twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെള്ളിമൂങ്ങയ്ക്ക് മികച്ച അഭിപ്രായം

    By Aswathi
    |

    ജോജി തോമസ് എഴുതി ഛായഗ്രഹകനായ ജിബു ജേക്കബ് സംവിധാനം ചെയ്ത 'വെള്ളിമൂങ്ങ' തിയേറ്ററിലെത്തി. ബിജു മേനോന്‍, അജു വര്‍ഗീസ്, ആസിഫ് അലി, ടിനി ടോം, നിക്കി ഗില്‍റാനി, ലെന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

    അക്രമം, അടിപിടി, ന്യൂജനറേഷന്‍ തെറിവിളി, കൊറിയന്‍ സസ്‌പെന്‍സ് എന്നിവയൊന്നും ഇല്ലാത്ത, കുടുംബ സമേധം ധൈര്യമായി കാണാവുന്ന ഒരു തമാശ ചിത്രമാണ് വെള്ളിമൂങ്ങ എന്നാണ് പൊതു അഭിപ്രായം. കൂടുതല്‍ വിശേഷങ്ങളിലേക്ക്...

    ജിബുവിന്റെ സിനിമ

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    വര്‍ഷങ്ങളായി ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചതിന്റെ പരിചയ സമ്പന്നത ജിബു ജേക്കബിന്റെ സംവിധാനത്തില്‍ കാണാനുണ്ടായിരുന്നു. കഥാപാത്രങ്ങള്‍ എങ്ങനെ ഇരിക്കണം എന്ത് ചെയ്യണമെന്നതിനെ കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായി.

    എന്താണ് വെള്ളിമൂങ്ങ

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ 80-90 കാലഘട്ടത്തിലെ രസകരമായ സിനിമകളുടെ പതിയ പതിപ്പാണ് വെള്ളിമൂങ്ങ. ശാന്തിപുരം എന്ന ഗ്രാമത്തിലെയും അവിടെയുള്ള വിചിത്രസ്വഭാവമൂള്ള ചില കഥാപാത്രങ്ങളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിമൂങ്ങ പറയുന്നത്.

    ബിജു മേനോന്റെ കഥാപാത്രം

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    വെള്ളിമൂങ്ങയെന്നത് ബിജു മേനോന്‍ എന്ന മാമച്ചന്റെ വിളിപ്പേരാണ്. അപ്പനു കടം കയറാന്‍ കാരണമായ രാഷ്ട്രീയത്തെയും ഖദറിനെയും വെറുത്ത മാമച്ചന്‍ ഒരു പ്രത്യേക സംഭവത്തിലൂടെ പ്രായോഗിക രാഷ്ട്രീയത്തില്‍ എത്തുന്നു. മാമച്ചനായി ബിജു തകര്‍ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മാമച്ചനാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്

     അജുവിന്റെ കഥാപാത്രം

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    മാമ്മച്ചന് എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന സന്തത സഹചാരിയായ പാച്ചന്‍ എന്ന കഥാപാത്രം അജു വര്‍ഗീസസ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നല്ല കഥാപാത്രം കൂടിയാണ്. മുഴുനീള കോമഡി തനിക്ക് ഈസിയായി വഴങ്ങും എന്ന് അജു ഈ സിനിമയിലൂടെ അടിവരയിട്ടു ഓര്‍മ്മിപ്പിക്കുന്നു.

     അതിഥിയായ ആസിഫ്

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    ചിത്രത്തില്‍ ഒരു അതിഥി താരമായാണ് ആസിഫ് അലി എത്തുന്നത്. വന്നുപോകുന്ന കഥാപാത്രമായിട്ട് കൂടെ തന്റെ സാന്നിധ്യം അറിയിച്ചാണ് ആസിഫ് മടങ്ങുന്നത്.

    മറ്റ് കഥാപാത്രങ്ങള്‍

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    ടിനി ടോം, നിക്കി ഗില്‍റാനി, ലെന, കെ പി എ സി ലളിത, സിദ്ദിഖ് തുടങ്ങിവരും തങ്ങളുടെ കഥാപാത്രത്തോട് പൂര്‍ണ നീതി പുലര്‍ത്തി

    തിരക്കഥാകൃത്ത്

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    തന്റെ ചുറ്റുപാടുകളില്‍ നിന്ന് അറിഞ്ഞ കഥാപാത്രങ്ങളെ കഥയാക്കുകയായിരുന്നു ജോജി തോമസ്. സിനിമയുടെ അടിത്തറ തിരക്കഥയമാണ്.

    പിന്നണിയില്‍

    വെള്ളിമൂങ്ങ ഒരു നല്ല സിനിമ

    മനോഹരമായ സംഗീതം നല്‍കി ബിജിപാലും സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ വിഷ്വലുകള്‍ നല്‍കി ഒരു ഗ്രാമത്തിന്റെ മനോഹാര്യത പ്രേക്ഷകരിലെത്തിക്കാക്കുന്നതില്‍ ക്യാമറമാന്‍ വിഷ്ണു നാരായാണനും കഴിഞ്ഞു.

    English summary
    The Malayalam film 'Vellimoonga' starring Biju Menon, Aju Varghese, Asif Ali and Nikki Galrani in the lead has opened to positive reviews. The film is cinematographer Jibu Jacob's debut directorial venture. Gets a Clean Entertainer Tag from Critics
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X