»   » 'വിശുദ്ധന്' അത്ര വിശുദ്ധിയില്ല

'വിശുദ്ധന്' അത്ര വിശുദ്ധിയില്ല

Posted By:
Subscribe to Filmibeat Malayalam

പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിങ് എന്നീ ജനപ്രിയ ഹിറ്റുകള്‍ ഒരുക്കിസംവിധായകന്‍ വൈശാഖാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി വിശുദ്ധന്‍ എന്ന ചിത്രം ഒരുക്കിയതെന്ന് കണ്ടവരാരും പറയില്ല. എന്നാല്‍ വൈശാഖിന്റെ തിരക്കഥയില്‍ വൈശാഖ് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് വിശദ്ധന്‍ എന്ന സത്യം പ്രേക്ഷകന്‍ അംഗീകരിച്ചേ മതിയാകൂ.

വന്‍ താരനിരയെ അണിനിരത്തി ചിത്രങ്ങളൊരുക്കിയിരുന്ന സംവിധായകന്‍ ഒറ്റ നായകനിലേക്ക് ചുരുങ്ങി സിനിമ ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും പാലിച്ചില്ല. സംവിധാനം വഴങ്ങുമെങ്കിലും തിരക്കഥാരചന തനിക്കു പറ്റിയ പണിയല്ലെന്ന് വിശുദ്ധനിലൂടെ വൈശാഖ് തെളിയിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായ സാധാരണ ഒരു ചിത്രം, അതില്‍ കവിഞ്ഞൊന്നും ഈ സിനമയ്ക്ക് എടുത്തു പറയാനില്ല.

Vishudhan

എന്തിനു വേണ്ടിയായിരുന്ന ഇങ്ങനെയൊരു ചിത്രമെന്നു ചോദിച്ചാല്‍ സംവിധായകനുപോലും ഉത്തരം കാണില്ല. ആന്‍ മെഗാ ഫിലിസിന്റെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ച ഈ ചിത്രം ഒരാഴ്ച തികച്ച് തിയേറ്ററില്‍ കളിക്കില്ല എന്ന് ഉറപ്പിച്ചു പറയാം. ആര്‍ക്കെങ്കിലും ഈ ചിത്രം കണ്ടേ മതിയാകൂ എന്നുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ തന്നെ തിയേറ്ററിലെത്തുക.

കുഞ്ചാക്കോ ബോബന്‍, ലാല്‍, ലെന, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനിച്ച വിശുദ്ധന്‍ ഒരു െ്രെകസതവ കഥയാണ്. വിശുദ്ധനാകേണ്ടയാള്‍് പള്ളിയില്‍ നിന്നു പുറത്തായി ഒടുവില്‍ കൊലയളിയാകുന്ന കഥ. ഏച്ചുകൂട്ടിയൊരുക്കിയ ഈ കഥയില്‍ വരാനിരിക്കുന്ന ഓരോ സീനും േ്രപക്ഷകന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമുള്ള പണം നിര്‍മാതാവില്‍ നിന്ന് വൈശാഖ് വാങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് ഈ സിനിമയുലൂടെ അദ്ദേഹത്തിനെങ്കിലും നേട്ടമുണ്ടകും. എന്നാല്‍ നായകന്‍ എന്ന നിലയ്ക്ക് കുഞ്ചക്കോ ബോബനോ നായികയായ മിയയ്‌ക്കോ ഒരു നേട്ടം ഉണ്ടാകില്ല എന്നുമാത്രമല്ല, ഒരു മോശം ചിത്രം അവരുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യും.

റഫീക്ക് അഹമ്മദ് എഴുതിയ എടുത്തുപറയാവന്ന ഒരു പ്രണയഗാനം മാത്രമുണ്ട് വിശുദ്ധനില്‍. നിങ്ങളില്‍ തെറ്റുചെയ്യാത്തവന്‍ കല്ലെറിയട്ടെ എന്ന് സനിമയ്‌ക്കൊടുവില്‍ പയുന്നുണ്ട് ഇങ്ങനെയൊരു തെറ്റ്‌ചെയ്ത സംവിധായകനെ പ്രേക്ഷകര്‍ കല്ലെറിയുക മാത്രമല്ല ചെയ്യുക എന്നു മാത്രം പറയുന്നു.

English summary
Vysakh, well known as a hitmaker, is on a roll with his latest movie titled Vishudhan, which can be termed as one of his best till date. Though the movie is not the best among thrillers in Malayalam, it's a decent watch for those who love the genre.
Please Wait while comments are loading...

Malayalam Photos

Go to : More Photos