»   » ആന്റണി വര്‍ഗീസ് നായകനായ ഹ്രസ്വ ചിത്രം മൗസ് ട്രാപ്പ് ശ്രദ്ധേയമാവുന്നു: വീഡിയോ കാണാം

ആന്റണി വര്‍ഗീസ് നായകനായ ഹ്രസ്വ ചിത്രം മൗസ് ട്രാപ്പ് ശ്രദ്ധേയമാവുന്നു: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ് .വിന്‍സെന്റ് പെപ്പെയെന്ന കഥാപാത്രമായി ചിത്രത്തില്‍ മികച്ച പ്രകടനമാണ് ആന്റണി കാഴ്ചവെച്ചിരുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുതിയ ചിത്രമാണ് ആന്റണിയുടെ റിലീസ് ആവാനിരിക്കുന്ന അടുത്ത ചിത്രം.

ദിലീപിന്റെ നായികയായി ഉര്‍വശി? കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുമോ?

ഫീച്ചര്‍ സിനിമകള്‍ക്കിടെ ആന്റണി അഭിനയിച്ച ഹ്രസ്വ ചിത്രമാണ് വിന്‍സെന്റ് ജോര്‍ജ്ജ് സംവിധാനം ചെയ്ത മൗസ് ട്രാപ്പ്. സംവിധായകന്‍ ലാല്‍ ജോസാണ് ചിത്രത്തിന്റെ റിലീസ് നിര്‍വ്വഹിച്ചത്.മൗസ് ട്രാപ്പ് എന്ന പുതിയ ഹ്രസ്വ ചിത്രത്തില്‍ ആന്റണി വര്‍ഗീസും കൃഷ്ണന്‍ ബാലകൃഷ്ണനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്. 

antony varghese

നിങ്ങള്‍ ദൈവത്തെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍റെ പദ്ധതികള്‍ പറയൂ എന്ന പ്രശസ്തമായ വാചകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിട്ടുളളത്. രണ്ടു പേരുടെ ജീവിതം പറയുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ് മൗസ് ട്രാപ്പ്.എറണാകുളവും തിരുവനന്തപുരവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍.സജീദ് നാസറും ജി കെ നന്ദകുമാറുമാണ് ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത്.

antony varghese

എഡിറ്റിങ്ങ് ജോഷി എസും സംഗീതം സിദ്ധാര്‍ത്ഥ പ്രദീപും നിര്‍വ്വഹിച്ചിരിക്കുന്നു.വിന്‍സെന്‍ ജോര്‍ജ്ജിന്റെ മുന്‍പ് ചെയ്ത ഹ്രസ്വ ചിത്രങ്ങളിലൊന്നായ ലൈഫ് സെന്റന്‍സ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തിടെയിറങ്ങിയ മികച്ച അഞ്ചു പ്രണയ ഗാനങ്ങള്‍: വീഡിയോ കാണാം

എന്‍ജികെയ്ക്ക് ശേഷമുളള സൂര്യയുടെ 37ാമത് ചിത്രം ഈ സംവിധായകനോടൊപ്പം

English summary
antony varghese's short film mouse trap goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam