For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ മാറി പോയാലോ? കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ് കനി ഷോര്‍ട്ട് ഫിലിം!

  By Desk
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

  ഒരു കവിതയോ കഥയോ നല്കുന്ന വായനാസുഖം ഇന്നത്തെ പത്രങ്ങളില്‍ വരുന്ന ചില ഫീച്ചറുകളും പല വാര്‍ത്തകളും നല്കുന്ന ഒരു കാലമാണിന്ന്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നീടെന്തു സംഭവിക്കുന്നുവെന്നതിന് പലപ്പോഴും ഉത്തരം പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരമൊരു വാര്‍ത്ത അവസാനിച്ചിടത്തു നിന്നുമുള്ള ഒരു സര്‍ഗാത്മകമായ അന്വേഷണമാണ് കഴിഞ്ഞ ദിവസം റിലീസായ ഷൈബിന്‍ ഷഹാനയുടെ കനി എന്ന ലഘു സിനിമ. സിനിമ തുടങ്ങും മുന്‍പ് എഴുതി കാണിക്കുന്ന Robert A Hentin ന്റെ വാചകത്തില്‍ പറയുന്നതുപോലെ ഒരു ജൈവശാസ്ത്രപരമായ പ്രക്രിയ എന്നതിനപ്പുറം മാതൃത്വം എന്നാല്‍ ഒരു മനോഭാവം കൂടിയാണെന്നതിനെയാണ് കനി കാഴ്ചക്കാരന് മുന്നില്‍ അടിവരയിടുന്ന ഏറ്റവും പ്രധാന കാര്യം.

  kani

  പ്രസവിച്ചു എന്നതിനപ്പുറം ഏതൊരു മാതാവും ഞാന്‍ നൊന്തു പെറ്റു എന്നു പറയുന്നതിന്റെ പിന്നാമ്പുറവുമിതാണ്. കഠിനമായ വേദനയോടൊപ്പം മാതൃത്യം എന്നത് ഒരു മനോഭാവം കൂടിയാണെന്നതാണ് ഇതു കാണിക്കുന്നത്. എന്നാല്‍ പ്രസവം എന്ന ഒരു ബയോളജിക്കല്‍ പ്രക്രിയക്കപ്പുറം ഇത് മാനസികമായികൂടി അമ്മമാരിലെത്താതിരിക്കുമ്പോഴാണ് സ്വന്തം പിഞ്ചുകുഞ്ഞിനെ അമ്മമാര്‍ തന്നെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത്. എന്നാല്‍ പ്രസവിച്ചില്ലെങ്കിലും അമ്മമാര്‍ക്ക് ഈയൊരു സമാനമായ അവസ്ഥയിലെത്താന്‍ കഴിയും. ഇതാണ് കനി മുന്നോട്ടു വെക്കുന്ന വ്യത്യസ്തമായ കാര്യവും.

  kani

  കൊല്ലത്തെ ഒരു സ്വകാര്യാശുപത്രിയില്‍ വെച്ച് രണ്ടു മതത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ പരസ്പരം മാറി പോയ സംഭവം ഏറെ ചര്‍ച്ചയായതാണല്ലോ. പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തി കോടതിയാണ് പ്രശ്‌നം പരിഹരിച്ചത്. രൂപേഷി ( നിര്‍മല്‍ പാലാഴി )ന്റെയും ജോജിയുടേയും ഭാര്യമാര്‍ ഒരേ സമയത്താണ് പ്രസവിച്ചത്. ഇരുവരുടെയും കുട്ടികള്‍ പരസ്പരം മാറി പോകുന്നു. കുട്ടികളെ തിരിച്ചു കിട്ടുവാന്‍ വേണ്ടി രണ്ട് പിതാക്കളും കോടതിയിലെത്തുന്നു. എന്നാല്‍ രൂപേഷിന്റെ ഭാര്യ സുരഭി (പാര്‍വതി ആര്‍ കൃഷ്ണ)യ്ക്ക് താനിത്രയും കാലം മുലയൂട്ടിയ കുഞ്ഞിനെ പിരിയുവാന്‍ കഴിയുന്നില്ല. കുട്ടിയെ പരമാവധി തിരിച്ചു കൊടുക്കാതിരിയ്ക്കുവാന്‍ സുരഭി ശ്രമിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവിന്റെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങി അതിന് തയ്യാറാകുകയാണ്. എന്നാല്‍ കുട്ടി തിരിച്ചെത്തി പിറ്റേ ദിവസം മരണപ്പെടുന്നു. ഇതോടു കൂടി മനസികമായി തകര്‍ന്ന സുരഭിയെ രക്ഷിക്കുവാന്‍ മറ്റൊരു മാതാവായ ആനി(അമലാ റോസ് കുര്യന്‍) എടുക്കുന്ന ചില തീരുമാനങ്ങളിലാണ് കനി 'കനി'യായി മാറുന്നത്.

  Dileep Kumar: ഇന്ത്യയുടെ ഇതിഹാസതാരം ദിലീപ് കുമാറിനെ മുഖാമുഖം കണ്ട ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍

  kani

  എന്തിനും ഏതിനും ജാതിയും മതവുമെല്ലാം വലിച്ചിഴയ്ക്കുന്ന വര്‍ത്തമാന കാലത്തെ പരിസരത്തും അതിനപ്പുറമാണ് മാനുഷിക വികാരങ്ങള്‍ എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് കനി. അതിനാടകീയതയിലേക്ക് പോകാതെ കൂടുതല്‍ Reilistic ആയി പ്രമേയത്തെ സമീ പിക്കുന്നുവെന്നുള്ളതാണ് കനിയുടെ മറ്റൊരു പ്രത്യേകത. ഹ്രസ്വസിനിമയായിട്ടും ഇതിലെ അഭിനേതാക്കളുടെ സ്വാഭാവികാഭിനയമാണ് എടുത്തു പറയേണ്ട ഒരു കാര്യം. ഇതില്‍ ഏറ്റവും മുന്നില്‍ നടക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ പാര്‍വതി കൃഷ്ണയും അമലയുമാണ്. കനിയിലെ രണ്ട് അമ്മമാരുടെ വേഷം കെട്ടിയ ഇവരുടെ സ്വാഭാവികാഭിനയമാണ് കനിയെ നമ്മുടെ മനസ്സില്‍ നിന്ന് പെട്ടെന്ന് കുടിയിറക്കാത്തത്. അതുപോലെ സാഹചര്യങ്ങളോട് കാഴ്ചക്കാരനെ അടുപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഏറെ ഹൃദ്യമായിട്ടുണ്ട്.

  Aamir Khan: മഹാഭാരതം വരുന്നത് പത്ത് ഭാഗങ്ങളില്‍! വര്‍ഗീയ വിഷം ഏറ്റില്ല കൃഷ്ണന്‍ ആമിര്‍ ഖാന്‍ തന്നെ..!

  English summary
  Kani malayalam short film goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X