»   » അകം പുറം നിരൂപണം; അകത്ത് നിന്നും പുറത്ത് നിന്നും കാണണം

അകം പുറം നിരൂപണം; അകത്ത് നിന്നും പുറത്ത് നിന്നും കാണണം

Written By:
Subscribe to Filmibeat Malayalam

അമ്മയെ കൊന്നാലുമുണ്ടല്ലോ രണ്ട് വശം എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താകുന്നത് ഇപ്പോഴാണ്. തെറ്റിലുമുണ്ട് ചില ശരികള്‍.. ശരികളില്‍ ഒരുപാട് തെറ്റും. ഈ ആശയത്തെ ആസ്പദമാക്കിയാണ് അകം പുറം എന്ന ഹ്രസ്വ ചിത്രമൊരുക്കിയിരിയ്ക്കുന്നത്.

അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു മലയാള ഹ്രസ്വ ചിത്രം; ഇത് അഭിമാന നിമിഷം

യൂട്യൂബില്‍ റിലീസ് ചെയ്ത അകം പുറം എന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. അഭിലാഷ് പുരുഷോത്തമന്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. രണ്ട് പോലീസുകാരും ഒരു പ്രതിയും. പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്കുള്ള ഇവരുടെ യാത്രയാണ് ചിത്രം.

akam-puram-short-film

ശരത്ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. അരുണ്‍ പുനലൂര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്.

സാധാരണത്വം നിലനിര്‍ത്തിക്കൊണ്ടുള്ള ലിജു അമ്പലംകുന്നിന്റെ ഛായാഗ്രാഹണം പ്രശംസ അര്‍ഹിയ്ക്കുന്നു. മിഥുന്‍ മുരളിയുടെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതാണ്. കൊക്കാട് ഫിലിംസിന്റെ ബാനറില്‍ രതീഷ് അനിരുദ്ധാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

ലണ്ടനില്‍ വച്ചുനടന്ന ഹക്കിനി അറ്റിക് എന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡ്രാമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് അഭിലാഷിന്റെ അകം പുറം. 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം തുടര്‍ച്ചയായി 7 മണിക്കൂറുകള്‍കൊണ്ടാണ് ചിത്രീകരിച്ചത് എന്നൊരു പ്രത്യേകതയുമുണ്ട്. കണ്ടുനോക്കൂ...

English summary
Watch Akam Puram latest malayalam shortfilm Narrates journey from Jail to court by Two police officers carrying a culprit for the case submission and Where they are facing some sticky situations through out the journey.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam