Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
നയന്‍താര ഒരുമടിയുമില്ലാതെ ഫാസിലിനോട് ചോദിച്ചു, മോഹന്‍ലാലിന്‍റെ നായികയായപ്പോള്‍ സംഭവിച്ചത്
തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് നയന്‍താരയെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു ഈ താരം. മലയാളത്തിലൂടെ തുടങ്ങി പില്‍ക്കാലത്ത് അന്യഭാഷയുടെ പ്രധാന നായികയായി മാറാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ നായകന്‍മാരെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു താരത്തിന്റെ വളര്‍ച്ച. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ സ്വന്തമായ നിലപാടുണ്ട് ഈ താരത്തിന്. മനസ്സിനക്കരെയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടായിരുന്നു നയന്‍താരയെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. തിരുവല്ലക്കാരിയായ ഡയാന കുര്യന്‍ സിനിമയിലെത്തിയപ്പോള്‍ നയന്‍താരയാവുകയായിരുന്നു. മനസ്സിനക്കരെയ്ക്ക് ശേഷം വിസ്മയത്തുമ്പിലായിരുന്നു താരം അഭിനയിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നയന്‍താര തന്നെ വിളിച്ചിരുന്നുവെന്നും മനസ്സിലെ ആശങ്ക പങ്കുവെച്ചിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫാസില്‍ തന്റെ അഭിനയത്തില്‍ തൃപ്തനാവുന്നില്ലേയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു നയന്‍താരയ്ക്കുണ്ടായിരുന്നത്.

ശ്രദ്ധിച്ച കാര്യം
മനസ്സിനക്കരെ'യിലെ ഗൗരിയാകാനുള്ള ആദ്യ വരവിൽ തന്നെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസമുള്ള പെൺകുട്ടിയാണ് നയൻതാര. എങ്ങനെയെങ്കിലും സിനിമയിൽ എത്തിയേതീരുവെന്ന വാശിയൊന്നുമില്ല. ആ കഥാപാത്രത്തിന് ഇണങ്ങുന്നതാണെങ്കിൽ അഭിനയിച്ച് നോക്കാം ഇല്ലെങ്കിൽ ഒരു മനപ്രയാസവുമില്ലാതെ തിരിച്ചു പോകാം. അങ്ങനെയൊരു ഭാവമായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തിലേക്ക്
‘മനസ്സിനക്കരെ' വലിയൊരു വിജയമാകുകയും അതിലെ ഗൗരിയെ പ്രേക്ഷകർക്ക് ഇഷ്ടമാകുകയും ചെയ്തതിനു ശേഷമാണ് ഫാസിലിന്‍റെ ‘വിസ്മയത്തുമ്പത്തി'ലേക്ക് എത്തുന്നത്. നാലഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഒരു ദിവസം നയൻതാര വിളിച്ചു. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരിയായില്ലേയെന്ന ആശങ്കയായിരുന്നു നയന്‍താരയ്ക്കുണ്ടായിരുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മനസ്സിലെ ആശങ്ക
ലൊക്കേഷനില്‍ പൊതുവേ നല്ല അന്തരീക്ഷമാണ് എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, എങ്കിലും എന്‍റെ അഭിനയത്തിൽ ഫാസിൽ സാർ തൃപ്തനല്ല എന്നൊരു തോന്നല്‍. നയൻ താര വിഷമത്തോടെ പറഞ്ഞു നിർത്തി, "ഫാസിൽ അങ്ങനെ പറഞ്ഞോ" ഞാൻ ചോദിച്ചു, "പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം" ,"എങ്കിൽ ‘ അക്കാര്യം ഫാസിലിനോട് പറയൂ" എന്ന് ഞാൻ പറഞ്ഞു. ഒരു മടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു.
Recommended Video

പ്രതീക്ഷിച്ചതിലും അപ്പുറത്ത്
പിന്നെ നയൻതാരയുടെ ഫോണിൽ നിന്ന് എന്നെ വിളിക്കുന്നത് ഫാസിൽ തന്നെയാണ്, ചിരിച്ചു കൊണ്ട് ഫാസിൽ പറഞ്ഞു. "ഞാൻ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്‍റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്, ഞാനത് പറഞ്ഞിരുന്നില്ല. എന്നേയുള്ളൂ. അങ്ങനെ ഫാസിലിന്‍റെ വാക്കുകൾ കേട്ടു നയന്‍താരയ്ക്ക് സന്തോഷമായെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി