»   » തീവ്രത്തിന്റെ അടിത്തറ കരുത്തുറ്റ തിരക്കഥയില്‍

തീവ്രത്തിന്റെ അടിത്തറ കരുത്തുറ്റ തിരക്കഥയില്‍

Posted By:
Subscribe to Filmibeat Malayalam

Next »

« Previous

ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച നടനെ അന്നേ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പക്ഷേ പിന്നീട് ഈ നടനെ ആരും കണ്ടതില്ല. ഒറ്റ ചിത്രത്തോടെ മലയാളത്തില്‍ നിന്നു മറഞ്ഞുപോയൊരു നടനായി രൂപേഷ് എന്ന ബാലതാരം മാറി. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്ന നടന്റെ മുഖത്തുണ്ടായിരുന്ന തീവ്രഭാവത്തോടെ രൂപേഷ് തിരിച്ചെത്തുകയാണ് സംവിധായകനായി. ഒറ്റചിത്രത്തില്‍ മാത്രം അഭിനയിച്ച് ശ്രദ്ധനേടി സംവിധായകനായി തിരിച്ചെത്തുന്ന രൂപേഷിന്റെ കന്നിചിത്രമായ തീവ്രം മലയാളത്തിലെ പുതിയ ഹിറ്റ് ചിത്രമാകുകയയാണ്. തുപ്പാക്കിയും ജബ് തക്ക് കി ജാനും സ്‌കൈഫാള്‍സും തകര്‍ത്തോടുന്ന കേരളത്തിലെ തിയറ്ററില്‍ ഈ ചെറുചിത്രത്തിനായിരിക്കും ഇനിയുള്ള നാളുകളില്‍ തിരക്കേറുക.

Theevram

സിനിമയുടെ വിജയം കെട്ടുറപ്പുള്ള തിരക്കഥയാണ്. തീവ്രത്തില്‍ തീവ്രമായി നില്‍ക്കുന്നതും അതുതന്നെ. ആദ്യാവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ സസ്‌പെന്‍സ് പൊളിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ രൂപേഷിനു സാധിച്ചു. പരസ്യചിത്രങ്ങള്‍ മാത്രം ഒരുക്കിയുള്ള രൂപേഷ് നല്ല കയ്യടക്കത്തോടെയാണ് തീവ്രം ഒരുക്കിയതും. ദുല്‍ക്കര്‍ സല്‍മാന്‍ എന്ന നടന്റെ താരമൂല്യം മാത്രമേ ഈ ചിത്രത്തിനുണ്ടായിരുന്നുള്ളൂ. പക്ഷേ താരമൂല്യത്തിനു പ്രാധാന്യം കൊടുക്കാതെ അവതരിപ്പിക്കുന്ന പ്രമേയത്തിനു മുന്‍തൂക്കം നല്‍കാന്‍ സാധിച്ചതാണ് തീവ്രം വിജയിക്കാന്‍ കാരണം.

സിനിമയില്‍ പൊലീസ് വേഷം ചെയ്യുന്ന ശ്രീനിവാസനു മുമ്പില്‍ രൂപേഷ് തിരക്കഥയുമായി ചെന്നപ്പോള്‍ അത് വായിച്ചു നോക്കി ഒരിടത്തുപോലും മാറ്റം വരുത്താതെ ചെയ്യാനാണ് ശ്രീനിവാസന്‍ ആവശ്യപ്പെട്ടത്. ശ്രീനിവാസന്‍ എന്ന നടനെ പ്രേക്ഷകര്‍ എങ്ങനെ ഇഷ്ടപ്പെടുന്നു, അതേപോലെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. അലക്‌സാണ്ടര്‍ എന്ന സമര്‍ഥനായപൊലീസ് ഉദ്യോഗസ്ഥന് തനി ശ്രീനിവാസന്‍ശൈലിയുള്ള ചില മാനറിസങ്ങള്‍ നല്‍കിതോടെ ഈ വേഷം ശ്രദ്ധിക്കപ്പെട്ടു. ഹ്യൂമര്‍ ഭാഗത്ത് ശ്രീനിവാസന്റെ പ്രകടനം മാത്രമാണ് ചിത്രത്തിലുള്ളത്. അത് ഒരിടത്തുപോലും ബോറടിക്കുന്നുമില്ല.

ശ്രീനിവാസനും ജനാര്‍ദ്ദനനും ശ്രീകുമാറും ഒഴികെ ബാക്കിയെല്ലാം യുവാതരാങ്ങളാണ്. അതില്‍ ദുല്‍ക്കര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചുള്ളൂ. പക്ഷേ ഒരാളില്‍പോലും പാളിച്ച പറ്റാതെ കൊണ്ടുവരാന്‍ സംവിധായകനു സാധിച്ചു. പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് പീതാംബരന്റെ മകനാണ് രൂപേഷ് പീതാംബരന്‍. അച്ഛന്‍ നിര്‍മാതാവായിട്ടും സ്വന്തമായ കഴിവുകൊണ്ട് സിനിമയില്‍ എത്തണമെന്ന് തീവ്രമായി ആഗ്രഹിച്ചു. അങ്ങനെ പത്രത്തില്‍ വന്നൊരു വാര്‍ത്തയില്‍ നിന്നാണ് തീവ്രത്തിന്റെ തിരക്കഥ ജനിക്കുന്നത്.

ഗുരുവായ ഭദ്രന്റെയും സുഹൃത്ത് അന്‍വര്‍ റഷീദിന്റെയും സഹായത്തോടെ കാര്യങ്ങള്‍ മുന്നേറി. അന്‍വര്‍ ആണ് ദുല്‍ക്കര്‍ സല്‍മാനെ പരിചയപ്പെടുത്തികൊടുക്കുന്നത്. മുഴുവന്‍ തിരക്കഥയും വായിച്ച ദുല്‍ക്കര്‍ ഉടന്‍ തന്നെ ചിത്രം ചെയ്യാന്‍ ഡേറ്റ് നല്‍കുകയായിരുന്നു. രൂപേഷ് പോലും വിചാരിക്കാത്ത രീതിയിലാണ് സിനിമ മുന്നേറിയത്. ലാല്‍ജോസിന്റെ നിര്‍മാണ-വിതരണക്കമ്പനിയായ എല്‍ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

വിസി. ഐ മൂവീസിന്റെ ബാനറില്‍ വി.സി. ഇസ്മായീല്‍ ആണ് ചിത്രംനിര്‍മിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് റോബി എബ്രഹാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമ പറയുന്ന അതേ സസ്‌പെന്‍സോടെ മുന്നോട്ടുപോകാന്‍ ഏറെ സഹായിക്കുന്നതാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. പ്രേക്ഷകരില്‍ എല്ലാം തീവ്രമായി എത്തിക്കാന്‍ സാധിക്കുന്ന രീതിയില്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രവര്‍ത്തിച്ചു. നല്ലൊരു കൂട്ടായ്മയുടെ വിജയമാകുകയാണ് തീവ്രം.

Next »

« Previous

English summary
Dulquer Salmaan playing an entirely different character in the latest movie Theevram. Its a revenge story. Director roopesh has worked hard to make his first movie a success. Overall, its a watchable one.
Please Wait while comments are loading...

Malayalam Photos

Go to : More Photos