»   » വന്ദനം നൽകിയ നൊമ്പരം! 29 വർഷങ്ങൾക്ക് ശേഷവും…

വന്ദനം നൽകിയ നൊമ്പരം! 29 വർഷങ്ങൾക്ക് ശേഷവും…

Posted By: സന്ദീപ് സന്തോഷ്
Subscribe to Filmibeat Malayalam

മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും, ആവേശത്തിലാഴ്ത്തുകയും, ഒടുവിൽ ഒരു നൊമ്പരം ബാക്കിയാക്കുകയും ചെയ്ത വന്ദനം സിനിമ റിലീസ് ആയിട്ട് ഏകദേശം മൂന്നു പതിറ്റാണ്ടിനോടടുക്കുന്നു.പ്രിയദർശൻ-മോഹൻലാൽ സിനിമകൾക്ക്‌ പ്രേക്ഷകർ വിശ്വാസം കടുതൽ കൊടുക്കുന്നു എന്ന് 2016 ൽ ഒപ്പം സിനിമയിറങ്ങിയപ്പോഴും നമ്മളെല്ലാവരും അനുഭവിച്ച് അറിഞ്ഞതാണ്.

ഈ വിശ്വാസം ഇവരുടെ കുട്ടുകെട്ടിന്റെ കരുത്ത് അനവധി തവണ അറിഞ്ഞതുകൊണ്ട് ഉണ്ടായതാണ്. 1988 ൽ എക്കാലത്തെയും മികച്ച മലയാള സിനിമയായ ചിത്രം - ത്തിനു ശേഷം മോഹൻലാൽ, പ്രിയദർശൻ, പ്രൊഡ്യൂസർ പി.കെ.ആർ.പിള്ള എന്നിവർ തൊട്ടടുത്ത വർഷം തന്നെയാണ് വന്ദനം പ്രേക്ഷകർക്ക്‌ മുന്നിൽ എത്തിച്ചത്.

മറ്റ് അഭിനേതാക്കൾ

ഗാഥ എന്ന നായികയായി എത്തിയത് ഗിരിജ ഷെട്ടർ, ലാലേട്ടനൊപ്പം പുതുമയുള്ള ഒരു കെമിസ്ട്രിയാണ് പ്രേക്ഷകർക്ക് ഇതിലുടെ ലഭിച്ചത്. പീറ്റർ എന്ന ക്യാരക്ടറെ മുകേഷ് തന്റെ സ്ഥിരം ശൈലിയിലൂടെത്തന്നെ ഭംഗിയാക്കിയപ്പോൾ കുടുകുടെ നമ്മെ ചിരിപ്പിക്കുന്നത് ജഗദീഷും ശ്രീ കുതിരവട്ടം പപ്പുവും തന്നെയാണ്. ഇന്നത്തെ പോലെ ആക്ഷനെങ്കിൽ നായകൻ തമാശ അധികം അഭിനയിച്ചു പ്രതിഫലിപ്പിക്കാത്ത രീതിയല്ലാരുന്നു അന്ന് ലാലേട്ടന്റെത്.ലാലേട്ടൻ -സുകുമാരി കോമ്പിനേഷൻ സീൻ തന്നെ ഇതിന് വലിയ തെളിവ്.

ക്രൂരനായ സൈക്കോ വില്ലനായി നെടുമുടി വേണുവിന് നല്ല സ്ക്രീൻ പ്രസൻസുണ്ടായിരുന്നു.

കൂടാതെ ചിത്രം സിനിമയിലെ അഭിനേതാക്കളായ എം.ജി.സോമൻ, മണിയൻ പിള്ള രാജു, എന്നിവർക്കൊപ്പം സുകുമാരി, കെ.ബി.ഗണേശ് കുമാർ, കൊച്ചിൻ ഹനീഫ എന്നിവരടങ്ങുന്ന വലിയൊരു താരനിര വന്ദനത്തിനുണ്ടായിരുന്നു.

വന്ദനം ഒരു പരാജയമോ?

സംവിധായകൻ പ്രിശദർശൻ തന്നെ വന്ദനം തന്റെ പ്രതീക്ഷകൾക്കൊത്ത് വിജയിക്കാത്ത സിനിമയാണെന്ന്‌ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഒട്ടനവധി ഹാസ്യരംഗങ്ങളും, അതിമനോഹരങ്ങളായ ഗാനങ്ങളും, ഒരു സൂപ്പർ ഹിറ്റിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടായിട്ടും അന്നത്തെ പ്രേക്ഷകർ ഒരു ശരാശരി ചിത്രമായാണ് വന്ദനത്തെ വിലയിരുത്തിയത്.

വന്ദനത്തിനു വിനയായത് !

മലയാള സിനിമക്കും മോഹൻലാൽ എന്ന നടനും നാഴിക കല്ലായി മാറിയ സിനിമയായിരുന്നു 1988ലെ ചിത്രം.

എല്ലാതരം പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമക്ക് ശേഷം 1989 ൽ റൊമാന്റിക് കോമഡി ത്രില്ലർ വിഭാഗത്തിൽ എത്തിയ വന്ദനം ചിത്രം എന്ന സിനിമയുമായി താരതമ്യം ചെയ്യുന്നത് സ്വാഭാവികം. പിന്നെ പ്രണയം നൊമ്പരമായി മാറിയ ക്ലൈമാക്സ് എല്ലാവർക്കും ഒരു പോലെ ദഹിച്ചില്ല. പക്ഷെ സിനിമ വിജയം തന്നെയായിരുന്നു.

മിനി സ്ക്രീനിലെ റേറ്റിംഗ് !!!

ഇന്നും വന്ദനം ടെലിവിഷനിലും യൂട്യൂബ് പോലുള്ള മാധ്യമങ്ങളിലും ഹിറ്റ് തന്നെയാണ്‌.

ലാലേട്ടന്റെ നിഷ്കളങ്കതയും, തമാശയും, പ്രണയവും, ഹീറോയിസവും എല്ലാം ഉണ്ണികൃഷ്ണൻ എന്ന ക്യാരക്ടറിൽ ഒരുമിച്ചു കാണാൻ കഴിയും.

ഔസേപ്പച്ചന്റെ ഗാനങ്ങളും, ജോൺസൺന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതകൾ തന്നെ.

ഹോളിവുഡിൽ നിന്നും…

1987 ലെ അമേരിക്കൻ സിനിമയായ സ്റ്റേക്ക്ഔട്ടി -ൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് വന്ദനം നിർമ്മിച്ചത്.

പിന്നീട് പ്രിയദർശൻ തന്നെ വന്ദനം നിർണ്ണയം എന്ന പേരിൽ 1991 ൽ നാഗാർജ്ജുനയെ നായകനാക്കി തെലുങ്കിൽ ചെയ്തു.

കഥാപ്രസക്തി

കൊച്ചു കുട്ടികൾ മുതൽ വൃദ്ധകൾ വരെ വീട്ടിലും, സ്കൂളുകളിലും, വഴിവക്കിലും എല്ലാം പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെയും സാമുഹ്യ പ്രശ്നം തന്നെയാണ് വി.ആർ.ഗോപാലകൃഷ്ണൻ എഴുതിയ വന്ദനവും പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് രൂപപ്പെടുത്തിയ ഹാസ്യ രംഗങ്ങൾ ഇന്നും ഹിറ്റായി നിൽക്കാൻ കാരണം അതിലെ ലാളിത്യവും, ശുദ്ധതയും കൊണ്ടു മാത്രമാണ്.

സഫലമാകാത്ത പ്രണയം.

വന്ദനത്തിന് രണ്ട് ക്ലൈമാക്സ് ഉണ്ട് എന്ന് തന്നെ പറയാം.

ഒന്ന് - പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ഉണ്ണികൃഷ്ണൻ എന്ന ലാലേട്ടന്റെ കഥാപാത്രം ബോംബ്‌ നിർവീര്യമാക്കുന്നിടത്ത്.

രണ്ടാമത്തേത് - ഉണ്ണികൃഷ്ണനും ഗാഥയും പരസ്പരം കാണാൻ കൂടി കഴിയാതെ വേർപിരിയുന്നിടത്ത്.

ഇന്നും നല്ലൊരു വിഭാഗം പ്രേക്ഷർ മുഷിയാതെ ഈ സിനിമ കാണുന്നു എന്നതു തന്നെയാണ് വന്ദനത്തിന്റെ വിജയം.

ലാലേട്ടന്റെ നിഷ്കളങ്കമായ ശബ്ദത്തിൽ വന്ദനം സിനിമ നമ്മോടും പറയുകയാണ് -

"ഐ ലവ് യൂന്ന് പറ

ഗാഥ അവസാനം ഉറക്കെ പറഞ്ഞതു പോലെ മലയാളികളിൽ ഭൂരിഭാഗവും പറയും -

"വീ ലവ് യൂ

English summary
Vandanam movie review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam