twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാതൃരാജ്യത്തിന്റെ വൈകാരികാനുഭവവുമായി കസാക്കിസ്ഥാനില്‍ നിന്ന്...റിട്ടേര്‍ണി റിവ്യൂ വായിക്കാം

    By Desk
    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണ കോണിലൂടെ നോക്കി കാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    തിരുവനന്തപുരം: മാതൃരാജ്യമെന്ന വികാരം വാക്കുകള്‍ക്കതീതമാണ്. അനുഭവിച്ചറിയുവാന്‍ കഴിയുന്ന ഈ വൈകാരികാനൂഭവം കാഴ്ചക്കാരനിലേക്ക് പകര്‍ന്നുനല്കുവാനുള്ള കസാക്കിസ്ഥാന്‍ സംവിധായകന്‍ സബിത്ത് കുര്‍മന്‍ബെക്കോവിന്റെ റിട്ടേണീ, മത്സരവിഭാഗത്തിലെ പ്രദര്‍ശനത്തില്‍ പ്രേക്ഷകരുടെ മനംകവര്‍ന്നു.

    കസാക്കിസ്താനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ സ്പാര്‍ക്കൂളിലേക്ക് കുടിയേറിയ കുടുംബം മാറിയ സാഹചര്യത്തില്‍ ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രാ തിരിക്കുകയാണ്. വീണ്ടും ഒരു പറിച്ചുനടലിന്റെ വേദനയുണ്ടെങ്കിലും ഇതില്‍ ഏറ്റവുംകൂടുതല്‍ സന്തോഷിക്കുന്നത്. കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ വൃദ്ധനാണ്. തന്റെ പ്രിയതമയടക്കമുള്ള പ്രിയപ്പെട്ടവരെല്ലാം മരണപ്പെട്ട നാട്ടില്‍ തിരിച്ചെത്തുമല്ലോയെന്നതിലാണ് ഇദ്ദേഹത്തിന്റെ സന്തോഷം. കസാഖിസ്ഥാന്‍ അതിര്‍ത്തിയില്‍വെച്ച് നാട്ടിലേക്ക് കയറുമ്പോള്‍ കസാഖ് മണ്ണിനെ വൈകാരികമായി തൊട്ടുതലോടുന്ന ഇദ്ദേഹത്തിന്റെ മിനിറ്റുകള്‍ നീളുമ്പോഴുള്ള ദൃശ്യത്തിലൂടെ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ഈ ചലച്ചിത്രം.

    cltreturneetwo11

    അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന കുടുംബനാഥനോട് ഇവിടെ പള്ളിയൊന്നുമില്ലാത്തതിനാല്‍ മറ്റെന്തെങ്കിലും ജോലി നോക്കുവാനാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. എന്നാല്‍ ഇവര്‍ തന്നെ പിന്നീട് നശിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടം പള്ളിയാക്കി മാറ്റി നന്നാക്കുവാന്‍ നിര്‍ദേശിക്കുകയാണ്. കസാഖിസ്ഥാനില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൃദ്ധനായ പിതാവ് മരിക്കുകയാണ്. മാതൃരാജ്യത്ത് നിന്ന് മാറിനില്‌ക്കേണ്ടിവരുന്ന അഭയാര്‍ഥികളുടെ വേദനയെ ഈ ചലച്ചിത്രം പങ്കുവെക്കുന്നുണ്ടെങ്കിലും ഇതിലെ രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തിയാണ് റിട്ടേണീ കാര്യങ്ങളെ കാണുന്നത്. പ്രത്യേകിച്ച് അഭയാര്‍ഥികളുടെ തിരിച്ചുവരവ് എന്നുള്ളത് ബലികേറാമലയാണെങ്കിലും സിനിമയില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നടക്കുന്ന ഒരു സംഗതിയായാണ് അവതരിപ്പിക്കുന്നത്.

    cltreturneeone11

    സംവിധായകന്‍ സബിത്ത് കുര്‍മന്‍ബെക്കോവിന്റെ മറ്റു സിനിമകള്‍, ദി വില്ലേജ് ഗാര്‍ഡ്(2015), ലെറ്റ് ലൗ(2010), ശേഖര്‍(2009),റഷ്(2007) എന്നിവയാണ് മറ്റു സിനിമകള്‍.
    കാന്‍ ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച ഓ ലൂസിയും ഇന്നലെ പ്രദര്‍ശിപ്പിച്ചുവെങ്കിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. സ്ഥിരം ജപ്പാന്‍ സിനിമകളെപ്പോലെ നാഗരിതകത ജപ്പാനിലെ പുതിയ സമൂഹത്തെ ഏത്രത്തോളം യാന്ത്രികരാക്കിമാറ്റിയെന്നതിനെക്കുറിച്ചുള്ള നല്ലൊരാലോചനയായി മാറി ഓലൂസി. ഇസ്രായേല്‍ ചലച്ചിത്രമായ ദി കേക്ക് മേക്കറിനും തായ്‌ലാന്റ് ചലച്ചിത്രമായ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലീല ദി ഫെയര്‍വെല്‍ ഫ്‌ളെവറിനും വന്‍ തിരക്കനുഭവപ്പെട്ടെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ച നിലവാരമുയര്‍ന്നില്ലെന്നായിരുന്നു അഭിപ്രായം.

    English summary
    With the emotional experience of the mother country from Kazakhistan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X