»   » കോഴികളില്ലാത്ത ഭൂമി ഉണ്ടോ? കോഴികളുടെ ജാതിയേയും മതത്തേയും കുറിച്ച് ഒരു കൊച്ചു ചിത്രം!

കോഴികളില്ലാത്ത ഭൂമി ഉണ്ടോ? കോഴികളുടെ ജാതിയേയും മതത്തേയും കുറിച്ച് ഒരു കൊച്ചു ചിത്രം!

Written By: Desk
Subscribe to Filmibeat Malayalam

സതീഷ് പി ബാബു

സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

കോഴികൾക്കു ജാതിയും മതവുമുണ്ടോ ..? ആടുകൾക്ക് ..? പൂച്ചകൾക്ക്.. നായകൾക്ക്..? ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഒരു മതേതരവാദിയുടെ സ്ഥായിയായ പൊട്ടിച്ചിരിയുതിർക്കുന്നതിന് മുമ്പ് വെറുതെയൊന്നു ആലോചിച്ചു നോക്കിയാലോ ..? ഒരെത്തും പിടിയും കിട്ടുന്നില്ലെങ്കിൽ പിന്നെ അധികം ചിന്തിക്കാത്തത് തന്നെയാണ് ഭേദം . കാരണം മനുഷ്യർക്കല്ലാതെ ഭൂമിയിലെ മറ്റൊരു ജീവിവർഗ്ഗത്തിനും ആൺപെൺഭേദമല്ലാതെ ജാതിമതഭേദങ്ങൾ രൂപപ്പെട്ടിട്ടില്ല .ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സഹജീവി സ്നേഹബന്ധത്തിന്റെ ഊഷ്മളത തല്ലി കെടുത്താനും മാത്രം അത് വളർച്ച പ്രാപിച്ചിട്ടുമുണ്ടാകില്ല.

രസകരമാണ് കഥ. ഇറച്ചിക്കോഴിയുടെ കച്ചവടം അത്ര തകൃതിയിലൊന്നും നടക്കാത്ത ഒരു സമയത്ത് ഒരു നസ്രാണി, കോഴി വാങ്ങാനെത്തുന്നു. കിലോക്ക് എത്ര വില കൊടുക്കാനും തയ്യാറുള്ള അയാൾക്ക് വേണ്ടത് പക്ഷേ "ക്രിസ്ത്യൻ " കോഴിയെ മാത്രമാണ് .ശുദ്ധഗതിക്കാരനായ കച്ചവടക്കാരന് അയാളെ മടക്കിയയക്കേണ്ടി വരുന്നു. അടുത്ത കസ്റ്റമർക്ക് ധാരാളം കോഴി വേണം ,പക്ഷേ മുസ്ലീം കോഴിയേ മാത്രമേ പറ്റുള്ളു .സംഗതി തുടർന്നപ്പോൾ ശുദ്ധഗതിക്കാരൻ കച്ചവടക്കാരൻ രണ്ടും കൽപ്പിച്ച് വിവിധ "മതക്കോഴി"കളെ വിൽപ്പനക്കിറക്കി .അതോടെ കച്ചവടം പൊടിപൊടിച്ചു .ഇടയിലാണ് മതധ്രുവീകരണം അനുവദിക്കില്ലെന്ന താക്കീതുമായ് കമ്മ്യൂണിസ്റ്റ്കാരനെത്തുന്നത് .ഒരൊത്തു തീർപ്പെന്നോണം അയാൾക്ക് കുറച്ച് കോഴികളെ വേണമെന്നു പറയുന്നു. അയാളുടെ ഡിമാന്റ് പക്ഷേ കമ്മ്യൂണിസ്റ്റ് കോഴികളെ തന്നെ മതിയെന്നും ...!

ഒറ്റ കാഴ്ചയിൽ രസകരമെന്നു തോന്നാമെങ്കിലും അതീവ ഗൗരവമായ ഒരു വിഷയത്തിലേക്കാണ് ഈ കൊച്ചു ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മണ്ണും മരവും വായുവും വാഹനങ്ങളും കാലവസ്ഥയും തുടങ്ങി സകല നാമധേയങ്ങളിലും ജാതിയോ മതമോ രണ്ടും കൂടിയോ കണ്ടെത്തപ്പെട്ട് സംശയദൃഷ്ടിയോടെ നിരീക്ഷിക്കപ്പെടുന്ന ഒരു കാലത്ത് അനിവാര്യമായ് സംഭവിക്കേണ്ട ചിത്രം തന്നെയാണ് "കോഴികളില്ലാത്ത ഭൂമി". മുമ്പെങ്ങുമില്ലാത്ത വിധം വേർതിരിക്കപ്പെട്ട കൂടുകൾ മാത്രമായ് മനുഷ്യൻ മാറുന്നിടത്ത് അവസരോചിതമായ ഒരിടപെടൽ. കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു പുഞ്ചിരിയുതിർക്കുന്ന കാഴ്ചക്കാരനെ കൊണ്ട് ,ചിത്രം കണ്ടു തീരുന്നതോടെ ആ പുഞ്ചിരി മായ്ച്ചുകളയിക്കുന്ന ഹൃദ്യമായ അവതരണം. അതു തന്നെ യാകണം ആക്ഷേപഹാസ്യത്തിന്റെ ലക്ഷ്യവും കരുത്തും ഭംഗിയും.
ചിത്രം കാണാൻ

കോഴിയെന്നു കേൾക്കുമ്പോൾ തന്നെ പുതുതലമുറവാസികളുടെ ഓർമയിലേക്കെത്തുന്ന പൂവാലനെന്ന സങ്കൽപ്പത്തെ മറിച്ചിടുന്നു എന്നതാണ് ഈ ചിത്രം ആദ്യം നടത്തുന്ന ശ്രമം . വളരെ നിസ്സംഗതയോടെയെന്നോണം അവതരിപ്പിക്കുന്നതിനാൽ, ഏറ് കൊള്ളുന്നത്രയും തന്നെ ഊക്കോടെ ഒറ്റക്കിരുന്ന് ഒരു പുനർവിചിന്തനത്തിന് വിധേയമാകാൻ കാണിയെ പ്രേരിപ്പിക്കുന്നുമുണ്ട്. രക്ഷക്കെത്തുന്നവർ പോലും മുന്നോട്ട് വെക്കുന്ന ബദലുകളുടെ പ്രതിഷ്ഠാ രീതികളെ യുക്തിഭദ്രമായ് ചൂണ്ടികാണിച്ചു കൊണ്ട് അതിലെ അപകടങ്ങളേയും രേഖപെടുത്തുന്നതിൽ സംവിധായകന്റെ നിരീക്ഷണബോധം വിജയിക്കുന്നു.'ആദിയിൽ ദൈവം കോഴികളെ സൃഷ്ടിച്ചു, പിന്നെയാ കോഴികളെല്ലാം കൂടി ദൈവങ്ങളെ സൃഷ്ടിച്ചു 'എന്നിങ്ങനെ പറഞ്ഞ് തുടങ്ങി ,നിർത്തുന്നത് " ദൈവം ആദ്യം സൃഷ്ടിച്ച ആ സാധാക്കോഴി ആദിയിൽ ഇല്ലാതായി' എന്ന് ആക്ഷേപ രൂപേണ വിധിയെഴുതി കൊണ്ടാണ്. ആ വചനം തന്നെയാണ് നമ്മുടെയൊക്കെ വൈരുദ്ധ്യങ്ങളുടെ ആകെത്തുകയും.

അഭിനേതാക്കളെല്ലാം താന്താങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുന്ന ചിത്രം
ഇതിനോടകം തന്നെ മുപ്പതോളം പുരസ്കാരങ്ങൾ നേടുകയും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു മുമ്പേ യൂട്യൂബിൽ പതിനായിരത്തിലധികം പേർ കാണുകയും ചെയ്തിട്ടുണ്ട് . ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് വിശാൽ വിശ്വനാഥനാണ്. ഛായാഗ്രഹണം ശ്രീയും എഡിറ്റിങ് ഉണ്ണി ഭവാനിയും പശ്ചാത്തല സംഗീതം അബിൻ സാഗറും നിർവ്വഹിക്കുന്നു

എന്നാൽ ഇനി മുതൽ അങ്ങനെയാകില്ല കാര്യങ്ങൾ. ആ കഥയാണ് വിശാൽ വിശ്വനാഥിന്റെ 'കോഴികളില്ലാത്ത ഭൂമി " എന്ന ഹ്രസ്വചിത്രം പറയുന്നത്. തിരക്കഥക്കും അവതരണത്തിനുമൊക്കെയായ് നിരവധി കൊച്ചു കൊച്ചു പുരസ്ക്കാരങ്ങൾ ഇതിനകം നേടി കഴിഞ്ഞ ചിത്രം ഇപ്പോൾ യൂടൂബിൽ സെൻസേഷനാവുകയാണ്. പ്രണയവും തേപ്പും കുതികാൽ വെട്ടും ഒളിഞ്ഞുനോട്ടവും പ്രതികാരവുമൊക്കെയായ് വലിയ സിനിമാക്കാരെ മുച്ചൂടും അനുകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതുകാല ഷോർട് ഫിലിമുകൾക്കിടയിൽ തീരെ അലങ്കാര പണികൾ ചെയ്യാതെ, വളച്ചുകെട്ടില്ലാതെ, ബഹളമില്ലാതെ നിർമിക്കപ്പെട്ടിരിക്കുന്ന കോഴിക്കഥ ക്ക് ഒരാക്ഷേപഹാസ്യത്തിന്റേതായ എല്ലാ ലക്ഷണങ്ങളും ചന്തവുമുണ്ട്.

ബിഗ് ബജറ്റ് സിനിമകളെയും താരരാജാക്കന്മാരെയും പിന്തള്ളി പുതുമുഖങ്ങള്‍ മുന്നോട്ട് വന്നതിന് കാരണം ഇതാണ്!

ആക്ഷേപ ഹാസ്യമാക്കി, മടിയന്മാരുടെ പുകവലി കഥയുമായി തീവണ്ടി! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കിടുക്കി!

English summary
Kozhikal illatha Bhoomi short film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam