For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തീർത്തും വ്യത്യസ്തമാണ് ഗാംബിനോസ്.. അന്യായസ്റ്റൈലിഷും..; പക്ഷെ!!! ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Vishnu Vinay, Radhika Sarathkumar, Sampath Raj
  Director: Girish Panicker Mattada


  സംവിധായകൻ രഞ്ജിത്തോ മറ്റോ പണ്ട് പറഞ്ഞിട്ടുണ്ട്, മലയാളിസിനിമാ പ്രേക്ഷകന് വ്യത്യസ്തതയല്ല, വ്യത്യസ്തമാണെന്ന തോന്നൽ മാത്രമാണെന്ന്. 'ഗാംബിനോസ്' എന്ന സിനിമ കാണാൻ കയറുന്നതിന് മുൻപ് അതിനെ കുറിച്ച് കേട്ടതും വായിച്ചതുമായ കാര്യങ്ങൾ ചിന്തിച്ചപ്പോൾ രഞ്ജിത്തിന്റെ പഴയ നിരീക്ഷണം ഓർമ്മ വന്നു.


  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂയോർക്കിലെ എല്ലാവിധ ഇല്ലീഗൽ ആക്ടിവിറ്റീസിനെയും നിയന്ത്രിച്ചിരുന്ന ഗാംബിനോ ക്രൈം ഫാമിലിയുടെ ചരിത്രം ഒരു ഡോകുമെന്ററി മട്ടിൽ വിവരിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. തുടർന്ന് 1970 കളുടെ തുടക്കത്തിൽ മലബാറിൽ സമാനമായ ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ഗാംബിനോസ് എന്ന് അറിയപ്പെട്ട കാർലോസ് ഫാമിലിയിലേക്ക് സിനിമ കട്ട് ചെയ്യുന്നു..

  ഇന്ദ്രജാലം എന്ന മോഹൻലാൽ ബ്ലോക്ക്ബസ്റ്ററിൽ മെയിൻ വില്ലനായിരുന്ന കാർലോസിന്റെ (രാജൻ പി ദേവ്) ഫോട്ടോ ചുമരിൽ കാണിച്ച് കൊണ്ടാണ് ഗാംബിനോ കുടുംബത്തിലേക്ക് ക്യാമറ കയറുന്നത് എന്നത് തുടക്കത്തിലെ ആവേശമാണ്. മമ്മ എന്നറിയപ്പെടുന്ന മിസിസ് മറിയാമ്മ കാർലോസും ജോസ്, എബി, സോളമൻ, അലക്‌സ് എന്നീ പേരുകളുള്ള ഡ്രഗ് ഹൻഡിലേഴ്‌സ് ആയ മക്കളുമാണ് ഇപ്പോൾ ആ വീട്ടിൽ അധോലോകപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ജീവിക്കുന്നത്.

  മറിയാമ്മയുടെ മകളായിരുന്ന അലീന കാർലോസ് കാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന്, അവരുടെ മകനായ മുസ്തഫ, അതുവരെ അവന് യാതൊരു ബന്ധവുമില്ലായിരുന്ന ക്രിമിനൽ അങ്കിൾമാരുടെയും മമ്മയുടെയും തറവാട്ട് വീട്ടിൽ എത്തിചേരുന്നതും അവിടെ നടക്കുന്ന ഏതാനും ചില സംഭവങ്ങളുമാണ് വളരെ പതിഞ്ഞ താളത്തിൽ ഗിരീഷ് മാട്ടട എന്ന സംവിധായകൻ ഗാംബിനോസ് എന്ന സിനിമയായി പകർത്തി വച്ചിരിക്കുന്നത്. സക്കീർ ആണ് സ്‌ക്രിപ്റ്റ്.

  അധോലോകകുടുംബത്തെ നിർണയിക്കുന്ന മറിയാമ്മ കാർലോസ് എന്ന മമ്മ രാധികാ ശരത്കുമാറിന്റെ തീർത്തും വ്യത്യസ്തമായ ഹെവി ക്യാരക്റ്റർ ആണ്. സമ്പത്ത് രാജ്, ശ്രീജിത് രവി, മുസ്തഫ എന്നിവരും പേരറിയാത്ത സോളമനും മക്കളായി ജീവിക്കുന്നു. വിഷ്ണു വിനയ് ആണ് മുസ്തഫ. ക്രൈംബ്രാഞ്ച് ഡി വൈ എസ്‌ പി പ്രദീപ് ആയുള്ള സിജോയുടെ പെർഫോമൻസും ലുക്കിൽ കിടു ആണ്..

  കഥയ്ക്കും ഉള്ളടക്കത്തിനും പ്രാധാന്യം കൊടുക്കാതെ ക്രിമിനൽ അന്തർധാരകൾ ഉള്ളിലങ്ങോളം പടർത്തിയിട്ട് പതിഞ്ഞ താളത്തിൽ ഉള്ള മേക്കിംഗ്‌സ്റ്റൈലിംഗ സ്റ്റൈലിന്ന് ഇമ്പോർട്ടൻസ് കോടുത്ത് കൊണ്ട് ആണ് ഗിരീഷ് ഗാംബിനോസ് ഒരുക്കിയിരിക്കുന്നത്. മേൽപറഞ്ഞ പരിചരണരീതി തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ജേക്ക് ബിജോയ്സിന്റെ പശ്ചാത്തലസംഗീതവും..

  ചുരുക്കം: സാധാരണ പ്രേക്ഷകന് താങ്ങാൻ കഴിയാത്തത്രയ്ക്കും പതിഞ്ഞ വേഗത്തിൽ പോകുന്ന വ്യത്യസ്തമായ ക്രൈം സ്റ്റോറി.. നോട്ട് എവരിവണ്സ് കപ്പ് ഓഫ് ടീ.

  English summary
  The Gambinos movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more