»   » വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ന്യൂ ജനറേഷന്‍ സിനിമയെന്ന വിശേഷണം പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെന്നുള്ള രീതിയിലാണ് സിനിമയില്‍ പുതുമകള്‍ പരീക്ഷിക്കപ്പെടുന്നത്.

ഇത്തരം പരീക്ഷണവുമായി അടുത്തിടെ തീയേറ്ററുകളിലെത്തിയ ചിത്രമാണ് ടൂറിസ്റ്റ് ഹോം. പത്തുകഥകള്‍ ഒറ്റഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്. പത്തുപേരുടെ തിരക്കഥയിലാണ് ടൂറിസ്റ്റ് ഹോം യാഥാര്‍ത്ഥ്യമായത്. ഒറ്റഷോട്ടില്‍ ഒരുചിത്രമെടുത്തു ഇത്രയും മനോഹരമായി അവതരിപ്പിച്ച അണിയറക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ മറുവാക്കിന് തരമില്ല.

സ്റ്റോറി പ്ലോട്ടും വളരെ താല്‍പര്യം ജനിപ്പിക്കുന്നതാണ്. വളരെ ക്ഷമയോടെ ഇരുന്ന് കാണേണ്ടുന്ന ഒരു ചിത്രമാണ് ടൂറിസ്റ്റ് ഹോം. സംവിധായകന്‍ ഷെബിയുടെ രണ്ടാമത്തെ ചിത്രമാണിത്.

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

ഒരു ടൂറിസ്റ്റ് ഹോമിലെ പത്തുമുറികളില്‍ നടക്കുന്ന പത്ത് കഥയാണ് ഇതിലെ പ്രത്യേകത. കാമുകിയെ കാത്തിരിക്കുന്ന യുവാവ്, രോഗിയായ മുത്തശ്ശനും കൊച്ചുമകളും, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേശ്യാവൃത്തി ചെയ്യുന്ന യുവതി, ഇന്റര്‍വ്യൂ ഭയന്നിരിക്കുന്ന യുവാവും സുഹൃത്തും, അച്ഛന്റെ മോശം പെരുമാറ്റരീതികളെക്കുറിച്ചോര്‍ക്കുന്ന മകള്‍, മനശാന്തിയ്ക്ക് മാര്‍ഗ്ഗമുപദേശിയ്ക്കുന്ന ജ്യോത്സ്യന്‍, ഭര്‍ത്താവിന്റെ സുഹൃത്തില്‍ നിന്നും ഗര്‍ഭംധരിയ്ക്കുന്ന യുവതി. പൊലീസുകാരനും വേശ്യയും, ചീട്ടുകളി സംഘം ഇത്രയുമാണ് ചിത്രത്തിലെ പ്രധാന കഥകള്‍, കഥാപാത്രങ്ങള്‍.

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

ഒരു നഗരത്തിലെ ലോഡ്ജിലെ പത്തുമുറികളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയേക്കാവുന്നവരാണ് ഓരോ കഥാപാത്രങ്ങളും, ഓരോ മനുഷ്യരും കടന്നുപോയേക്കുന്നവയാണ് ഇതിലെ ഓരോ കഥാ സന്ദര്‍ഭങ്ങളും. ഇതുതന്നെയാണ് ടൂറിസ്റ്റ് ഹോം എന്ന പരീക്ഷണചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

നെടുമുടി വേണു, കലാഭവന്‍ മണി, മധുപാല്‍, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ഹേമന്ദ് മേനോന്‍, ശ്രീജിത്ത് വിജയ്, രജത് മേനോന്‍, ഇടവേള ബാബു, മീര നന്ദന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. താരനിര്‍ണയത്തില്‍ അണിയറക്കാര്‍ക്ക് കടുകിട തെറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതരത്തിലാണ് ഓരോരുത്തരുടെയും പ്രകടനം.

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

വളരെ മനോഹരമായ വിവരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. രസകരമായിട്ടാണ് വിവരണം നീളുന്നത്. ചിത്രത്തിന്റെ സാങ്കേതകമായ തികവും എടുത്തുപറയേണ്ടതാണ്. വളരെ നീണ്ട് ഡയലോഗുകള്‍ പോലും വളരെ മനോഹരമായിട്ടാണ് പറഞ്ഞുവച്ചിരിക്കുന്നത്. സീനുകള്‍ അടുക്കിയിരിക്കുന്നതിലും മികവും കാണാം.

വ്യത്യസ്തം ഗൗരവതരം ടൂറിസ്റ്റ് ഹോം

വളരെ ഗൗരവതരമായ ജീവിതമുഹൂര്‍ത്തങ്ങളെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഇതുതന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റും അതേസമയം മൈനസ് പോയിന്റുമാകുന്നത്. മുഴുവന്‍ സമയവും പിരുമുറുക്കമുണ്ടാകുന്ന തരത്തിലുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ കാണാന്‍ തിയേറ്ററില്‍ ചെന്നിരിക്കണോയെന്ന ചോദ്യമുയരുക സ്വാഭാവികം. ടൈം പാസ് എന്ന രീതിയിലോ രണ്ട് മണിക്കൂര്‍ ആസ്വദിക്കാമെന്ന രീതിയിലോ പോയി കാണേണ്ടുന്ന ചിത്രമല്ല ടൂറിസ്റ്റ് ഹോം. സിനിമ ആഘോഷമായി കണ്ടിറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ടൂറിസ്റ്റ് ഹോമില്‍ കയറാതിരിക്കുന്നതാണ് നല്ലത്.

English summary
Tourist Home can be said as an experimental movie canned in single shot. It is not a time killing one

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam