»   » നിരൂപണം; സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

നിരൂപണം; സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

Posted By:
Subscribe to Filmibeat Malayalam

ഏറെ കൊട്ടിഘോഷിച്ച് തീയറ്ററിലെത്തിയ ലാല്‍ ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. ടൈറ്റില്‍ റോളില്‍ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലെത്തിയ ലാലും ലാലിന്റെ ഗര്‍ഭിണികളും അത്ര പോര എന്നാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ തോന്നുന്നത്. ആശാ ശരത്, റിമ കല്ലിങ്ങല്‍, സാന്ദ്രാ തോമസ്, സനുഷ, ഗീത എന്നിവരും ചിത്രത്തില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ലാലിന്റെ സക്കറിയ തന്റെ ജോലിയോട് അമിതമായ അഭിനിവേശമുള്ള ഒരു ഗൈനക്കോളജിസ്റ്റാണ്. തന്റടുക്കലെത്തുന്ന ഓരോ ആളെയും അങ്ങേയറ്റം ബഹുമാനത്തോടെയും ശ്രദ്ധയോടെയും മാത്രമേ ഇയാള്‍ സമീപിക്കൂ. ലാലിന്റെ ഭാര്യാവേഷത്തിലെത്തുന്നത് ആശാ ശരത്താണ്. ഭര്‍ത്താവിന്റെ ജോലിയോട് അങ്ങേയറ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഭാര്യയാണ് ആശ ഇതില്‍.

കാസര്‍കോട്ട് കാരിയായ ഫാത്തിമ (റിമ കല്ലിങ്ങല്‍) യാണ് സക്കറിയയ്ക്ക് അരികിലെത്തുന്ന ഒരു ഗര്‍ഭിണി. നഴ്‌സായ ഫാത്തിമ നൈറ്റ് ഡ്യൂട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഗര്‍ഭിണിയുടെ  വേഷം കെട്ടുന്നത്. സക്കറിയയുടെ മറ്റൊരു ഗര്‍ഭിണിയായ സൈറ (സനുഷ) വേണമെന്ന് വെച്ചിട്ടല്ല ഗര്‍ഭിണിയാകുന്നത്.

സാന്ദ്ര തോമസിന്റെ അനുരാധയും ഗീതയുടെ ജാസ്മിനും തങ്ങളുടെ ഗര്‍ഭത്തിന് പിന്നില്‍ ഇങ്ങനെ ഓരോ കഥകള്‍ പറയാനുണ്ട്. ഈ കഥകളോട് ഡോക്ടര്‍ സക്കറിയ എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് കഥയുടെ പുരോഗതി. സക്കറിയയുടെ ഗര്‍ഭിണികളുടെ വിശേഷങ്ങള്‍ കാണൂ.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

ഗൈനക്കോളജിസ്റ്റ് സക്കറിയയുടെയും അയാളുടെ നാല് ഗര്‍ഭിണികളുടെയും കഥ പറയുന്ന പരീക്ഷണ ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. അനീഷ് അന്‍വറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

തന്റെ കഥാപാത്രത്തോട് തികച്ചും നീതി പുലര്‍ത്തി ഡോക്ടര്‍ സക്കറിയയിലൂടെ ലാല്‍. തന്റടുക്കലെത്തുന്ന ഓരോ ആളെയും അങ്ങേയറ്റം സ്‌നേഹത്തോടെ പരിശോധിക്കുന്ന ഒരു ഡോക്ടര്‍ വേഷമാണ് ലാലിന്റേത്.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

കാസര്‍കോട് ഭാഷയുമായാണ് റിമ കല്ലിങ്ങല്‍ ഫാത്തിമയാകുന്നത്. രസകരമായ ഒരു ചുറ്റിക്കളിയാണ് ഫാത്തിമയുടെ ഗര്‍ഭം.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

അഭിനയം കൊണ്ട അമ്പരപ്പിക്കാനുള്ള വകുപ്പൊന്നും സനുഷയുടെ സൈറയ്ക്ക് ഈ ചിത്രത്തിലില്ല.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ഗീതയ്ക്ക് സക്കറിയയുടെ ഗര്‍ഭിണികള്‍. കാലം തന്റെ അഭിനയമികവിന് അടിവരയിട്ടില്ല എന്ന് ഗീത അടിവരയിടുന്നു സക്കറിയയുടെ ഗര്‍ഭിണികളിലൂടെ.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

ഡോ. സക്കറിയയുടെ ഭാര്യയായി ആശാ ശരത്തും മികച്ച പ്രകടനം കാഴ്ചവെച്ചു.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

സക്കറിയയുടെ ഗര്‍ഭിണികളുടെ നിര്‍മാതാവ് കൂടിയാണ് സാന്ദ്ര. ചിത്രത്തില്‍ ഒരു ഗര്‍ഭിണിവേഷവും സാന്ദ്രയുടേതായുണ്ട്.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

എടുത്തുപറയാന്‍ ഒരു ക്ലൈമാക്‌സില്ലാതെ പോയത് പടത്തിന് പേരുദോഷമായി. തിരക്കഥയും അത്ര പോര. ഇടക്കിടെ നല്ല രീതിയില്‍ വലിയുന്നുണ്ട് ചിത്രം.

സക്കറിയയുടെ ഗര്‍ഭിണികള്‍ അത്ര പോര

ബംപര്‍ ഹിറ്റൊന്നും ആകില്ലെങ്കിലും കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു പടം എന്ന പേരു സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക് കിട്ടും.

English summary
Zachariyayude Garbhinikal was a much hyped film owing to its unique story and cast. But the movie is said to be an average flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam