For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷയൊന്നുമില്ലാതെ വിരസമായി തുടങ്ങി കത്തിക്കയറി ഞെട്ടിപ്പിക്കുന്നു 'ഇര'.. ശൈലന്റെ റിവ്യൂ!

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  3.0/5
  Star Cast: Unni Mukundan, Gokul Suresh
  Director: Saiju S. S

  പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച സിനിമയാണ് ഇര. നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മിയ ജോര്‍ജ്, നിരഞ്ജന, ഗായത്രി സുരേഷ്, അലന്‍സിയര്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അടുത്തിടെ കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  മുൻപ് പറഞ്ഞ പോലെ തന്നെ തുടക്കം കണ്ടപ്പോൾ നവീൻ ജോണും സൈജുവുമൊക്കെ ഈ രംഗത്തേക്ക് വരേണ്ടവരാണോ എന്ന് സംശയം ഉണ്ടാക്കിയെങ്കിലും ഇരയുടെ സെക്കന്റ് ഹാഫ് കണ്ടപ്പോള് ആ തോന്നലിനെ അത് തീർത്തും മാറ്റിക്കളഞ്ഞു.

  പുലിമുരുകൻ ടീം..

  പുലിമുരുകൻ ടീം..

  മലയാളത്തിലെ ആദ്യത്തെ നൂറുകോടിപ്പടമായ പുലിമുരുകനുശേഷം വൈശാഖും ഉദയകൃഷ്ണനും ഒത്തുചേരുന്ന സിനിമയാണ് ഇര. എന്നാൽ രണ്ടുപേരും സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ റോളിലല്ല മറിച്ച് നിർമ്മാതാക്കളായാണ് എത്തുന്നത് എന്നതാണ് ഇര"യുടെ പിന്നിലുള്ള കൗതുകം. നൂറുകോടി എന്റർടൈനർമാർ എന്ന് പേരെടുത്ത ഇവർ ഒരു നവാഗത സംവിധായകന്റെയും എഴുത്തുകാരന്റെയും സിനിമയ്ക്കായി കാശ് മുടക്കുമ്പോൾ അതിൽ എന്തായിരിക്കും ഉണ്ടായിരിക്കുക എന്നൊരു ആകാംക്ഷ ഉണ്ടാവുക സ്വാഭാവികമാണല്ലോ..

  ഇര

  ഇര

  പീഡനക്കേസുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ആഘോഷിച്ച് ഹിറ്റാക്കിയ ഒരു വാക്കാണ് ഇര. അഞ്ചോ പത്തോ കൊല്ലം മുൻപ് ഇര എന്ന് വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തോന്നിയിരുന്ന ഒരു അർത്ഥതലമേയല്ല ഇപ്പോൾ അതിന്. സിനിമയുടേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററുകളിലെ ഉണ്ണി മുകുന്ദന് ജയിലിൽ നിന്ന് വന്ന ദിലീപിന്റെ ഗെറ്റപ്പ് ഉണ്ടായിരുന്നതിനാൽ മാധ്യമങ്ങൾ ഇത് യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട എന്തൊക്കെയോ ഉൾക്കൊള്ളുന്ന എന്തോ ആണെന്ന രീചിയിൽ നല്ല പ്രചരണം നടത്തുകയുണ്ടായി. ടീസറിലും ട്രെയിലറിലുമുണ്ടായിരുന്ന ചില സംഭാഷണശകലങ്ങളും പ്രസ്തുത തോന്നലുകൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. എന്നാൽ പ്രചരണങ്ങളെല്ലാം വെറും കെട്ടുകഥകൾ ആയിരുന്നുവെന്നാണ് സിനിമ കാണിച്ചു തരുന്നത്.

   *മന്ത്രിയുടെ മരണം

  *മന്ത്രിയുടെ മരണം

  നവീൻ ജോൺ സ്ക്രിപ്റ്റെഴുതി സൈജു എസ്എസ് സംവിധാനം ചെയ്തിരിക്കുന്ന ഇര തുടങ്ങുന്നത് സംസ്ഥാന മന്ത്രിയും അഴിമതി വീരനുമായ ചാക്കോയുടെ മരണത്തോടെ ആണ്. മന്ത്രിയുടെ രാജിക്കായി പുറത്ത് മുറവിളി ഉയർന്നുകൊണ്ടിരിക്കെ പതിവ് മെഡിക്കൽ ചെക്കപ്പിനായി സ്വകാര്യ ആശുപത്രിയിൽ എത്തി പരിശോധനക്കിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്നു. മന്ത്രിയുടെ മരണത്തിലെ ദുരൂഹത മാറ്റാൻ ഡെൽഹിയിൽ നിന്ന് ഐപിഎസുകാരനായ രാജീവ് വരുന്നതും മരണപ്പെടുന്നതിന് തൊട്ടുമുൻപ് മന്ത്രിയെ ഇൻജെക്റ്റ് ചെയ്തതിന്റെ പേരിൽ സംശയദൃഷ്ട്യാ പിടിയിലായ ഡോക്ടർ ആര്യന്റെ കേസിലുള്ള പങ്ക് അന്വേഷിക്കുന്നതുമാണ് തുടർന്നുള്ള ഭാഗം.

  പ്രതീക്ഷയില്ലാത്ത ഒന്നാം പകുതി..

  പ്രതീക്ഷയില്ലാത്ത ഒന്നാം പകുതി..

  വിരസമെന്ന് പറയിപ്പിക്കുന്ന കഥാഗതികളിലൂടെയും സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും മുന്നോട്ട് പോകുന്ന ഒന്നാം പകുതി പടത്തിൽ പ്രതീക്ഷ കൊടുക്കേണ്ട ഒന്നുമില്ലെന്നു തന്നെ തോന്നിപ്പിക്കും. പാഷാണം ഷാജിയും ഗോപി സുന്ദറിന്റെ ക്ലീഷേ ബാക്ക്ഗ്രൗണ്ട് സ്കോറിംഗും അത്യാവശ്യം തെറ്റില്ലാത്ത ബോറടിയും സമ്മാനിക്കും. എന്നാൽ ഇന്റർവെൽ കഴിയുന്നതോടെ പടത്തിന്റെ ആമ്പിയറും തലവരയും മാറുകയും അസ്സലൊരു ത്രില്ലറിന്റെ മൂഡിലേക്ക് കാഴ്ചയെ ഉയർത്തുകയും ചെയ്യുന്നു..

  *കത്തിക്കേറുന്ന രണ്ടാംപാതി

  *കത്തിക്കേറുന്ന രണ്ടാംപാതി

  അതുവരെയുള്ള സ്ക്രിപ്റ്റിംഗും സംവിധാനവും ഛായാഗ്രഹണവും ബീജിഎമ്മും എല്ലാം വേറെ ആളുകളായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് സെക്കന്റ് ഹാഫിൽ ഇര മുന്നേറുന്നത്. ഇരയും വേട്ടക്കാരനുമൊക്കെ മാറിമറിഞ്ഞുപോകുന്ന കഥാപരിണാമങ്ങളിൽ പതിഞ്ഞുകത്തിക്കേറുന്ന സിനിമ ക്ലൈമാക്സ് ആവുമ്പോഴേക്കും നന്നായി വലിഞ്ഞുമുറുകും..‌ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മലയാളത്തിൽ വന്ന എണ്ണം പറഞ്ഞ റിവഞ്ച് സ്റ്റോറികളിൽ ഒന്നായി ഇടം പിടിക്കുമായിരുന്നല്ലോ എന്ന തോന്നലല്ലാതെ ആദ്യ പകുതിയിൽ അനുഭവപ്പെട്ട ഇഴച്ചിൽ ഇറങ്ങിപ്പോരുമ്പോൾ മനസിൽ ഉണ്ടാകുകയേയില്ല..

  ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്

  ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്

  ഐപിഎസുകാരൻ രാജീവ് ആയി വരുന്ന ഉണ്ണിമുകുന്ദനും ഡോക്ടർ ആര്യനായി വരുന്ന ഗോകുൽ സുരേഷുമാണ് ഇരയിലെ നായകന്മാർ. രണ്ടുപേരും ഒടുവിലെത്തിയപ്പോൾ നല്ല ഫോമിലായി. മിയാ ജോർജ്, നിരുപമ എന്നിവരാണ് നായികമാർ.. മിയയും ഉണ്ണി മുകുന്ദനും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ മനോഹരവും ഡ്യുയറ്റ് സോംഗ് എല്ലാതരത്തിലും മാധുര്യമുള്ളതും ആണ്.. അലൻസിയർ, ശങ്കർ രാമകൃഷ്ണൻ എഞിവരാണ് എതിർനിരയിൽ വരുന്ന താരങ്ങൾ.. പോലീസ് കമ്മീഷണറുടെ വേഷമണിഞ്ഞ് വരുന്ന കൈലാസ് ഇതാദ്യമായി തന്റെ ബാലചാപല്യങ്ങളെ മറികടക്കുന്നതും കാണാനായി.

   ഫുക്ക്സ്റ്റോപ്പ്

  ഫുക്ക്സ്റ്റോപ്പ്

  മുൻപ് പറഞ്ഞപോലെ തന്നെ തുടക്കം കണ്ടപ്പോൾ നവീൻ ജോണും സൈജുവുമൊക്കെ ഈ രംഗത്തേക്ക് വരേണ്ടവരാണോ എന്ന് സംശയം ഉണ്ടാക്കിയെങ്കിലും സെക്കന്റ് ഹാഫ് ആ തോന്നലിനെ തീർത്തും മാറ്റിക്കളഞ്ഞു.. രണ്ടുപേർക്കും ഇനിയും കൊമേഴ്സ്യൽ പടങ്ങൾ വൃത്തിയായൊരുക്കാൻ കഴിയട്ടെ..

  English summary
  Unni Mukundan's Ira movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X