»   » സൗഹൃദം കുടുംബബന്ധം തകര്‍ക്കുമോ? സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് ആദ്യ പ്രതികരണം ഇതാ...

സൗഹൃദം കുടുംബബന്ധം തകര്‍ക്കുമോ? സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് ആദ്യ പ്രതികരണം ഇതാ...

Posted By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു കുടുംബചിത്രം കൂടി എത്തിയിരിക്കുയാണ്. സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന പേരില്‍ ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 3 ന് റിലീസ് ചെയ്തിരിക്കുകയാണ്. ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

zacharia-pothen-jeevichiripundu

നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്.
റിട്ട. മേജറായ സക്കറിയ പോത്തന്‍ ജോലിയോടുള്ള പ്രിയം കൊണ്ട് 40-ാമത്തെ വയസ്സില്‍ റിട്ടിയര്‍ ചെയ്തതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെ ഒരു ആദ്യകാല സുഹൃത്ത് ഇവര്‍ക്കിടയിലേക്ക് വരുന്നു.

പ്രത്യേക അജണ്ടയോടെയാണ് സുഹൃത്തിന്റെ വരവെന്ന കാര്യം പോത്തന് അറിഞ്ഞിരുന്നില്ല. പിന്നീട് പോത്തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിലൂടെ പറയുന്നത്. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Zacharia Pothen Jeevichiripundu Movie Audience Review!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam