For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കാലം തെറ്റി വന്ന തെങ്കാശിക്കാറ്റ്, മുഹമ്മദ് സദീം എഴുതിയ റിവ്യു

  By മുഹമ്മദ് സദീം
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  3.0/5
  Star Cast: Hemanth Menon, Padmaraj Ratheesh, Jiivika Pillappa
  Director: Shinod Sahadevan

  ഒരു സഹനടൻ എന്നതിൽ നിന്ന് നായകനിലേക്കുള്ള ഹേമന്ത് മേനോൻ എന്ന അഭിനേതാവിന്റെ ശ്രമമാണ് തെങ്കാശിക്കാറ്റ് എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു പരിധി വരെ ഇക്കാര്യത്തിൽ വിജയിക്കുവാനും വരുംകാലത്ത് മലയാളത്തിന്ന് ശോഭനമായ ഭാവിയുള്ള ഒരു നടൻ കൂടിയിതാ എന്ന് തെളിയിക്കുവാൻ തെങ്കാശിക്കാറ്റിലൂടെ ഹേമന്തിന് സാധിച്ചിട്ടുണ്ടെന്ന് പറയാം.

  പ്രണയം, ഇഷ്ടപെട്ട കമിതാക്കൾ, ഇവർക്കിടയിലേക്ക് നായികയെ ഇഷ്ടപ്പെട്ട് കടന്നു വരുന്ന നാട്ടിലെ ഗുണ്ടയായ വില്ലൻ , പ്രതിനായകന്റെ കൊല, നായകന്റെ തിരിച്ചു വരവ്. സിനിമയുടെ ആകെ പ്രമേയമായി എണ്ണുമ്പോൾ ഇവയൊക്കെയാണ് കാതൽ. ഒരു പരിധി വരെ വർത്തമാനകാല ന്യൂ ജനറേഷൻ സിനിമകളിൽ പലതിന്റെയും പ്രമേയങ്ങളുടെയും അടിസ്ഥാനമിതൊക്കെ തന്നെയാണെങ്കിലും രണ്ട് രണ്ടര മണിക്കൂർ നീണ്ടു നില്ക്കുന്ന ഈ ചലച്ചിത്രത്തിന്റെ കാഴ്ചയിലൂടെ കടന്നുപോകുമ്പോൾ ഒരു ഒന്ന് ഒന്നൊര പതിറ്റാണ്ട് മുൻപ് മലയാളത്തിൽ സജീവമായിക്കണ്ടിരുന്ന സിനിമകളുടെ ഓർമകളാണ് തെങ്കാശിക്കാറ്റുയർത്തുക. വർത്തമാനകാല പ്രേക്ഷകനെ എത്രത്തോളം ഇത്തരമൊരു കഥപറച്ചിലിനായി രണ്ട് രണ്ടര മണിക്കൂറോളം കിട്ടുമോയെന്നതാണ് ഈ ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തുകളും സംവിധായകരും കാര്യമായി ആലോചിക്കാതെ പോയ വിഷയം. ഇത്തരമൊരു തിരിച്ചറിവില്ലായ്മ കൊണ്ടാണ് ഈ കഥ ഇങ്ങനെ പറയുവാൻ ഇവർക്ക് തോന്നിയതും.

  thenkasi kaattu

  'തെങ്കാശിയെ ഒരു കാലഘട്ടം വരെ മലയാള സിനിമാപ്രവർത്തകർ രാശിയുള്ള ഒരു ലൊക്കേഷനായി കണ്ടിരുന്നു. ഈ രാശി നല്കുന്ന മനോധൈര്യത്തിൽ സിനിമയുടെ മറു ഘടകങ്ങളെല്ലാം രണ്ടാമതായി കണ്ട സിനിമാ പ്രവർത്തകർ പോലുമുണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഒരേ പ്രമേയം തന്നെ ചില സമയത്ത് ഒരേ നടീനടന്മാരെ വെച്ച് തന്നെ ചിത്രീകരിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നത്. കാരണം സ്ഥലം രാശിയുള്ളതായിരിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കേണ്ടതില്ലല്ലോ..

  ഇതു പോലെ താങ്കൾ എന്തിനാണ് കല താഴ്ത്തുന്നത് ക്ഷത്രിയനല്ലേ?
  സംഹാരമൂർത്തിയുടെ പേരുള്ള ശിവശങ്കരൻ, നായകനെ ' ശിവായ നമ: ഹ എന്നൊക്കെപ്പറഞ്ഞ് നായകസങ്കല്പത്തെ അമിത വല്ക്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡയലോഗുകൾക്കടുത്തെത്താൻ കഴിയാതെ കഥാപാത്രങ്ങൾ കിതയ്ക്കുന്ന കാഴ്ചയാണ്ട് പലപ്പോഴും കാണുന്നത്.

  മനോഹരമായ ദൃശ്യഭംഗി എല്ലാ ഫ്രെയ് മുകളിലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്ന ക്യാമറമാന്റെ കഴിവിനെ അഭിനന്ദിച്ചേ തീരൂ. കാരണം പലപ്പോഴും ഈ ദൃശ്യഭംഗിയാണ് പ്രേക്ഷകെ ന ഏറെ അടുപ്പിച്ചു നിർത്തുന്നത്‌. 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു കൊണ്ട് അവാർഡ് ജൂറി കണ്ടെത്തിയ നിരീക്ഷണങ്ങളിൽ ഒന്ന് പല സിനിമകളിലും സ്ഥാനത്തും അസ്ഥാനത്തും ഗാനങ്ങൾ കയറി വരുന്നുവെന്നതാണ്. തെങ്കാശിക്കാറ്റ് എന്ന സിനിമയും പലപ്പോഴും ഇത്തരം നിരീക്ഷണങ്ങൾ ശരിയാണോയെന്ന ചോദ്യം കാഴ്ചയിൽ നമ്മോട് ചോദിക്കുന്നുണ്ട്. പല ഗാനങ്ങളും ഭേദപ്പെട്ട ഗാനങ്ങളാണെങ്കിൽ കൂടിയും .

  ചുരുക്കത്തിൽ ഈ തെങ്കാശിക്കാറ്റ് കാഴ്ചക്കാരനെ ബോറടിപ്പിക്കുന്നില്ലെങ്കിലും
  പ്രതികാരദാഹിയായ മഹേഷ് കമ്മട്ടിപ്പാടത്ത് വന്ന് ലില്ലിയോടൊപ്പം കുമ്പളങ്ങി നൈറ്റ്സ് കണ്ട് സാൾട്ട് ആന്റ് പെപ്പർ കഴിച്ച് കാർബൺ ആയി തൊണ്ടിമുതലും ദൃക്സാക്ഷിയെയും കണ്ടെത്തി പുറത്തു നിന്നെത്തിയ സുഡാനി ഫ്രം നൈജീരിയക്കൊണ്ട് പോലും മലയാള സിനിമയിലെ ന്യൂ ജനറേഷൻ ട്രെൻഡിനെക്കുറിച്ച് ഈ മ യൗ ചൊല്ലുന്ന ഒരു സമയത്തും കാലത്തുമായിപ്പോയെന്നു മാത്രമേയുള്ളൂ.

  ചുരുക്കം: വലിയ റിലീസുകള്‍ക്കൊപ്പം എത്തിയ തെങ്കാശിക്കാറ്റ് പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഒരു ചലച്ചിത്രാനുഭവം തന്നെയാണ്.

  Read more about: hemanth menon
  English summary
  thenkasi kattu movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more