»   » തീവ്രം ബോറടിപ്പിക്കുന്നില്ല, ആക്ഷനില്‍ ദുല്‍ഖറും

തീവ്രം ബോറടിപ്പിക്കുന്നില്ല, ആക്ഷനില്‍ ദുല്‍ഖറും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/theevram-watchable-movie-review-2-105994.html">Next »</a></li></ul>

കൊല്ലപ്പെട്ടത് യേശുവൊന്നുമല്ലല്ലോ, യൂദാസല്ലേ.. ഇനിയും യൂദാസുമാര്‍ കൊല്ലപ്പെടാനുണ്ട്. വര്‍ത്തമാനകാലത്ത് നാം ഏറ്റവും തീവ്രതയോടെ വായിക്കുന്നതാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊല്ലുന്നത്. ഇങ്ങനെ ദുരിതത്തിനിടയായ യുവതിയുടെ ഭര്‍ത്താവിന്റെ തീവ്രതയോടെയുള്ള പ്രതികരണം. അസംഭവ്യം എന്നു പറയാത്ത രീതിയില്‍ രണ്ടര മണിക്കൂര്‍ തീയറ്ററില്‍ എല്ലാതീവ്രതയോടെയും കണ്ടിരിക്കാവുന്ന ചിത്രം. ഇതെല്ലാമാണ് രൂപേഷ് പീതാംബരന്‍ എന്ന നവാഗത സംവിധായകന്റെ തീവ്രം. ദുല്‍ക്കര്‍ സല്‍മാന്‍ ഹാട്രിക് വിജയം നേടുമെന്ന് ആദ്യ ഷോയില്‍ തന്നെ ഉറപ്പിച്ച തീവ്രം ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ആക്ഷന്‍ ത്രില്ലറോടെ വിജയം കാണുന്ന ആദ്യ ചിത്രമാണ്. എല്ലാ ക്രഡിറ്റും തിരക്കഥയും സംവിധാനവും ഒരുക്കിയ രൂപേഷ് പീതാംബരനുതന്നെ.

Theevram

ദുല്‍ക്കര്‍ സല്‍മാന്‍, ശ്രീനിവാസന്‍, ശിഖാ നായര്‍, വിഷ്ണു, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, റിയ എന്നിവര്‍ അഭിനയിച്ച തീവ്രം യുവാക്കളായ പ്രേക്ഷകരുടെ കയ്യടി നേടി വിജയിക്കുമെന്ന് ആദ്യ ഷോയില്‍ തന്നെ സൂചന നല്‍കി കഴിഞ്ഞു. സിനിമ സംവിധായകന്റെ കലയാണെന്ന് രൂപേഷ് പീതാംബരന്‍ തെളിയിച്ചിരിക്കുയാണ് ഈ ചിത്രത്തിലൂടെ. അവതരണത്തിലെ പുതുമയാണ് ചിത്രത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. സിനിമയുടെ ആദ്യപകുതിയിലാണ് ക്ലൈമാക്‌സ്. അതുകൊണ്ടുതന്നെ ആദ്യ പകുതിയാകുന്നതുവരെ ആര്‍ക്കും സംഭവം കൃത്യമായി പിടികിട്ടുകയില്ല. എല്ലാ പ്രതികാരവും വീട്ടി നായകന്‍ വിദേശത്തേക്കു പോയശേഷമാണ് കഥയുടെ ആദ്യഭാഗം പറയുന്നത്. അതുകൊണ്ടുതന്നെ രണ്ടുഭാഗത്തും സസ്‌പെന്‍സ് പൂര്‍ണമായും നിലനിര്‍ത്താന്‍ രൂപേഷിനു കഴിഞ്ഞു.

ആക്ഷന്‍ ത്രില്ലറാണെങ്കിലും ഹ്യൂമറിനും പ്രാധാന്യം നല്‍കിയതിനാല്‍ എവിടെയും ബോറടിയില്ലാതെ സിനിമ കാണാം. ശ്രീനിവാസനെ ഇതേപോലെയുള്ള വേഷങ്ങളില്‍ മുമ്പും കണ്ടിട്ടുണ്ടെങ്കിലും കേസന്വേഷണത്തില്‍ അദ്ദേഹം കാണിക്കുന്ന പുതിയ രീതി കയ്യടി നേടുന്നുണ്ട്. ശ്രീനിവാസന്‍ ശൈലിയിലുള്ള തമാശ ഇതേപോലെ കണ്ടിട്ട് വര്‍ഷങ്ങളായതിനാല്‍ ശരിക്കും ചിരിപ്പിച്ചുകൊണ്ട് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ഹിറ്റുകള്‍ക്കു ശേഷം ദുല്‍ക്കര്‍നായകനാകുന്ന തീവ്രത്തിന്റെ ജയത്തോടെ ഹാട്രിക് ജയം നേടുന്ന നവാഗത നടനായി ദുല്‍ക്കര്‍ മാറുകയാണ്. ഉസ്താദ് ഹോട്ടലോടെ താരമൂല്യം കൂടിയ ദുല്‍ക്കറിന് തീവ്രം ആക്ഷന്‍ ഹീറോയുടെ ചെറിയൊരു ഇമേജുകൂടി സമ്മാനിക്കും. പൂര്‍ണമായും ആസ്വദിച്ചിരിക്കാവുന്ന ചിത്രമെന്നു തന്നെ തീവ്രത്തെ വിശേഷിപ്പിക്കാം. ഈയൊരു ധൈര്യത്തോടെ തിയറ്ററില്‍ പോകുകയും ചെയ്യാം.

<ul id="pagination-digg"><li class="next"><a href="/reviews/theevram-watchable-movie-review-2-105994.html">Next »</a></li></ul>
English summary
Dulquer Salmaan playing an entirely different character in the latest movie Theevram. Its a revenge story. Director roopesh has worked hard to make his first movie a success. Overall, its a watchable one,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam