twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

തിരിച്ചറിയാതെ പോയ പ്രണയം

By Nirmal Balakrishnan

Next »

« Previous

റഹ്മാന്‍ നായകനായി തിളങ്ങിയിരുന്ന കാലത്ത്, അതായത് എണ്‍പതുകളില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ടു നൂറാ വിത്ത് ലൗ എന്ന ചിത്രം ഹിറ്റാകുമായിരുന്നു. നായകനും നായികയും തമ്മിലുള്ള കലഹവും പിന്നീടുള്ള പ്രണയവും ഒടുവില്‍ സംഭവിക്കുന്ന ദുരന്തവുമെല്ലാമായി പ്രേക്ഷകര്‍ക്ക് സങ്കടപ്പെടാനും സന്തോഷിക്കാനും കരയാനും ധാരാളം വകയുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴത്തെ കാലത്ത് ഈ സെന്റിമെന്റ്‌സൊന്നും വിലപ്പോകില്ലെന്ന് തിരിച്ചറിയാന്‍ സംവിധായകനായ ബാബു നാരായണന് സാധിച്ചില്ല.

അദ്ദേഹത്തിനതു സാധിക്കാതിരുന്നത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നു മാറി നില്‍ക്കുന്നു. കൂടെയുണ്ടായിരുന്നു അനിലുമായി വേര്‍പിരിഞ്ഞ ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്. വേര്‍പിരിഞ്ഞിട്ട് കാലം കുറച്ചായി. ഇത്രയും നാള്‍ കളത്തിനുപുറത്തായിരുന്നല്ലോ. അപ്പോള്‍ സിനിമയില്‍ സംവഭവിച്ചതെന്താണെന്ന് മനസ്സിലായി കാണില്ല. (മറ്റുള്ളവരുടെ സിനിമ കാണുന്ന പതിവ് സിനിമക്കാര്ക്കില്ലല്ലോ).

To Noora With Love

ക്രിഷ് സത്താറും മംമ്ത മോഹന്‍ദാസും നിറഞ്ഞഭിനയിച്ച ചിത്രം താരങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യം നന്നായി നിറവേറ്റി എന്നുപറയാം. പ്രത്യേകിച്ച് നായികയായ മംമ്ത. കഴിവുകൊണ്ടും ഭംഗികൊണ്ടും നിറഞ്ഞുനില്‍ക്കുന്ന നൂറയായി മംമ്ത ജീവിക്കുകയായിരുന്നു എന്നു പറയാം. അതേപോലെ നായകനായ ക്രിഷ് സത്താറും തന്നില്‍ നല്ലൊരു നടനുണ്ടെന്നു തെളിയിച്ചു. എന്നാല്‍ തിരക്കഥയിലും സംവിധാനനത്തിലും വന്ന പാളിച്ചയാണ് സിനിമയില്‍ നിന്ന് പ്രേക്ഷകരെ അകറ്റിയത്. സത്യം പറയാമല്ലോ കൂടെ പത്തുപേര്‍ മാത്രമേ ഈ ലേഖകനൊപ്പം തിയറ്ററില്‍ ഉണ്ടായിരുന്നുള്ളൂ.

നൂറയുടെ പ്രണയവും നൂറയോട് ഭര്‍ത്താവായ ഷാജഹാനുള്ള പ്രണയവുമാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ മലയാളി കുടുംബത്തില്‍ വന്ന മാറ്റവും അവരുടെ അഭിരുചിയും തിരിച്ചറിയാന്‍ സംവിധായകനു സാധിച്ചില്ല. അല്ലെങ്കില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനുവേണ്ടി സിനിമയുടെ പകുതി ഭാഗം പ്രേക്ഷകനെ സങ്കടപ്പെടുത്താന്‍ ഉപയോഗിക്കുമായിരുന്നില്ല.

ബാബു നാരായണന്‍ എന്ന സംവിധായകന്‍ കാലത്തെ തിരിച്ചറിഞ്ഞ് നല്ല സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മലബാര്‍ ഭക്ഷണം, പ്രണയം, ഗാനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാല്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്നുള്ള മിഥ്യാധാരണ ഇനിയെങ്കിലും നമ്മുടെ സിനിമക്കാര്‍ ഉപേക്ഷിച്ചാല്‍ നന്ന്.

കാലംതെറ്റിയെത്തിയ സിനിമകാലംതെറ്റിയെത്തിയ സിനിമ

Next »

« Previous

English summary
To Noora With Love, directed by Babu, starring Mamta Mohandas and Krish J Sathar in lead roles, got released on Thursday and is getting a luke warm response from the audience. The movie is a love story between Noorjahan and Shahjahan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X