twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ടമാര്‍ പടാര്‍ ട്ടെ...ട്ടെ...ട്ടൊ !!!!

    By Aswathi
    |

    ഒരു സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന ഒരുപാട് പേരുടെ പ്രയത്‌നത്തെയും അധ്വാനത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ, ഇത്തരമൊരു 'തകര്‍പ്പന്‍' പടം എടുക്കാന്‍ എന്തിനാണിത്രയും പ്രയത്‌നിക്കുന്നത്. 'ടമാര്‍ പടാര്‍' എന്ന് പേരിന്റെ ഔചിത്യം മനസ്സിലാകുന്നത് സിനിമ കണ്ട് പുറത്തിറങ്ങുമ്പോഴാണ്... അതെ ടമാര്‍ പടാര്‍ പടം ട്ടെ...ട്ടെ...ട്ടൊ!!!

    പൃഥ്വിരാജിനെ നായകനാക്കി ദീലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ടമാര്‍ പടാറിനെ കാത്തിരുന്നത് ഏറെ പ്രതീക്ഷയോടെയാണ്. നല്ലൊരു താടിപ്പാട്ടില്‍ തുടങ്ങുന്നതുകൊണ്ടാണോ ചിത്രത്തിന് ഒരു താടിക്കഥ എന്ന ടാഗ് ലൈന്‍ കൊടുത്തത് എന്നറിയില്ല.

    tamaar-padaar

    ആദ്യ പകുതി തുടങ്ങുന്നത് ജമ്പന്‍ തമ്പിയുടെയും (ബാബുരാജ്) ട്യൂബ് ലൈറ്റ് മണിയുടെയും (ചെമ്പന്‍ വിനോദ്) ജീവിതത്തിലൂടെയാണ്. രസകരമായി പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും പാളിപ്പോയി. ചെറിയ ചില തമാശകള്‍ അങ്ങിങ്ങായി പൊന്തിവരുമ്പോഴും പലയിടത്തും അത് പരാജയപ്പെടുകയായിരുന്നു. എന്നാലും ശരി, ചെമ്പന്‍ വിനോദിന്റെ ഞാണിന്മേല്‍ കളിയും അല്ലറ ചില്ലറ തമാശകളുമായി ആദ്യ പകുതി വരെ തള്ളിക്കൊണ്ടുപോകാം.

    പൃഥ്വിരാജിനെ പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് മടുപ്പിച്ച് ഒടുുവില്‍ ആ അവതാരത്തെ ഇറക്കി, പൗരന്‍. തിരുവനന്തപുരം സ്ലാംഗുകാരനായി പൃഥ്വി ഭേദപ്പെട്ട പ്രകടം കാഴ്ചവച്ചു. മുങ്ങിപ്പോകാവുന്ന പലയിടത്തിലും പൃഥ്വിയുടെ പ്രകടനം കൊണ്ടാണ് സിനിമ പിടിച്ചു നില്‍ക്കുന്നത്. പൃഥ്വിരാജ് വന്നതിന് ശേഷം എന്തുണ്ടായി എന്ന് പറയുന്നില്ല. അങ്ങനെ പറയാന്‍ പ്രത്യേകിച്ച് കഥയൊന്നുമില്ല. വലിച്ചു നീട്ടി എന്തോ പറയാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. അവസാനം നിയമ വ്യവസ്ഥയെയും മനുഷ്യരുടെ സാമാന്യ ബോധത്തെയും ചോദ്യം ചെയ്യുന്ന ക്ലൈമാക്‌സും കൂടെയായപ്പോള്‍ തികഞ്ഞു

    വന്നുപോകുന്ന കഥാപാത്രമായിരുന്നെങ്കിലും സൃന്ദ അഷബ് തന്റെ കഥാപാത്രത്തെ നന്നാക്കാന്‍ ശ്രമിച്ചു. ഷമ്മി തിലകനും വന്നു പോകുന്ന കഥാപാത്രത്തിലൊതുങ്ങി. മണിയന്‍പിള്ള രാജു, കോട്ടയം റഷീദ്, മഞ്ജു ഇര്‍ഷാദ്, തുടങ്ങിയവരും തങ്ങളുടെ ഭാഗത്തെ നന്നാക്കി. തരക്കേടില്ലാത്ത പശ്ചാത്തല സംഗീതമൊരുക്കി ബിജിപാലും തന്റെ ഭാഗം ഭംഗിയാക്കി.

    എവിടെയാണ് ചിത്രത്തിന്റെ പരാജയം എന്ന് ചോദിച്ചാല്‍ തിരക്കഥയിലാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. 22 ഫീമെയില്‍ കോട്ടയം, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങളൊക്കെ ഒരുക്കിയ രചയ്താക്കളില്‍ നിന്ന് മലയാളിപ്രേക്ഷകര്‍ ഇതല്ലായിരുന്നു പ്രതീക്ഷിച്ചത്. പ്രത്യേകിച്ച് ഒരു പ്രത്യേകതയും എടുത്ത് പറയാനില്ലാത്തതുകൊണ്ട് റിവ്യു ഇവിടെ നിര്‍ത്താം!

    English summary
    Tamaar Padaar is the satirical comedy movie directed by scenarist Dileesh Nair. The movie, which stars Prithviraj, Baburaj, Chemban Vinod Jose and Srinda Ashab in central roles, revolves around ACP Pouran, and circus artists Jumber Thambi and Crossbelt Mani who comes into his life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X