For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രേക്ഷകാഭിപ്രായം: ഡോള്‍ഫിന്‍സ് ഒരു എന്റര്‍ടെയ്‌നര്‍ !

  By Aswathi
  |

  'ഓ മൃദുലേ .... ഹൃദയമുരളിയില്‍ ഒഴുകിവാ...'എന്ന പാട്ട് കേട്ടാല്‍ എപ്പോള്‍ മലയാളികള്‍ പ്രണയാദ്രതയില്‍ ആണ്ടുപോയി എന്ന് ചോദിച്ചാല്‍ മതി. ഈ പാട്ട് തന്നെയാണ് അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്ത 'ദി ഡോള്‍ഫിന്‍സ്' എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ വലിച്ചുകയറ്റുന്നത്. എന്നാല്‍ ഈ ഗാനം മാത്രമല്ല, സിനിമയില്‍ ഒരു ശാശരി പ്രേക്ഷകന് കണ്ടാസ്വദിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ടെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

  സിനിമയെ കുറിച്ച് പറഞ്ഞു തുടങ്ങണമെങ്കില്‍ ആദ്യം പനയംമുട്ടം സുരയെ കുറിച്ച് അറിയണം. അങ്ങോരാണ് ഈ ബാറിന്റെ ഉടമ. തിരുവനന്തപുരം ഏരിയയില്‍ രണ്ട് ഡസനോളം ബാറുകളുള്ള പൂത്ത് കാശുകാരനാണ് സുര. പക്ഷെ പ്രാഞ്ചിയേട്ടനെ പോലെ അല്പം പേരും ബഹുമാനവുമൊക്കെ നേടിയെടുക്കണമെന്ന ചിന്ത സുരയെ വല്ലാതെ അലട്ടിയിരുന്നു. അതിന് വേണ്ടി അയാള്‍ ചെയ്തുകൂട്ടുന്ന പ്രവൃത്തികള്‍ കാണുമ്പോള്‍ പ്രേക്ഷകരോട് ചിരിച്ച് പോകും.

  the-dolphins

  സുരയ്ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്, കൊച്ചുവാവയെന്നാണ് ഭാര്യയുടെ പേര്. ഭാര്യയെയും കുട്ടിയെയും സുരയ്ക്ക് വല്ല്യ കാര്യമാണ്. അങ്ങിനെയിരിക്കുമ്പോഴാണ് വടക്കേ മുറി നന്ദന്‍ സുരയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നാലെ മൃദുലയും. പിന്നെ ഈ പെണ്‍കുട്ടിയെ കേന്ദ്രമാക്കിയുള്ള ചില പ്രശ്‌നങ്ങളുമാണ് സുരയെയും ഡോള്‍ഫിന്‍സിനെയും വഴിതിരിച്ച് വിടുന്നത്. ഓ മൃദുലേ എന്ന ഗാനത്തിലെ നായികയും ഇവള്‍ തന്നെ. ഇനിയധികം കഥയിലേക്ക് കടക്കുന്നില്ല. കഥാപാത്രങ്ങളിലേക്ക് വരാം.

  പനയംമുട്ടം സുര, സുരേഷ് ഗോപി ഡയലോഗില്‍ ചോയിച്ചാല്‍ ഓര്‍മയുണ്ടോ ഈ മുഖം. എവിടെയും ഓര്‍മ കാണില്ല. ഇത് സുരേഷ് ഗോപിയുടെ വ്യത്യസ്തമായ അഭിനയം തന്നെ. വ്യത്യസ്തമായ കോമഡി വേഷങ്ങള്‍ മുമ്പും ഒരുപാട് സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പനയമുട്ടം സുര. സ്വതവേയുള്ള ഒരു ബലംപിടിത്തം മുമ്പ് ചെയ്ത ഹാസ്യചിത്രങ്ങളിലൊക്കെ പ്രതിഫലിച്ചിട്ടുണ്ടെങ്കില്‍, ഈ ചിത്രത്തില്‍ അങ്ങനെ ഒന്നും തന്നെയില്ല. സ്ഥിരം സുരേഷ് ഗോപി വഴിയില്‍ നിന്നും മാറി ചിന്തിച്ച സുര.

  കല്‍പനയുടെ കൊച്ചുവാവയെ കുറിച്ചാണ് പിന്നെ എടുത്ത് പറയേണ്ടത്. ഒരിക്കല്‍ക്കൂടെ നടി തന്റെ കഴിവ് തെളിയിച്ചു എന്ന് തന്നെ പറയാം. മലയാളി പ്രേക്ഷകര്‍ കല്‍പന എന്ന നടിയെ അംഗീകരിക്കാന്‍ വൈകിയോ എന്ന ഖേദവും സിനിമകാണുമ്പോള്‍ ഉണ്ടായിരുന്നു. തിരക്കഥാകൃത്തായ അനൂപ് മേനോനും സ്ഥിരം അഭിനയ ശൈലി തന്നെ പിന്തുടര്‍ന്നു. നിശാന്ത് സാഗറിന്റെ അഭിനയമാണ് പിന്നെ പ്രേക്ഷകരെ ഞെട്ടിച്ചത്. മേഘ്‌ന രാജ്, നന്ദു ജോജോ, മധു, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

  'പകല്‍നക്ഷത്രം' എന്ന ഒറ്റചിത്രം കൊണ്ട് തിരക്കഥകൃത്ത് എന്ന പേരിന്റെ അര്‍ത്ഥവും വ്യാപ്തിയും തെളിയിച്ചയാളാണ് അനൂപ് മേനോന്‍. പിന്നീട് അതിനെ വെല്ലുന്ന ഒരു തിരകഥ ഒരുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. മഹത്തരമല്ലെങ്കിലും കൊള്ളാവുന്ന ഒരു സിനിമയായി ഡോള്‍ഫിന്‍ മാറുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് അനൂപ് മേനോനു അവകാശപ്പെട്ടതാണ്. സിനിമയുടെ രണ്ടാം ഭാഗമെത്തുമ്പോള്‍ ചെറിയ ചില ഇഴച്ചിലുകള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും ബോറടിപ്പിക്കാതെ സംവിധായകന്‍ അതിനെ മുന്നോട്ട് കൊണ്ടുപോയി. മികച്ച ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിനറെ പ്ലസ് പോയിന്റ്‌.

  ജിത്തു ദാമോദറിന്റെ വിഷ്വലും, സിയാന്‍ ശ്രീകാന്തിന്റെ എഡിറ്റിങും സാലു കെ ജോര്‍ജിന്റെ കലാസംവിധാനവും മികച്ചുനില്‍ക്കുന്നു. ഓ മൃദുല മാത്രമല്ല, എന്നോമലേ എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. ഒരിടവേളയ്ക്ക് ശേഷം എ ജയചന്ദ്രന്റെ മനോഹരമായ സംഗീതസംവിധാനം. കഥയിലെ ചില ഇഴച്ചിലുകളും പനയമുട്ടം സുരയുടെ തിരോന്തോരം ഭാഷയിലെ ചില കല്ലുകടികളും മാറ്റി നിര്‍ത്തിയാല്‍ ഡോള്‍ഫിന്‍സ് ഒരു നല്ല എന്റര്‍ടെയ്‌നര്‍ ആണെന്നാണ് പ്രേക്ഷകാഭിപ്രായം.

  English summary
  The Dolphins is a comedy thriller directed by Dhipan. The movie stars Suresh Gopi in the lead role. Anoop Menon, Kalpana and Meghna Raj play the other pivotal roles. The Dolphins is produced by Arun MC and Sudeep Karatt under the banner Line of Colours.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more