twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൗരന്‍, തമ്പി, മണി; ആരാണ് ഇവര്‍

    By Nirmal Balakrishnan
    |

    മുംബൈയില്‍ തീവ്രവാദവുമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദി. അയാള്‍ ഒരുദിവസം മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ കയറി അവിടെ കിടന്ന് ഉറങ്ങിപോകുന്നു. അന്നേരം ബാര്‍ബര്‍ ചെക്കന്‍ മുടിക്കു പകരം അയാളുടെ താടിയാണു വെട്ടുന്നത്. ടമാര്‍ പടാര്‍ എന്ന ചിത്രത്തിന്റെ തുടക്കം ഇങ്ങനെ വളരെ ഉദ്വേഗം നിറഞ്ഞതാണ്.

    നാട്ടിന്‍പുറത്തെ കവലകളില്‍ സര്‍ക്കസ് എന്ന പേരില്‍ കസര്‍ത്തു കാണിക്കുന്ന ജംബര്‍ തമ്പി (ബാബുരാജ്). രാജ്യമാകെ സര്‍ക്കസ് കളിച്ചു നടക്കുന്ന അയാള്‍ തമിഴ്ഭാര്യയും രണ്ടുമക്കളുമുണ്ട്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിച്ച്, അതിന്റെ പശ്ചാത്താപത്തില്‍ വീണ്ടും യാത്ര തുടങ്ങുന്ന അയാള്‍ ഒരു നാട്ടില്‍ സര്‍ക്കസ് കളിക്കാനെത്തിയപ്പോള്‍ അവിടെ പുലിയിറങ്ങുന്നു. അതിനെ പിടിക്കാന്‍ ധൈര്യം കാണിച്ചെത്തിയ തമ്പി. എന്നാല്‍ തമ്പിയുടെ മേല്‍ വീഴാനുള്ള ശ്രമത്തില്‍ പുലി ചത്തുപോകുന്നു. പുലിയെ കൊന്നതിനു തമ്പിയെ പൊലീസ് പിടിക്കുന്നു.

    tamaar-paddar

    ദേഹത്ത് ട്യൂബ് പൊട്ടിച്ച് സര്‍ക്കസ് കാണിക്കുന്ന ട്യൂബ് ലൈറ്റ് മണി (ചെമ്പന്‍ വിനോദ്). ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളെയും ശരീരം വിറ്റു ജീവിക്കുന്ന വല്‍സല (ഷ്രിന്റ അസാബ് )യെയും പൊലീസ് പിടിക്കുന്നു. ജയിലില്‍ നിന്നിറങ്ങിയ മണി അവളെ കാണാന്‍ നാട്ടിലെത്തുന്നു. എന്നാല്‍ അവന്റെ പ്രേമം സ്വീകരിക്കാന്‍ അവള്‍ തയാറാകുന്നില്ല. അവളെ കിട്ടാനുള്ള പ്രാര്‍ഥനയില്‍ പെണ്‍വേഷം കെട്ടി പ്രാര്‍ഥിക്കുന്ന മുട്ടിക്കുളങ്ങരയില്‍ എത്തുന്നു മണി. അവിടെ വച്ച് അയാള്‍ തമ്പിയുമായി പരിചയത്തിലാകുന്നു. പിന്നീട് അവര്‍ രണ്ടുപേരും ഒന്നിച്ചു സര്‍ക്കസ് കളിക്കാന്‍ തീരുമാനിക്കുന്നു.

    ഈ സമയത്താണ് ജയിലില്‍ നിന്നു ഇന്റലിജന്‍സിലേക്കു സ്ഥലംമാറ്റം കിട്ടി പൗരന്‍ ഐപിഎസ് (പൃഥ്വിരാജ്) പുറത്തിറങ്ങുന്നത്. പൊലീസുകാരന്റെ മകനായ അവന് അച്ഛന്‍ ഇട്ട വ്യത്യസ്തമായ പേരാണ് പൗരന്‍. ഒരു കള്ളനെ ഓടിച്ചിിട്ടു പിടിച്ച പൗരന്‍ ആകെ പ്രശ്‌നത്തിലാകുന്നു. രണ്ട് ഇഡ്ഡലി മോഷ്ടിച്ചതിനാണ് കള്ളനെ പിടികൂടിയത്. ഈ പ്രശ്‌നത്തിന്റെ പേരിലാണ് അയാളെ ജയിലില്‍ ഡ്യൂട്ടിക്ക് അയയ്ക്കുന്നത്.

    സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ തമ്പിയും മണിയും സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനം നടത്തുന്നു. ഒരു സൈക്കിള്‍ ടയറിനുള്ളില്‍ രണ്ടുപേരും കയറുന്നതാണ് പരിപാടി. ഇതിനിടയിലാണ് പൗരന്‍ തമ്പിയെ കണ്ട് മുംബൈ തീവ്രവാദിയായി പിടികൂടുന്നത്. അതോടെ ലോകരാഷ്ട്രങ്ങളെല്ലാം അവരെ വിട്ടുകിട്ടാന്‍ വേണ്ടി ഇറങ്ങുന്നു. തമ്പിയും മണിയും അങ്ങനെ പ്രശസ്തരാകുന്നു. എന്നാല്‍ തന്റെ കയ്യബദ്ധം കാരണം പൊലീസ് പിടിയിലായ തമ്പിയെയും മണിയെയും രക്ഷിക്കാന്‍ പൗരന്‍ ഇറങ്ങുകയാണ്. രാഷ്ട്രീയക്കാരുമായി ഏറ്റുമുട്ടിയാണ് അയാള്‍ അതിനായി പോരാടുന്നത്. ആ വ്യത്യസ്തമായ പോരാട്ടമാണ് സിനിമയുടെ ക്ലൈമാക്‌സ്.

    <br><strong>നിങ്ങളൊരു ബോറനാണെങ്കില്‍ ടമാര്‍ പടാര്‍ കാണാം</strong>
    നിങ്ങളൊരു ബോറനാണെങ്കില്‍ ടമാര്‍ പടാര്‍ കാണാം

    English summary
    Prithviraj starrer "Tamaar Padaar" has opened to negative reviews. The film directed by scenarist Dileesh Nair also has Baburajand Chemban Vinod Jose in pivotal roles. The film has failed to impress critics in terms of scripting, direction and the storyline.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X