»   » ഓരോ ഷോട്ടിലും ലാലേട്ടനെന്ന വികാരം നിറഞ്ഞു നില്‍ക്കുന്ന ആദ്യ പടം! സുവര്‍ണ പുരുഷന്‍...

ഓരോ ഷോട്ടിലും ലാലേട്ടനെന്ന വികാരം നിറഞ്ഞു നില്‍ക്കുന്ന ആദ്യ പടം! സുവര്‍ണ പുരുഷന്‍...

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ്.. ഒടിയന്‍, മഹാഭാരതം തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ തിരക്കുകളിലാണ് താരം. അതിനിടെ മോഹന്‍ലാല്‍ ആരാധകരുടെ സിനിമയും വരികയാണ്. മോഹന്‍ലാല്‍ എന്ന പേരില്‍ മഞ്ജു വാര്യരുടെ റിലീസിനെത്തിയതിന് പിന്നാലെ  സുവര്‍ണ പുരുഷനും വരികയാണ്.

suvarna-purushan

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറയുന്ന സിനിമയുടെ ടീസര്‍ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. നവാഗതനായ സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ആരാധകനായി വരുന്ന ഇന്നസെന്റാണ്.. സംവിധാനത്തിനൊപ്പം സുവര്‍ണ്ണ പുരുഷന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് സുനില്‍ പൂവേലി തന്നെയാണ്. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റായിരുന്ന പുലിമുരുകന്റെ റിലീസും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.


സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..


പുലിമുരുകന്‍ റീലീസ് ചെയ്യുന്ന ദിവസം ആ ദേശത്തും, മേരിമാത ടാക്കീസിലും നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വ്യത്യസ്തമായ ഒരു ഇതിവൃത്തമാണ് സിനിമയ്ക്കുള്ളത്. ഓരോ ഷോട്ടിലും ലാലേട്ടന്‍ എന്ന വികാരം നിറഞ്ഞു നില്‍ക്കുന്ന ആദ്യത്തെ പടമായിരിക്കും സുവര്‍ണ പുരുഷന്‍. ജെഎല്‍ ഫിലിംസിന്റെ ബാനറില്‍ ലിറ്റി ജോര്‍ജ്, ജീസ് ലാസര്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

English summary
Suvarna Purushan movie preview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X