»   » ഏഷ്യാനെറ്റ് സീരിയലിനെക്കാളും കൂതറയായൊരു അഭിയും അനുവും.. (താങ്കെ മുടിയലേ പ്പാ) ശൈലന്റെ റിവ്യൂ

ഏഷ്യാനെറ്റ് സീരിയലിനെക്കാളും കൂതറയായൊരു അഭിയും അനുവും.. (താങ്കെ മുടിയലേ പ്പാ) ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Tovino Thomas, Piaa Bajpai,Suhasini Maniratnam
  Director: B. R. Vijayalakshmi

  ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച ടൊവിനോയുടെ സിനിമയാണ് അഭിയുടെ കഥ അനുവിന്റെയും. തമിഴിലെത്തിയപ്പോൾ അഭിയും അനുവും എന്ന പേരിലാണ്. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത റോമാന്റിക് ഡ്രാമയായ അഭിയുടെ കഥ അനുവിന്റെയും റിലീസിനെത്തിയിരിക്കുകയാണ്. ടൊവിനോ നായകനാവുമ്പോള്‍ പിയ ബാജ്‌പേയ് ആണ് നായിക. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പാട്ടും ശ്രദ്ധേയമായിരുന്നു. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ടൊവിനോ തോമസിന്റെ തമിഴ് അരങ്ങേറ്റത്തിന്റെ പേരിലാണ് 'അഭിയും അനുവും' എന്ന ടൈറ്റിൽ ശ്രദ്ധേയമായത്. തമിഴിലെ സിനിമാറ്റോഗ്രാഫർ കം ഡയറക്ടർ ആയ ബിആർ വിജയലക്ഷ്മി ഒരുക്കിയ 'അഭിയും അനുവും' മാസങ്ങളായി ഇന്നുവരും നാളെ വരും എന്ന മട്ടിൽ തിയേറ്ററുകളിൽ പോസ്റ്ററുകളും മീഡിയകളിൽ വാർത്തയും കാണുന്നു. കാത്തിരിപ്പിന് ഫുൾസ്റ്റോപ്പിട്ടുകൊണ്ട് ചിത്രം ഇന്നലെ പ്രദർശനത്തിനെത്തി. ഒരു ബൈലിംഗ്വൽ ഫിലിമായ് തയ്യാർ ചെയ്തിരിക്കുന്ന അഭിയും അനുവും മലയാളത്തിൽ എത്തിയിരിക്കുന്നത് "അഭിയുടെ കഥ; അനുവിന്റെയും' എന്ന പേരിലാണ്. പേര് എന്തുതന്നെയായാലും ഉള്ളടക്കം വെറുപ്പിക്കലിന്റെ പരകോടിയാണ്..

  ചെന്നൈയിൽ ഐടി സ്ഥാപനം എന്ന് തോന്നിപ്പിക്കുന്ന ഒരു കമ്പനിയിൽ അലസമായി ജോലി ചെയ്യുന്ന അഭി എന്ന അഭിമന്യു പെരുമാറ്റത്തിലും രീതികളിലും ഒക്കെ അസ്സൽ മൊണ്ണയാണ്.. എഫ്ബിയിൽ തുരുതുരാ ലൈവ് വീഡിയോ ക്ലിപ്പിംഗ്സ് വിടുന്ന അനുവിന്റെ സ്മാർട്ട്നെസ്സിലും സാമൂഹ്യ പ്രതിബദ്ധതയിലും ആകൃഷ്ടനായ അഭി അവളുമായി ആദ്യം തപാൽ മാർഗവും പിന്നീട് ഫോൺ/ഓൺലൈൻ മുഖേനെയും) വാഗമണ്ണിലുള്ള (തമിഴിൽ ഊട്ടി) അവളുടെ വീട്ടിലെത്തിയും പ്രണയമറിയിച്ച് അതിൽ ആണ്ടുമുങ്ങുകയാണ്.. പടത്തിന്റെ ആദ്യഭാഗം ഒരു പ്രണയ കഥയായിട്ടാണ് ഒരുക്കിയിരിക്കുന്നത് എങ്കിലും പുതുമയായിട്ടൊന്നുമില്ല എന്നതും ക്ലീഷേയല്ലാതൊന്നും കാണാനാവില്ല എന്നതും എടുത്തു പറയേണ്ടതാണ്.

  ഒരു തികഞ്ഞ ഗണപതി ഭക്തനായാണ് ടൊവിനോ തോമസിനെ പടത്തിന്റെ ആദ്യഭാഗങ്ങളിൽ കാണിക്കുന്നത്.. എഫ്ബിയുടെ പ്രൊഫൈൽ പിക്കും കവർ ഫോട്ടോയുമൊക്കെയായി ഗണപതിയുടെ പടമിടുന്ന ഏതെങ്കിലും ചെക്കന്മാരെ ലോകത്തിൽ കണ്ടെടുക്കാനാവുമോന്ന് വിജയലക്ഷ്മിയോട് തന്നെ ചോദിക്കേണ്ടിവരും.. പക്ഷെ ടൊവിനോയുടെ കാര്യത്തിൽ തമിഴിൽ ഗണപതിയ്ക്ക് വച്ചത് കാക്ക കൊത്തിക്കൊണ്ടുപോയെന്ന് നിസ്സംശയം പറയാം.. അത്രയ്ക്ക് പാഴായ സ്ക്രിപ്റ്റും ക്യാരക്റ്ററും സിനിമയുമാണ് ടിയാൻ തമിഴ് പ്രവേശനത്തിനായി സെലക്റ്റ് ചെയ്തിരിക്കുന്നത്.. താൻ ഒരു ഡയറക്റ്റേഴ്സ് ആക്റ്റർ മാത്രമാണെന്നും അല്ലാത്തപ്പോഴൊക്കെ വട്ടപ്പൂജ്യമാണെന്ന് ഒരിക്കൽ കൂടി ടൊവിനോ തെളിയിക്കുന്നുമുണ്ട് അഭിയുടെ കഥയിൽ..

  വാഗമണ്ണിലെത്തിയ അഭി അനുവിന്റെ ആവശ്യപ്രകാരം രണ്ടുവീട്ടുകാരെയും അറിയിക്കാതെ എടുത്തുചാടി അവിടെയുള്ള ഒരു ഗണപതിക്കോവിലിൽ പോയി അവളെ വിവാഹം കഴിക്കുകയാണ്.. കല്യാണം കഴിഞ്ഞപാടെ തന്നെ അനു ഗർഭിണിയാവുകയും ചെയ്യും.. തുടർന്നാണ് ഞെട്ടിപ്പിക്കുന്ന (മീൻസ് ഓർക്കുമ്പോൾ തൊലി പുളിച്ചുകയറുന്ന) ഇന്റർവെൽ ട്വിസ്റ്റ് കടന്നുവരുന്നത്.. ഹിന്റമ്മോ പെറ്റ തള്ള സയിക്കൂല്ല

  തുടർന്നങ്ങോട്ട് ഒരു മണിക്കൂറിലേറെയുള്ള സെക്കന്റ് ഹാഫിൽ വിജയലക്ഷ്മി നമ്മളെ വലിച്ചിഴച്ച് തൊലി പൊട്ടിക്കുന്നത് കണ്ടാൽ ഏഷ്യാനെറ്റ് സീരിയലുകാരന്മാർ വരി വരിയായ് പാഞ്ഞുവന്ന് അവരുടെ കാൽക്കൽ കുമ്പിടും. ഏകദേശം സമാനമെന്നൊക്കെ പറയാവുന്ന സംഭവമായിട്ടും സോളോയിലെ രുദ്രന്റെ കഥയൊക്കെ അരമണിക്കൂറിനുള്ളിൽ തീർത്ത ബിജോയ് നമ്പ്യാരോടൊക്കെ ശരിക്കും റെസ്പെക്റ്റ് തോന്നിപ്പോവും.. എന്നിട്ടും രുദ്രന് തിയേറ്ററിൽ കൂവലിന്റെ കന്നിമാസമായിരുന്നുവെങ്കിൽ അഭിയെ കൂവാൻ തിയേറ്ററിൽ ആകെയുള്ള എട്ടുപത്തുപേർ അശക്തരായി തളർന്നുകിടക്കുകയും ഉറങ്ങുകയും ഇറങ്ങിപ്പോവുകയുമായിരുന്നു എന്നതും പറയണം..

  പിയാ ബാജ്പേയി ആണ് അനു. മുൻ സിനിമകളിൽ അവർ ചെയ്ത ബബ്ലി നായികയായിത്തന്നെയാണ് തുടക്കമെങ്കിലും സെക്കന്റ് ഹാഫിൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ സംവിധായിക പലതും പെടലിയിൽ വച്ചുകൊടുക്കാൻ ശ്രമിക്കുന്നുണ്ട്.. രക്ഷയൊന്നുമില്ല.. തന്നാലാവും വിധം പിയയും വെറുപ്പിക്കലിൽ സംഭാവന ചെയ്യുന്നു

  പ്രഭു, രോഹിണി, സുഹാസിനി തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളെ കാസ്റ്റ് ചെയ്ത് വെറുതെ മിസ് യൂസ് ചെയ്തു കളയുന്നതിന്റെ ദുരന്തസാക്ഷ്യം കൂടിയാണ് ഈ സിനിമ.. എനിക്ക് പേഴ്സണലായി അത്ര താല്പര്യമുള്ള നടനൊന്നുമല്ല എങ്കിലും, പ്രഭുവിനെപോലൊരാൾക്ക് ഇത്രയും ദാരിദ്ര്യം പിടിച്ചൊരു റോൾ കൊടുത്തത് കണ്ടപ്പോൾ സങ്കടം തോന്നി.

  പ്രമേയപരമായും അവതരണപരമായും മുപ്പതോ നാൽപ്പതോ കൊല്ലങ്ങൾക്ക് മുൻപ് തിയേറ്ററിലെത്തേണ്ടിയിരുന്ന ഒരു ഐറ്റമാണ് "അഭിയുടെ കഥ..; അനുവിന്റെയും" പ്രേക്ഷകരുടെ ഗതികേട്.., തിയേറ്ററുകാരുടെയും.

  ചുരുക്കം: പ്രമേയപരമായും അവതരണപരമായും മുപ്പതോ നാല്‍പ്പതോ കൊല്ലങ്ങള്‍ക്ക് മുന്‍പ് തിയേറ്ററിലെത്തേണ്ടിയിരുന്ന ഒരു ചിത്രമായി അഭിയുടെ കഥ അനുവിന്റെയും മാറുന്നു.

  English summary
  Tovino Thomas starrer Abhiyum Anuvum movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more