»   » ട്രിവാന്‍ഡ്രം ലോഡ്‌ജിലെ താമസക്കാര്‍ ഹാപ്പിയാണ്‌

ട്രിവാന്‍ഡ്രം ലോഡ്‌ജിലെ താമസക്കാര്‍ ഹാപ്പിയാണ്‌

Posted By: Raghu
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  <ul id="pagination-digg"><li class="next"><a href="/reviews/trivandrum-lodge-vk-prakash-anoop-menon-jayasurya2-104787.html">Next »</a></li></ul>

  വികെ പ്രകാശ്‌ - അനൂപ്‌ മേനോന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡജ്‌ ക്ലച്ച്‌ പിടിച്ചു തുടങ്ങിയിരിക്കുന്നു. ക്യാമ്പസും യൂത്തും തിയറ്ററുകളില്‍ ഇളകി മറിഞ്ഞ്‌ ആസ്വദിക്കുന്നു. സിനിമയിലെ തവതരംഗം കൃത്യമായി ഉപയോഗപ്പെടുത്തി കൊണ്ട്‌ വികെപി ഒരുക്കിയ ചിത്രം നല്ലൊരു വിഭാഗം പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്നു.

  Trivandrum lodge

  സദാചാരത്തിന്റെ മുന ഒടിഞ്ഞു പോയെങ്കിലും പാരമ്പര്യ വാദികള്‍ സിനിമയ്‌ക്കു പുറം തിരിഞ്ഞു നില്‍ക്കും. ആലും അരയാലും മുളച്ചു പൊന്തിയ പ്രാചീനമായ ചുമരുകളുടെ പുറംകാഴ്‌ച ഒരുക്കുന്ന ട്രിവാന്‍ഡ്രം ലോഡജിലെ അന്തേവാസികളും തുരുമ്പു ജീവിതം നയിക്കുന്നവര്‍ തന്നെ.

  നാളെയെ കുറിച്ചുള്ള പ്രതീക്ഷകളും നിറമുള്ള സ്വപ്‌നങ്ങളുമാണ്‌ അവര്‍ക്കു കൂട്ടിനുള്ളത്‌. സ്വയം പൊലിപ്പിച്ചെടുക്കുന്ന സമ്പന്ന മോഹങ്ങളും. രസകരമായ കുറേ ഷോട്ടുകളിലൂടെ ഒരുപാട്‌ ജീവിത ചിത്രങ്ങള്‍ വരച്ചിടുന്ന സിനിമയില്‍ വിശപ്പും, കാമവും, താവളമില്ലാത്തവരുടെ ദുഃഖവും പരസ്‌പരം ഇഴ ചേര്‍ന്നു കിടക്കുന്നു.

  പ്രണയം കൊണ്ട്‌ ജീവിതം രുചിച്ചു മരിച്ചുപോയ ഒരമ്മയുടെ, ഭാര്യയുടെ നിറം മങ്ങികിടക്കുന്ന സ്വത്താണ്‌ ട്രിവാന്‍ഡ്രം ലോഡജ്‌. വര്‍ഷങ്ങളായി അവിടെ താമസക്കാരായവരോട്‌ അനുഭാവപൂര്‍വ്വം പെരുമാറുന്ന ഉടമയും മകനും. ഭാര്യ വഴി പിഴച്ചു സമ്പാദിച്ചത്‌ തിരിഞ്ഞു നോക്കാതെ ഹോട്ടല്‍ നടത്തി ഒറ്റക്കു ജീവിക്കുകയാണ്‌ ഗായകന്‍ ജയചന്ദ്രന്‍ അവതരിപ്പിക്കുന്ന അച്ഛന്‍ കഥാപാത്രം.

  കൃത്യമായ ഒരു കഥ പറയുക എന്ന രീതി കൈവിട്ട്‌ പല മനുഷ്യരുമായി ചേര്‍ത്തു വെക്കുന്ന നഗരത്തിന്റെ ലോഡ്‌ജിന്റെ ചിത്രമാണിത്‌. ചിത്രത്തില്‍ മനോഹരമായ ഒരു സ്ലോട്ടാണ്‌ പിയാനോ ക്‌ളാസിലെ കുഞ്ഞുപ്രണയം. അച്ഛനും മകനും നല്ല കൂട്ടുകാരാവുമ്പോള്‍ അവര്‍ക്കിടയില്‍ വിഷയങ്ങളൊന്നും ഗൗരവത്തിന്റെ മുഖംമൂടി ആവശ്യപ്പെടില്ല.

  അര്‍ജ്ജുന്റെ കൗതുകങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുന്ന അച്ഛന്‍ അവന്റെ ഉള്ളം കയ്യിലെടുക്കുന്നതും രസകരമായിരിക്കുന്നു. അര്‍ജ്ജുന്റെ ബാഗില്‍ നിന്നും കൊച്ചുപുസ്‌തകം കണ്ടെടുക്കുമ്പോള്‍ അതവന്‍ സൂക്ഷിച്ചതല്ല എന്ന്‌ അവന്റെ അച്ഛന്‌ തീര്‍ത്തു പറയാനാവുന്നതും അവര്‍ക്കുള്ളില്‍ കാപട്യങ്ങളില്ലാത്ത സുതാര്യത ഉള്ളതുകൊണ്ടാണ്‌.

  സെക്‌സ്‌ പുസ്‌തകം ഒളിപ്പിക്കുന്ന ഉപദേശിയായ അദ്ധ്യാപകന്റെ ഉള്ളിലെ കാപട്യം സ്ഥിരം സദാചാരവാദികളുടെ പൊതുസ്വഭാവം തന്നെ അടയാളപ്പെടുത്തുന്നു. അമലയും അര്‍ജ്ജുനും നിഷ്‌കളങ്കമായി പ്രണയിക്കുന്നത്‌ കപടപ്രണയങ്ങളുടെ വര്‍ണ്ണലോകത്ത്‌ വേറിട്ട കാഴ്‌ച തന്നെയാണ്‌.

  പെണ്ണുടല്‍ കാണാനും ആര്‍ത്തിയോടെ പ്രാപിക്കാനും കൊതിച്ചുനടക്കുന്ന അബ്ദു ഒരു ദുര്‍ബലനായ നല്ലവനാണ്‌. ഇത്തിരി ഞരമ്പ്‌ രോഗമുണ്ടെങ്കിലും അവന്റെയുള്ളില്‍ നന്മയുടെ ചില ജങ്‌ഷനുകള്‍ നമ്മള്‍ കാണുന്നുണ്ട്‌. കൊച്ചുപുസ്‌തകം വായിച്ചും മറഞ്ഞു നോക്കിയും പെണ്ണടിവസ്‌ത്രങ്ങള്‍ സൂക്ഷിച്ചുവെച്ചും ഉള്ളിലെ കുതിപ്പടക്കുന്ന അവന്‌ വേശ്യയായ കന്യകയുടെ തളര്‍ന്നുപോയ ഭര്‍ത്താവിനെ കണ്ടതോടെ ആവേശം കെടുന്നുണ്ട്‌.

  ഉള്ളില്‍ വേണ്ടുവോളം ആവേശമുണ്ടെങ്കിലും സ്വയം നിയന്ത്രിക്കുകയും തിരിച്ചറിവോടെ പെരുമാറാനും അബ്ദു പരിശ്രമിക്കുന്നതു കാണാം. ഹണിറോസ്‌ ധ്വനിയെന്ന പേരിലൂടെ മലയാളത്തില്‍ തിരിച്ചുവന്ന്‌ ധ്വനി എന്ന കഥാപാത്രവുമായി സിനിമയില്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.

  അടുത്ത പോജില്‍

  സ്‌ത്രീ സ്വാതന്ത്ര്യത്തിന്റ പുതുവഴികള്‍

  <ul id="pagination-digg"><li class="next"><a href="/reviews/trivandrum-lodge-vk-prakash-anoop-menon-jayasurya2-104787.html">Next »</a></li></ul>

  English summary
  The new movie which is born in the VK Prakash - Anoop Menon friendship Trivandrum Lodge has created an impact in the Malayalam film industry. It is accepted among the audience.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more