»   » നിരൂപണം: സെന്‍ട്രല്‍ ജയില്‍ ഇതിലും ഭേദമായിരിക്കും!!

നിരൂപണം: സെന്‍ട്രല്‍ ജയില്‍ ഇതിലും ഭേദമായിരിക്കും!!

By: Rohini
Subscribe to Filmibeat Malayalam
Rating:
1.5/5

കുട്ടികളെ മാത്രം ലക്ഷ്യമിട്ടെത്തുന്നതാണ് മിക്ക ദിലീപ് ചിത്രങ്ങളും. എന്നാല്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം വിവേചന ബുദ്ധിയുള്ള ഒരു കുട്ടിയ്ക്ക് പോലും ആസ്വദിക്കാന്‍ കഴിയമോ എന്നത് തന്നെ സംശയമാണ്. കോമാളിത്തരങ്ങള്‍ മാത്രം കുത്തി നിറച്ചൊരു ദിലീപ് ചിത്രമെന്നതിനപ്പുറം വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ കാര്യമായി ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ,

ജയിലില്‍ ജനിച്ച ഉണ്ണിക്കുട്ടന് സെന്‍ട്രല്‍ ജയില്‍ തന്റെ രണ്ടാമത്തെ വീട് പോലെയാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുത്ത് അടിക്കടി ജയിലില്‍ വരും. അങ്ങനെ ഒരിക്കല്‍ പുറത്ത് വന്നപ്പോഴാണ് രാധികയെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. നായികയെ ഒരു കൊലപാതകിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ക്ലീഷെ നായകനായി പിന്നെ ഉണ്ണിക്കുട്ടന്‍ മാറുന്നു.


കഥ തിരക്കഥ സംവിധാനം

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുന്ദര്‍ ദാസും ദിലീപും ഒന്നിയ്ക്കുന്ന ചിത്രം. ദിലീപിന്റെ കോപ്രായങ്ങള്‍ക്ക് വേണ്ടി മാത്രം ഒരുക്കിയ കഥയും അവതരണവും ആണോ ഈ സിനിമ എന്ന് തോന്നിപ്പോകും. ചിരിസിനിമ അങ്ങനെയാക്കി തീര്‍ക്കാന്‍ സംവിധായകന്‍ ഒരുപാട് പാട് പെട്ടു.


ഉണ്ണിക്കുട്ടനായി ദിലീപ്

ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ദിലീപാണ്. ദിലീപിന്റെ വണ്‍മാന്‍ ഷോ കാണാന്‍ ആഗ്രഹിയ്ക്കുന്ന ആരാധകരെ മാത്രം ലക്ഷ്യമിട്ടാണ് ചിത്രമെത്തുന്നത്. അത്തരക്കാരെ ദിലീപ് തന്റെ പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


രാധികയായി വേദിക

ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലൊക്കെ വികാരഭരിതമായ രംഗങ്ങള്‍ നല്ല രീതിയില്‍ അഭിനയിച്ച നായികയാണ് വേദിക. സൗന്ദര്യം കൊണ്ടും മികച്ച അഭിനയം കൊണ്ടും വേദിക ഈ ചിത്രത്തിലും തന്റെ ഭാഗം നന്നാക്കാന്‍ ശ്രമിച്ചു.


മറ്റ് കഥാപാത്രങ്ങള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജി പണിക്കര്‍, വീണ നായര്‍, അജു വര്‍ഗ്ഗീസ്, സിദ്ദിഖ്, കൈലാഷ് അങ്ങനെ ഒരു പറ്റം ആളുകള്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യ്തു ഈ സിനിമയില്‍ പങ്കാളികളാകുന്നു. ചിരിസിനിമ അങ്ങനെയാക്കി തീര്‍ക്കാന്‍ സ്വയമേവ കോമഡി നടന്മാരെന്ന് മുദ്രകുത്തപ്പെട്ട ഒരു പറ്റം നടി നടന്മാരുടെ വിലകുറഞ്ഞതും അല്ലാത്തതുമായ ചില ചേഷ്ടകളും കാണാം.


പാട്ടുകളും പശ്ചാത്തല സംഗീതവും

ബെര്‍ണി ഇഗ്നേഷ്യസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിയ്ക്കുന്നത്. നിലവാരം ശരശരിയിലും താഴെ പോകുന്ന പാട്ടുകള്‍ ചിത്രത്തിന് 'യോജിച്ച'താണ് എന്ന് പറയാം.


സാങ്കേതിക വശം

അഴകപ്പന്റെ ഛായാഗ്രാഹണ മനോഹരമായിരുന്നു. കളര്‍ഫുളായ ഫ്രെയിമുകള്‍. ജോണ്‍ കുട്ടിയുടെ എഡിറ്റിങും സിനിമയുടെ ഒരു പ്ലസ് പോയിന്റാണ്


ഒറ്റവാക്കില്‍

നിലവാരമുള്ള ഒരു തമാശയോ ഡയലോഗുകളോ സിനിമയിലില്ല. കടുത്ത ദിലീപ് ആരാധകനാമെങ്കില്‍ മാത്രം ഈ സിനിമ ആസ്വദിക്കാന്‍ കഴിയും.


English summary
Welcome To Central Jail Movie Review: Strictly For Dileep Fans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam