»   » ഉസ്താദ് ഹോട്ടല്‍- ലളിതം സുന്ദരം, പക്ഷേ.....

ഉസ്താദ് ഹോട്ടല്‍- ലളിതം സുന്ദരം, പക്ഷേ.....

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/usthad-hotel-movie-review-2-102643.html">Next »</a></li></ul>

മൂന്ന് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന കൊമേഴ്‌സ്യല്‍ സിനിമ, എല്ലാത്തിനും പുറമെ മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാംവരവ്. ഉസ്താദ് ഹോട്ടല്‍ കാണാന്‍ പോകുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ഇതെല്ലാമാണ്. അതിന്റെ ഓളം തിയറ്ററിലും കാണാമായിരുന്നു. ഒരു സൂപ്പര്‍താര സിനിമ റിലീസാവുന്നതിന്റെ ആവേശമാണ് തിയറ്ററിനുള്ളില്‍.

Usthad Hotel Movie Review

രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പടച്ചുവിട്ട സിനിമകള്‍ക്ക് ശേഷം കേരള കഫെയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വ ചിത്രമൊരുക്കി പ്രേക്ഷകനെ അമ്പരിപ്പിച്ചയാളാണ് അന്‍വര്‍ റഷീദ്. ഒരു കൊമേഴ്‌സ്യല്‍ സംവിധായകനെന്ന ലേബലില്‍ മാത്രം ഒതുങ്ങിപ്പോകാതിരിയ്ക്കാന്‍ തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് അന്‍വര്‍ അന്ന് ബ്രിഡ്ജ് ഒരുക്കിയത്. ഇപ്പോഴിതാ വാണിജ്യ സിനിമയുടെ പരിസരങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഒരു നല്ല സിനിമയൊരുക്കാനുള്ള ശ്രമമാണ് ഉസ്താദ് ഹോട്ടലിലൂടെ അന്‍വര്‍ റഷീദ് നടത്തിയിരിക്കുന്നത്.

കേരള കഫെയിലെ ചിത്രങ്ങളില്‍ ഇന്റലിജന്റെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഹാപ്പി ജേര്‍ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത്. ഏറെ നിരൂപകപ്രശംസ നേടിയ മഞ്ചാടിക്കുരിവിന് ശേഷം അഞ്ജലി മേനോന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ.

പേര് സൂചിപ്പിയ്ക്കുമ്പോലെ ഒരു ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിയ്ക്കുന്നത്. രുചികരമായ വിഭവങ്ങള്‍ മാത്രമല്ല തലമുറകളുടെ ഹൃദയബന്ധങ്ങള്‍ കൂടി ഉസ്താദ് ഹോട്ടലില്‍ കയറിയാല്‍ നമുക്ക് കാണാന്‍ കഴിയും. ഒന്നുകൂടി പറഞ്ഞാല്‍ ഫൈസി(ദുല്‍ഖര്‍ സല്‍മാന്‍)യും അവന്റെ ഉപ്പാപ്പ കരീമി(തിലകന്‍)ന്റെയും ഹൃദയബന്ധത്തിന്റെ കഥ. മാമുക്കോയയുടെ ശബ്ദത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഫൈസി ജനിയ്ക്കുന്നതിന് മുമ്പേയുള്ള അവന്റെ കഥ തനി കോഴിക്കോടന്‍ ശൈലിയില്‍ മാമുക്കോയ പറയുമ്പോള്‍ ചിരിയ്ക്കാതെ നിര്‍വാഹമില്ല

അടുത്ത പേജില്‍
വയറും മനസ്സും നിറയ്ക്കുന്ന ഉസ്താദ് ഹോട്ടല്‍

<ul id="pagination-digg"><li class="next"><a href="/reviews/usthad-hotel-movie-review-2-102643.html">Next »</a></li></ul>

English summary
Produced by Listin Stephen under the banner of Central Pictures, Dulquer Salman, Nithya Menon, Thilakan play the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X