»   » പഴയ വീഞ്ഞിന്റെ പുതിയ കുപ്പി

പഴയ വീഞ്ഞിന്റെ പുതിയ കുപ്പി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/to-noora-with-love-movie-review-2-120935.html">Next »</a></li></ul>

ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ നമ്മുടെ സിനിമക്കാര്‍ക്കിടയില്‍ വന്നൊരു ചിന്തയാണ് മലബാര്‍ മുസ്ലിം പ്രണയവും സംഗീതവും പാചകവും നന്നായി ചേര്‍ത്താല്‍ ഹിറ്റ് ഫോര്‍മുലയിലുള്ള സിനിമ തയാറാക്കാമെന്ന്. ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന്റെ പ്രധാനകാരണം അതിലെ ഭക്ഷണവും സംഗീതവും പ്രണയവുമായിരുന്നു. തട്ടത്തിന്‍ മറയത്തില്‍ സംഗീതവും പ്രണയവും ഹിറ്റാകാന്‍ സഹായിച്ചു.

ഇങ്ങനെയൊരു ഫോര്‍മുല ഒത്തുവന്നപ്പോഴാണ് എല്ലാവരും മലബാര്‍ മുസ്ലിങ്ങളുടെ പിന്നാലെ പോകാന്‍ തുടങ്ങിയത്. സലാലാ മൊബൈല്‍സ് ആയിരുന്നു ഇതേ ഫോര്‍മാറ്റില്‍ വന്ന മറ്റൊരു ചിത്രം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ചിത്ത്രതില്‍ നസ്രിയായിരുന്നു നായിക. പടം ഏഴുനിലയില്‍പൊട്ടിയപ്പോള്‍ സംവിധായകനായ ശരതിനൊരു കാര്യം പിടികിട്ടി. ഈ ഫോര്‍മുലയില്‍ നല്ലൊരു കഥയും വേണമെന്ന്.

 Noora With Love

ഇതേ ഫോര്‍മുലയില്‍ ഒരുങ്ങിയ ചിത്രമാണ് ടു നൂറ വിത്ത് ലവ്. കോഴിക്കോടിന്റെ സ്വന്തമായ മാപ്പിളപ്പാട്ടും ഗസലും പ്രണയവും രുചിയൂറുന്ന ഭക്ഷണവും ചേര്‍ത്താണ് ബാബു നാരായണന്‍ ഈ സിനിമയൊരുക്കിയത്. അതോടൊപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്തു- മതേതരത്വം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഐക്യം. ടി. എ. റസാഖൊക്കെ കയ്യടി വാങ്ങിയത് ഈ ഫോര്‍മുല വച്ചായിരുന്നു. അപ്പോള്‍ സംഗീതത്തിനു മേമ്പൊടിയായി മതേതരത്വവും ചേര്‍ത്തു.

പോരാ ഇപ്പോഴത്തെ കാലത്ത് ഏറ്റവും കയ്യടി കിട്ടുന്നത് അവയവദാനത്തിനും സാമൂഹിക സേവനത്തിനുമാണ്. അതുകൂടി ചേര്‍ത്തു. പക്ഷേ എല്ലാറ്റിനുമുപരിയായി കൊണ്ടുവന്ന പ്രണയം പഴയൊരു വീഞ്ഞിന്റെ അവശേഷിപ്പായിരുന്നു. അത് പ്രേക്ഷകനെ മടുപ്പിക്കുന്നതും. ഇതിലെ നായകന് ജോലിയൊന്നുമില്ല. സദാസമയവും ഭാര്യയെ പ്രണയിച്ചുകൊണ്ടിരിക്കും. വിവാഹത്തിനു മുന്‍പ് നന്നായി പാട്ടുപാടിയിരുന്ന അയാള്‍ വിവാഹശേഷം ഒറ്റപാട്ടുപോലും പാടുന്നില്ല.

ഫോര്‍മുലകളുടെപിന്നാലെ പോകുന്ന സിനിമകളൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ. അതേഗതി തന്നെയായി പോയി നൂറയുടെ പ്രണയത്തിനും.

തിരിച്ചറിയാതെ പോയ പ്രണയം

<ul id="pagination-digg"><li class="next"><a href="/reviews/to-noora-with-love-movie-review-2-120935.html">Next »</a></li></ul>
English summary
To Noora With Love, directed by Babu, starring Mamta Mohandas and Krish J Sathar in lead roles, got released on Thursday and is getting a luke warm response from the audience. The movie is a love story between Noorjahan and Shahjahan.
Please Wait while comments are loading...

Malayalam Photos

Go to : More Photos