For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓയില്‍ ഇന്‍ഡസ്ട്രിയിലെ ജോലി ഉപേക്ഷിച്ച് അഭിനേതാവായതിന് കാരണം, മനസുതുറന്ന് സാന്ത്വനത്തിലെ ഹരി

  |

  സാന്ത്വനം പരമ്പരയിലൂടെ കൂടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഗിരീഷ് നമ്പ്യാര്‍. ജനപ്രിയ സീരിയലിലെ ഹരി എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് നേടിക്കൊടുത്തത്. പരമ്പരയില്‍ പ്രാധാന്യമുളള ഒരു റോളിലാണ് ഗീരിഷും എത്തുന്നത്. സാന്ത്വനം കുടുംബത്തിലെ സഹോദരങ്ങളില്‍ രണ്ടാമത്തെ ആളാണ് ഹരി. സീരിയലില്‍ ഹരി-അപ്പു കെമിസ്ട്രിയും ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായി സാന്ത്വനം മലയാളികള്‍ക്ക് മുന്‍പില്‍ എത്തുന്നു.

  മോഹന്‍ലാലിന്‌റെ നായികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, പാര്‍വതിയുടെ ചിത്രങ്ങള്‍ കാണാം

  ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് പരമ്പര വീണ്ടും ആരംഭിച്ചത്. സാന്ത്വനത്തിന്‌റെതായി വരാറുളള എപ്പിസോഡുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അതേസമയം ഗിരീഷ് തന്‌റെ കരിയറില്‍ അഭിനയിച്ച എട്ടാമത്തെ സീരിയലാണ് സാന്ത്വനം. ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയാണ് നടന്‍ തുടങ്ങിയത്. തുടര്‍ന്ന് തമിഴ് സീരിയലുകളിലും അഭിനയിച്ചു. ദത്തുപുത്രി, ശിവകാമി എന്നീ പരമ്പരകളിലെ നടന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

  അതേസമയം ഓയില്‍ ഇന്‍ഡസ്ട്രിയിലെ ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് നടന്‍. തലശ്ശേരി സ്വദേശിയായ നടന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. യുകെയിലും സിംഗപ്പൂരിലുമായി ഉപരിപഠനം കഴിഞ്ഞു. തുടര്‍ന്നാണ് അഞ്ച് വര്‍ഷം 13 രാജ്യങ്ങളിലായി ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തത്. കുറെ ഭാഷകള്‍ അറിയാവുന്ന താരം കൂടിയാണ് ഗിരീഷ്.

  ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി എന്നീ ഭാഷകളെല്ലാം അറിയാം. മലയാളം എഴുതാന്‍ അറിയില്ലെങ്കിലും വായിക്കാനും പറയാനും അറിയാം എന്നാണ് ഗിരീഷ് പറയുന്നത്. അഭിനയം എന്ന വലിയ ആഗ്രഹം മനസിലുളളതുകൊണ്ടാണ് ഓയില്‍ ഇന്‍ഡസ്ട്രിയിലെ ജോലി ഉപേക്ഷിച്ചത് എന്ന് നടന്‍ പറഞ്ഞു . അഞ്ച് വര്‍ഷത്തോളമാണ് ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തത്.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  ചെറുപ്പം മുതല്‍ അഭിനയത്തോട് വലിയ താല്‍പര്യമായിരുന്നു എന്ന് നടന്‍ പറഞ്ഞു. ജോലി ചെയ്ത് അത്യാവശ്യം സമ്പാദ്യം ആയപ്പോഴാണ് അഭിനയ രംഗത്തേക്ക് വന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഗിരീഷ് അവതാരകനായും ജോലി ചെയ്തു. മധുര ബസ് സിനിമയില്‍ സംവിധായകന്‍ എംഎ നിഷാദിന്‌റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വണ്ടര്‍ഫുള്‍ ജേണി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷവും ചെയ്തു.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ആങ്കറിംഗ് വഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും ഗിരീഷ് പറഞ്ഞു. സാന്ത്വനത്തിലെ റോള്‍ വലിയ പ്രേക്ഷക പ്രീതിയാണ് നേടിതന്നത്. നല്ല ടീം, നല്ല കഥ, നല്ല പ്രൊഡക്ഷന്‍ കമ്പനി ഇവയെല്ലാം ചേരുന്നതിന്‌റെ ഗുണമാണ് സാന്ത്വനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് താനും ഭാര്യ പാര്‍വ്വതിയുമെന്നും നടന്‍ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വീട് വാങ്ങിയതിന്‌റെ സന്തോഷത്തിലാണ് ഇപ്പോള്‍ നടന്‍.

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി

  Read more about: chippi serial actor
  English summary
  santhwanam serial actor girish nambiar reveals why he resigned from oil industry job
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X