twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനം കൊട്ടട്ടും: മണിരത്‌നം വാഴ വെട്ടട്ടും — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Sarath Kumar, Vikram Prabhu, Radhika Sarathkumar
    Director: Dhana Sekaran

    മണിരത്‌നം എന്ന ബ്രാൻഡ് നെയിമിന്റെ സ്വാധീനം ഇന്ത്യൻ സിനിമയിൽ ഒരുകാലത്ത് അസാമാന്യമായ ഒന്നായിരുന്നു. വളരെ ഉത്തരവാദിത്തരഹിതമായി കൈകാര്യം ചെയ്ത് പുള്ളി തന്നെ അതിനെ കാലക്രമേണ നാനാവിധമാക്കി. മണിയുടെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ പുതിയ സിനിമ 'വാനം കൊട്ടട്ടും' കണ്ടപ്പോൾ അതാണ് ഓർത്തത്.

    മണിരത്നം

    ഒരു മണിരത്നം സിനിമയെന്ന് തെറ്റിദ്ധരിപ്പിക്കുംവിധമാണ് കേരളത്തിലെ വിതരണക്കാരൻ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. അത് മണിരത്നത്തിന്റെ തെറ്റല്ല. പക്ഷെ, ഈ പടത്തിൽ കഥയുടെ ക്രെഡിറ്റ് പൂർണമായും മണിരത്നത്തിന്റെ പേരിലാണ്. തിരക്കഥയുടെ പാതിയും മണിരത്നത്തിന്റേതാണ്. ഇതിന് പുറമെ നിർമാണവും. ചുരുക്കത്തിൽ ബ്രാൻഡ് നെയിം ദുരുപയോഗം ചെയ്യുക തന്നെയായിരുന്നു ലക്ഷ്യം — അണ്ണെ... ഉങ്കള്ക്കിത് തേവൈയ്‌യാ?

    ലൊക്കേഷൻ

    ചിന്നമനൂർ, തേനി മാവട്ടം എന്ന് ലൊക്കേഷൻ എഴുതിക്കാണിച്ചുകൊണ്ട് ഉഴുതുമറിച്ചിട്ട വിശാലമായ കൃഷിയിടത്തിൽ സിനിമ തുടങ്ങുന്നു. അടുത്ത സെക്കന്റിൽ വേൽസാമി എന്ന വ്യക്തി കൊലചെയ്യപ്പെടുന്നു. സഹോദരൻ ബോസ് എങ്കിറ ശരത്കുമാർ പ്രതികാരം ചെയ്ത് ജയിലിൽ പോകുന്നു. ശരത് കുമാറിന്റെ ഭാര്യ വേഷത്തിൽ രാധികയാണെന്ന കാര്യം മാത്രമേ ഈ ഘട്ടത്തിൽ എടുത്തുപറയാനുള്ളൂ.

    ബോസ്

    വർത്തമാന കാലത്തിലേക്ക് എത്തുമ്പോൾ ബോസ് ജയിലിൽത്തന്നെയാണ്. മക്കൾ വിക്രം പ്രഭുവിന്റെയും ഐശ്വര്യ രാജേഷിന്റെയും പ്രായത്തിലേക്ക് വളർന്നിരിക്കുന്നു. രണ്ടുപേരും ഉത്തരവാദിത്വ ബോധമുള്ളവരാണ്. ഗംഭീരമായി ബിസിനസ് നടത്തുന്നു.

    ഉമാശങ്കരി തിരിച്ചുവരുന്നു! രണ്ടാംവട്ടമാണ് ഭാഗ്യലക്ഷ്മിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് സ്വരൂപ്ഉമാശങ്കരി തിരിച്ചുവരുന്നു! രണ്ടാംവട്ടമാണ് ഭാഗ്യലക്ഷ്മിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് സ്വരൂപ്

    കുങ്ഫു

    പടത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് ഐശ്വര്യ രാജേഷാണ്. വിക്രം പ്രഭുവും ഐശ്വര്യയും തമ്മിലുള്ള സഹോദരീ സഹോദരബന്ധം നന്നായി വർക്ക്ഔട്ട് ആവുന്നുണ്ട് ചിത്രത്തിൽ. സിനിമകളിൽ പതിവായി കാണുന്ന പോലെ ആങ്ങളയ്ക്ക് രക്ഷകൻ റോളല്ല. കുങ്ഫു മാസ്റ്ററിലെ പോലെ കട്ടക്ക് കട്ടയാണ്.

    അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, അത് കൊണ്ട് വിജയിച്ചു! അഭിനയ കാലത്തെ കുറിച്ച് നടി ജലജഅവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, അത് കൊണ്ട് വിജയിച്ചു! അഭിനയ കാലത്തെ കുറിച്ച് നടി ജലജ

    ബോസ്

    ബോസ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വീട്ടിലും നാട്ടിലും ഫിറ്റ് ആവാതെ നിൽക്കുന്ന അവസ്ഥ. തങ്ങളുടെ ഗാർഹിക / വ്യാപാര ഇടപാടുകളിൽ അപ്പൻ ഇടപെടുമ്പോൾ മക്കളുടെ മുറുമുറുക്കൽ. കൊല്ലാൻ കാത്തുനിൽക്കുന്ന വില്ലൻ. കൊലപാതകശ്രമങ്ങൾ എന്നിങ്ങനെ സ്ഥിരം ഐറ്റങ്ങളുമായി പടം മുന്നോട്ട് പോവും, ഒട്ടും അപ്രതീക്ഷിതത്വങ്ങൾ ഇല്ലാതെ — ഇതെഴുതാനാണ് മണിരത്‌നം!

    പൃഥ്വിരാജിന്റെ മകളും ഒരു പാട്ടുകാരിയാണ്! അലംകൃതയുടെ ആരും കാണാത്ത വീഡിയോയുമായി പ്രാര്‍ഥനപൃഥ്വിരാജിന്റെ മകളും ഒരു പാട്ടുകാരിയാണ്! അലംകൃതയുടെ ആരും കാണാത്ത വീഡിയോയുമായി പ്രാര്‍ഥന

    ധനശേഖരൻ

    മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ധനശേഖരനാണ് സംവിധായകൻ. മേക്കിംഗിൽ അതിന്റെ ഒരു സ്വാധീനമുണ്ട്. ഗായകൻ സിദ് ശ്രീറാം ആദ്യമായി പാട്ടുകൾ കംപോസ് ചെയ്യുന്നു എന്നതും ബിജിഎം ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. ഇതേസമയം, സ്വയം ആവർത്തിച്ചു പുള്ളി ക്ളീഷേ ആയി മാറുന്നുമുണ്ട്.

    വാഴ വെട്ടട്ടും എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Read Vikram Prabhu Tamil Movie Vaanam Kottattum review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X