twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്ലാമറും ഹോട്ടും മാത്രമല്ല വീട്ടമ്മയാവാനും വിദ്യയ്ക്ക് കഴിയും! 'തുമാരി സുലു'വിന്റെ പ്രതികരണം ഇങ്ങനെ

    |

    ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയനടിയായ വിദ്യാ ബാലന്‍ സുലോചന എന്ന റേഡിയോ ജോക്കിയായ വീട്ടമ്മയെ അവതരിപ്പിക്കുന്ന സിനിമയാണ് തുമാരി സുലു. ഇന്നലെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ മികച്ച അഭിപ്രായം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. സുരേഷ് തിവാരി സംവിധാനം ചെയ്ത് കോമഡി ഡ്രാമയായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം നേഹ ധൂപിയ, മാനവ് കൗള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    സുലോചനയുടെ കഥ

    സുലോചനയുടെ കഥ

    മുംബൈയിലെ ഇടത്തരം കുടുംബത്തിലെ സാധാരണ വീട്ടമ്മയുടെ വേഷത്തില്‍ വിദ്യ ബാലന്‍ അഭിനയിക്കുന്ന സിനിമയാണ് തുമാരി സുലു. ചിത്രത്തില്‍ മകന്റെ സ്‌കൂളില്‍ നിന്നും നടത്തുന്ന നാരങ്ങ സ്പൂണ്‍ മത്സരത്തില്‍ സുലു വിജയിക്കുകയാണ്. എന്നാല്‍ സുലുവിന്റെ ഇരട്ട സഹോദരി അവള്‍ക്ക് വിദ്യാഭ്യാസമില്ലെന്ന തരത്തില്‍ പരിഹസിക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയാണ്.

     റേഡിയോ ജോക്കിയാവുന്നു

    റേഡിയോ ജോക്കിയാവുന്നു

    തന്റെ ശബ്ദത്തിലൂടെ സുലു ജീവിതത്തില്‍ മറ്റൊരു നേട്ടം സ്വന്തമാക്കുകയാണ്. രാത്രികാലങ്ങളില്‍ റേഡിയോ പരിപാടി അവതരിപ്പിക്കുന്ന അവതാരികയായിട്ടാണ് സുലുവിന് ജോലി ലഭിക്കുന്നത്. സുലിവിന്റെ ഭര്‍ത്താവ് ഇതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ആളാണ്. റേഡിയോ ജോക്കി ആയതോട് കൂടി അവളുടെ ജീവിതം തന്നെ മാറി മറയുകയാണ്. അതിനിടെ സുലിവിന്റെ സഹോദരി ഈ ജോലിയുടെ സ്വാഭവത്തെ കുറിച്ച് ചോദ്യം ചെയ്യുകയും അതിനുള്ള സുലുവിന്റെ മറുപടിയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

    തുമാരി സുലു

    തുമാരി സുലു


    സുരേഷ് തീവാരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തുമാരി സുലു. സിനിമയുടെ തുടക്കം മുതല്‍ തന്നെ സുലുവിന്റെ ജീവിതം നമ്മളോട് ചേര്‍ത്ത് നിര്‍ത്താന്‍ സംവിധാനത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ബന്ധുക്കളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സിനിമ തുടക്കം മുതല്‍ യഥാര്‍ത്ഥ ജീവിതത്തിലേക്കാണ് കൊണ്ടു പോവുന്നത്. ഒപ്പം ഇന്നത്തെ സ്ത്രീ സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങളും സിനിമയിലൂടെ പറയുകയാണ്.

     കോമഡി, പ്രണയം...

    കോമഡി, പ്രണയം...

    സിനിമയുടെ ആദ്യ പകുതിയില്‍ കോമഡി, പ്രണയം എന്നിങ്ങനെയുള്ള ഘടകങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. മാത്രമല്ല വിദ്യയുടെ അഭിനയം ഒന്നിനൊന്ന് മികച്ച് നില്‍ക്കുകയായിരുന്നെന്നാണ് പറയുന്നത്. ആദ്യം മുതലെ അത് ബാലന്‍സ് ചെയ്ത് കൊണ്ടു പോവുന്നതിന് നടിയ്ക്ക് കഴിഞ്ഞിരുന്നു.

     പ്രധാന കഥാപാത്രങ്ങള്‍

    പ്രധാന കഥാപാത്രങ്ങള്‍

    കോമഡി ഡ്രാമയായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം നേഹ ധൂപിയ, മാനവ് കൗള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    English summary
    Suresh Triveni makes a smashing directorial debut with Tumhari Sulu. He gets you hooked to Sulu's life right from the first frame. What's endearing is that all his characters are quite relatable. He transports you straight into a world that's so real, endearing and at the same time, jolts you with the harsh reality of a modern day womanhood struggles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X