തചിത്രമായിരുന്നില്ല.

English summary
In Sundarapandyan Sasikumar has three Malayalee heroines.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam