»   » വെടിവഴിപാട് യഥാര്‍ഥ ന്യൂജനറേഷന്‍ ചിത്രം

വെടിവഴിപാട് യഥാര്‍ഥ ന്യൂജനറേഷന്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/vedivazhipad-movie-review-1-115964.html">Next »</a></li></ul>

ഒരു എ പടം കാണാന്‍ പോകുമ്പോഴുള്ള എല്ലാ ജാള്യതയോടെയുമാണ് വെടിവഴിപാട് എന്ന ചിത്രത്തിനായി തിയറ്ററില്‍ കയറുമ്പോള്‍ ഉണ്ടാകുക. അതുകൊണ്ടു തന്നെ സിനിമ തുടങ്ങിയിട്ട് കയറുക എന്ന പഴഞ്ചന്‍ രീതി തന്നെയാണ് പലരും ഇവിടെയും ഉപയോഗിച്ചത്. ടിക്കറ്റ് എടുത്ത് തിയറ്ററിനു പുറത്തു നില്‍ക്കുക, സിനിമ തുടങ്ങിയാല്‍ എത്രയും വേഗം കയറുക. മുന്‍പ് ഷക്കീല സിനിമയൊക്കെ കാണാന്‍ പോയതുപോലെ.

എന്നാല്‍ തിയറ്ററിലെത്തിയാല്‍ എ പടം കാണാന്‍ കയറിയ ജാള്യതയല്ല, തന്റെ തന്നെ ഉള്ളിലെ കപട സദാചാരവാദിയെ പൊളിച്ചടുക്കുന്നതു കണ്ട് നാണം കെട്ടു നില്‍ക്കേണ്ട ഗതികേടിലാണ് പ്രേക്ഷകരന്‍. മലയാളിയുടെ കപടസദാചാരവാദത്തെയും ബോധത്തെയും പൊളിച്ച് പുറത്തേക്കു കൊണ്ടുവരികയാണ് ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത വെടിവഴിപാട് എന്ന ചിത്രം. ശരിക്കും പറഞ്ഞാല്‍ 2013ലെ ഏറ്റവും നല്ല ന്യൂജനറേഷന്‍ സിനിയമാണ് ഈ ചിത്രം. എ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ മാറ്റി നിര്‍ത്തേണ്ട സിനിമയല്ല.

Vedivazhipad

ഇന്ദ്രജിത്ത്, മുരളി ഗോപി, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അനുമോള്‍, അനുശ്രീ, മൈഥിലി എന്നിങ്ങനെ വലിയൊരു താരനിരയുണ്ട് ചിത്രത്തില്‍. അതുകൊണ്ടു തന്നെ ഇത് നായക, നായിക കേന്ദ്രീകൃത ചിത്രമല്ല. കഥ തന്നെയാണ് ചിത്രത്തില്‍ നായകസ്ഥാനത്തു നില്‍ക്കുന്നത്. ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ച നവാഗത സംവിധായകനായ ശംഭു പുരുഷോത്തമനെയും നിര്‍മാതാവ് അരുണ്‍ അരവിന്ദിനെയും ശരിക്കും അഭിനന്ദിക്കണം. അതുപോലെ ഇമേജ് നോക്കാതെ ഇതില്‍ അഭിനയിച്ച താരങ്ങളെയും. പ്രത്യേകിച്ച് വനിതാ താരങ്ങളെ.

തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് വെടിവഴിപാടിന്റെ കഥ വിടരുന്നത്. പൊങ്കാലയുടെ തലേ ദിവസവും അന്നും നടക്കുന്ന കുറേ സംഭവങ്ങള്‍. 30 ലക്ഷം സ്ത്രീകള്‍ പൊങ്കാലയിടാന്‍ പോകുമ്പോള്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ വീട്ടില്‍ എന്തു ചെയ്യുകയായിരിക്കും. അതാണ് നാലു പുരുഷന്‍മാരുടെ ജീവിതത്തിലൂടെ സംവിധായകന്‍ പറയുന്നത്. സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിങ്ങളൊരു കപട സദാചാരവാദിയല്ലെങ്കില്‍ ധൈര്യമായി ഈ ചിത്രം കാണാം. ഇതിലെ സന്ദര്‍ഭങ്ങളില്‍ ഒളിഞ്ഞിരി്കുന്ന തമാശകള്‍ മനസ്സ് തുറന്ന് ആസ്വദിക്കാം.

കാപട്യങ്ങള്‍ തുറന്നുകാട്ടുന്ന വെടിവഴിപാട്‌

<ul id="pagination-digg"><li class="next"><a href="/reviews/vedivazhipad-movie-review-1-115964.html">Next »</a></li></ul>
English summary
Going by the tag, Vedi Vazhipadu is meant for adults. However no one gets disrobed in this film. No titillating sounds are heard. Except for some&#13; mild foreplay involving a few controlled caresses, the adults in the film don't even make love to each other.
Please Wait while comments are loading...

Malayalam Photos

Go to : More Photos