For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെ അൽഫോൺസും പിള്ളരും വരില്ല!! തൊബാമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം, ഓഡിയൻസ് റിവ്യൂ ...

  |

  മലയാള സിനിമയിൽ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം പ്രേമം. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ കഥാപാത്രങ്ങളും സിനിമയും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പ്രേമം ടീം എന്നും കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ആവേശവും ആകാംക്ഷയുമാണ്. ഈ ആവേശത്തോടെയാണ് പ്രേക്ഷകർ ഇന്ന് തൊബാമ കാണാൻ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

  thobama

  പുലിമുരുകനിൽ മോഹൻലാൽ തുട കാണിച്ചാൽ കുഴപ്പമില്ല, സുരാജ് കാണിച്ചാൽ എ സർട്ടിഫിക്കറ്റ്- റിമ

  സംവിധായകൻ അഭിനേതാവ് എന്നീ നിലയിൽ തിളങ്ങിയ അൽഫോൺസ് പുത്രൻ തൊബാമയിൽ നിർമ്മാതാവിൻ റോളിലാണ് എത്തുന്നത്. നവാഗതനായ മെഹ്സിൻ കാസീം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ടും അൽഫോൺസ് പുത്രനും ചേർന്നാണ്. പ്രേമത്തിൽ ‌ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീൻ, സജുവിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർ‌മ്മ എന്നീവർ തൊബാമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽഫോൺ പുത്രന്റെ മറ്റു ചിത്രങ്ങളെ പോലെ തൊബാമയിലും പുതുമുഖം പുണ്യ എലിസബത്ത് ബോസാണ് നായിക

  ഉണ്ണി മുകുന്ദൻ ചിത്രം ചാണാക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി!! സംവിധായകൻ പറയുന്നതിങ്ങനെ..

   സൗഹൃദം

  സൗഹൃദം

  അൽഫോൺസ് പുത്രത്തെ എല്ലാ ചിത്രത്തിലും ഹൈലറ്റ് ചെയ്യുന്നത് സൗഹൃദങ്ങളായിരുന്നു. പരിശുദ്ധമായ സൗഹൃദങ്ങൾ സിനിമകളിൽ കാണാൻ സാധിക്കും. തൊബാമയിലും അതു തന്നെയാണ്. മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ എന്നിവരാണ് മൂന്ന് ഉറ്റ ചങ്ങാതിമാർ . ഇവരുടെ കഥ പറയുന്ന ചിത്രമാണ് തൊബാമ.

   തൊബാമ

  തൊബാമ

  ചിത്രത്തിന്റെ പേര് തന്നെ ഏറെ രസകരമാണ്. ചിത്രം പുറത്തിറങ്ങും മുൻപ് എന്താ ഇങ്ങനെയൊരു പേര് എന്ന് എല്ലാവരും ചോദിച്ചിരുന്നു. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ എല്ലാവരുടെ ആ സംശയത്തിന് ഉത്തരം കിട്ടി. ചിത്രത്തിന്റെ പേരായിരുന്നു സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഒരു ഘടകം. തൊമ്മിയുടെയും ബാലുവിന്റെയും മമ്മൂവിന്റെയും കഥയാണ് യഥാർഥത്തിലുള്ള തൊബാമ.

  പ്രേമം ടീം

  പ്രേമം ടീം

  നിവിൻ പോളി ഒഴികെയുള്ള പ്രേമം ടീം തോബാമയിൽ എത്തിയിട്ടുണ്ട്. ഇതു തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രേമത്തിൽ നിവിൻ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രത്തിലെത്തിയത്. എന്നാൽ സിജു വിൽസണും, ഷറഫുദ്ദിനും ചെറിയ റോളുകളിലായിരുന്നു പ്രേമത്തിലത്തിയത്. എന്നാൽ ഇവരുടെ ആ വേഷം വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒന്നിച്ചഭിനയിച്ച ഹാപ്പി വെഡിങ് സൂപ്പർ ഹിറ്റായിരുന്നു. ഈ ടീമിനോടൊപ്പം കൃഷ്ണ ശങ്കറും കൂടിയെത്തിയപ്പോൾ സൂപ്പർ കെമിസ്ട്രിയിൽ നിന്ന് സൂപ്പർ ഡ്യൂപ്പർ കെമിസ്ട്രിയിലേ്ക്ക് മാറുകയായിരുന്നു. അത് ചിത്രത്തിൽവ വളരെ മനോഹരമായി പ്രതിഫലിക്കുന്നുമുണ്ട്.

  ആലുവയും പരിസരവും

  ആലുവയും പരിസരവും

  അലുവയും പരിസരവും തന്നെയാണ് തൊബാമയുടേയും ലൊക്കേഷൻ. അത് പ്രേമത്തിന്റെ ഒരു സ്വാധീനം ഒളിഞ്ഞു കിടക്കുന്നതു കൊണ്ടാകാം. എന്നിരുന്നാലും പുതുമയാർന്ന പ്രമേയം തന്നെയാണ് ചിത്രത്തിനുള്ളത്. 2006-07 കാലഘട്ടത്തിലൂടെയാണ് തൊബാമ സഞ്ചരിക്കുന്നത്. അതിനെ സമർത്ഥിക്കും വിധമുള്ള സംഗതികളെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഏതാനും ചെറുപ്പക്കാര്‍ തേടുന്ന എളുപ്പവഴികളും അവര്‍ ചെന്നുചാടുന്ന കുരുക്കുകളുമാണ് ചിത്രത്തിന്റെ പ്രമേയം

  English summary
  thobama movie audience review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X