»   » നിരൂപണം: കമല്‍ ഹസന്‍ ഉത്തമന്‍, എഡിറ്റിങ്ങും തിരക്കഥയും വില്ലന്‍!!

നിരൂപണം: കമല്‍ ഹസന്‍ ഉത്തമന്‍, എഡിറ്റിങ്ങും തിരക്കഥയും വില്ലന്‍!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.0/5
  Star Cast: Kamal Haasan,parvathi,K.balachandar
  Director: Ramesh Aravindan

  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹസന്‍ ഒരു ടിപ്പിക്കല്‍ ക്ലാസിക്കല്‍ ചിത്രവുമായി എത്തുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഉത്തമ വില്ലന്‍ എന്ന ചിത്രത്തെ നല്ല സിനിമകള്‍ ആഗ്രഹിയ്ക്കുന്ന സിനിമാ പ്രേമികള്‍ കാത്തിരുന്നത്. സിനിമയ്ക്ക് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞുവോ?

  തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജനും രാജഭരണകാലത്തെ കലാകാരനായ മൃത്യുഞ്ജയനും (ഉത്തമന്‍) ആയിട്ടാണ് കമല്‍ ഹസന്‍ ചിത്രത്തിലെത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജന്‍ മാരക രോഗത്തിന്റെ പിടിയിലാണ്. മരണം കാത്തുകിടക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവസാനത്തെ ആഗ്രഹമാണ്, തന്റെ ഗുരവായ മാര്‍ഗദര്‍ശിയുടെ സംവിധാനത്തില്‍ അവസാനത്തെ ചിത്രം പൂര്‍ത്തിയാക്കണമെന്നത്.

  uttamavillain

  സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജന്റെയും അതിനും ഉള്ളിലെ സിനിമയിലെ നായകനായ മൃത്യുഞ്ജയന്റെയും കഥയിലൂടെയാണ് ഉത്തമവില്ലന്‍ മുന്നേറുന്നത്. തന്നെ അനശ്വരമാക്കാനുള്ള അവസാന സിനിമയില്‍ മനോരഞ്ജന്‍ പലതവണ മരണത്തെ അതിജീവിയ്ക്കുന്നത് തെയ്യം കലാകാരനായ മൃത്യുഞ്ജയനിലൂടെയാണ്. മറുവശം മനോരഞ്ജന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ശിഥിലമായ കുടുംബ പശ്ചാത്തലവും കാണിക്കുന്നുണ്ട്.

  ജീവിതതത്തില്‍ കമല്‍ ഹസന്റെ ഗുരുസ്ഥാനീയന്‍ കൂടെയായ അന്തരിച്ച കെ ബാലചന്ദ്രനുള്ള ആദരവുകൂടെയാണ് ഉത്തമവില്ലന്‍. സിനിമയിലെ നായകന്റെ ഗുരുസ്ഥാനീയനായ മാര്‍ഗദര്‍ശി എന്ന സംവിധായകനായിട്ടാണ് ബാലചന്ദ്രന്‍ എത്തുന്നത്. കമല്‍ ഹസന്റെ ഉത്തമ അഭിനയം എന്ന് പറയാതെ വയ്യ. ഭാവാഭിനയം കൊണ്ട് ഒരിക്കല്‍ കൂടെ കമല്‍ ഹസന്‍ പ്രേക്ഷകരെ ഇരുത്തുന്നു.

  സൂപ്പര്‍സ്റ്റാറിന്റെ ആദ്യപ്രണയത്തിലുണ്ടായ മകളായി പാര്‍വ്വതിയും വളര്‍ത്തച്ഛനായി ജയറാമും എത്തുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ വില്ലനായി എത്തുന്നത് ഭാര്യയും (ഉര്‍വശി) സിനിമയില്‍ വില്ലനായി എത്തുന്നത് രാജാവുമാണ്(നാസര്‍). മനോരഞ്ജന്റെ ഡോക്ടറും കാമുകിയുമായി ആന്‍ഡ്രിയയും സിനിമാ നടിയായി പൂജയും എത്തുന്നു. കഥാപാത്രങ്ങള്‍ ഓരോനും അവരവരുടെ ഭാഗത്തോട് നീതി പുലര്‍ത്തി.

  തെയ്യം എന്ന അനുഷ്ഠാനകലയുടെ ചമയങ്ങള്‍ മാത്രമെടുത്ത് ഒട്ടു കാമ്പില്ലാതെയാണു രമേശ് അരവിന്ദന്‍ ഉത്തമവില്ലനെ തയാറാക്കിയത്. നാടകം പോലുള്ള ചില രംഗങ്ങള്‍ തിരക്കഥയുടെ പോരായ്മ എടുത്തുകാട്ടുന്നു. ശാംദത്തിന്റെ ഛായാഗ്രഹണവും ഗിബ്രാന്റെ പശ്ചാതല സംഗീതവും സിനിമയിലെ മികച്ച ഘടകങ്ങളാണ്. വിജയ് ശങ്കറിന്റെ ചിത്രസംയോജനമാണ് ചിത്രത്തിന്റെ മറ്റൊരു പാളിച്ച. പാട്ടുകള്‍ ശരാശരി നിലവാരത്തിലൊതുങ്ങി. ചുരുക്കി പറഞ്ഞാല്‍ കമല്‍ ഹസന്‍ ഉത്തമന്‍ തന്നെ. വില്ലനായത് ഛായാഗ്രഹണവും എഡിറ്റിങും. (5/3)

  ചുരുക്കം: കമലഹാസന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം, പക്ഷേ, സമയ ദൈര്‍ഘ്യം ചിത്രത്തെ പുറകോട്ട് വലിക്കുന്നു.

  English summary
  After a span of two years, legendary actor Kamal Haasan is back doing what he does best, indulging himself in the world of art, trying to produce a classy cinema. Is Uttama Villain one such classic? Find out in our review.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more