»   » നിരൂപണം; ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

നിരൂപണം; ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

Posted By: Avanika
Subscribe to Filmibeat Malayalam

ഋഷി ശിവകുമാറിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം മുതല്‍ക്കെ തന്നെ വള്ളീം തെറ്റി പുള്ളീം തെറ്റി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളുടെ മനം കവര്‍ന്ന ബാലതാരം ശ്യാമിലി ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നതായിരുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. അടുത്ത കാലത്ത് തൊണ്ണൂറ് കാലഘട്ടത്തിന്റെ കഥ പറയുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രം അതിന് ഒരു ഉദാഹരണം. എന്നാല്‍ അക്കാലഘട്ടത്തെ തനി ഗ്രാമീണതയില്‍ ഒരുക്കാനുള്ള സംവിധായകന്‍ ഋഷി ശിവകുമാറിന്റെ ആഗ്രഹമായിരുന്നു പുറത്തിറങ്ങിയ വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ പിന്നില്‍ എന്ന് പറയട്ടെ. ചിത്രത്തിന് വേണ്ടി വര്‍ഷങ്ങളുടെ പ്രയത്‌നവും സംവിധായകനുണ്ടായിട്ടുണ്ട്.


valleemthettipulleemthetti-11

90കളുടെ പശ്ചാത്തലത്തിലെ ഒരു ഗ്രാമം. അവിടുത്തെ ശ്രീദേവി എന്ന പേരിലുള്ള തിയേറ്ററിനെയും ഉത്സവത്തിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. മാധവന്റേതാണ്(രഞ്ജി പണിക്കര്‍) ശ്രീദേവി തിയേറ്റര്‍. തന്റെ അച്ഛന്റെ തിയേറ്ററായിരുന്ന ശ്രീദേവി തിയേറ്ററിനോട് വല്ലാത്ത അടുപ്പമാണ് മാധവന്. തിയേറ്ററില്‍ ജോലി നോക്കുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന വിനയന്‍.


ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഉത്സവത്തോടെയാണ്. ആദ്യ പകുതിയില്‍ ആവറേജ് എന്ന് തോന്നിപ്പിക്കുന്ന ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. കാസ്റ്റിങും അവരുടെ പെര്‍ഫോമന്‍സും മികച്ചതാണ്. വില്ലന്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെങ്കിലും നായകന് എതിരെ നില്‍ക്കുന്ന സൈജു കുറിപ്പ്, ശ്രീജിത്ത് രവിയും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിരിപ്പിക്കുന്നത്. ആദ്യ പകുതിയിലെ ഇവരുടെ തമാശകള്‍ പ്രേക്ഷകരെ ശരിക്കും ആസ്വദിപ്പിക്കുന്നുണ്ട്.


valleemthettipulleemthetti-05

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ എടുത്ത് പറയേണ്ടതുണ്ട്. വിനയനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്റെ അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബാലതാരമായി പ്രേക്ഷക ശ്രദ്ധ നേടിയ ശ്യാമിലിയ്ക്കും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. മറ്റൊന്ന് കുഞ്ചാക്കോ ബോബന്‍ ശ്യാമിലി കെമിസ്ട്രിയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.


മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്ക് അവരുടെ കഥാപാത്രം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പാച്ചു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ്, സജീവ് മീരാ സാഹിബ്, മുഹമ്മദ് നബീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രാമത്തെ മനോഹരമായി ക്യാമറയില്‍ പതിപ്പിക്കാന്‍ കുഞ്ഞുണ്ണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൂരജ് എസ് കുമാറാണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


valleemthettipulleemthetti-02

വളച്ച് കെട്ടില്ലാതെ ചിത്രത്തിന്റെ കഥയിലേക്ക് കടക്കാന്‍ സംവിധായകന്‍ ഋഷിശിവകുമാറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ തമാശകളും എല്ലാംകൊണ്ടും ചിത്രം നിങ്ങളെ പിടിച്ചിരുത്തുമെന്ന് ഉറപ്പ്.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

നവാഗതനായ ഋഷി ശിവകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരു തിയേറ്ററിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

കുഞ്ചാക്കോ ബോബന്‍, ശ്യാമിലിയ്‌ക്കൊപ്പം രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, സൈജു കുറിപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

അപ്പാച്ചു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ്, സജീവ് മീരാസാഹിബ്, മുഹമ്മദ് നബീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


ഹാസ്യം കൊണ്ടെഴുതി വള്ളീം തെറ്റി പുള്ളീം തെറ്റി

കുഞ്ഞുണ്ണി എസ് കുറുപ്പാണ് ഛായാഗ്രാഹണം.


English summary
Valleem thetti pulleem thetti review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam