twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണട തേടി വന്ന രൺബീറിനെ ഓടിച്ച് മമ്മൂട്ടി, ബച്ചന്റെ ഒരു സൺ ഗ്ലാസ് സൃഷ്ടിച്ച പ്രശ്നങ്ങൾ ഇങ്ങനെ

    |

    കൊറോണ വൈറസ് രാജ്യത്ത് ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് ലേക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് ജനങ്ങളോടൊപ്പം ഇന്ത്യൻ സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഷൂട്ടിങ്ങുകളും മറ്റും പരിപാടികളും നിർത്തിവെച്ച് താരങ്ങൾ സ്വന്തം വീടുകളിൽ ഇരിക്കുകയാണ്. കൂടാതെ തങ്ങളുടെ ആരാധകരോട് വീടുകളിൽ സുരക്ഷിതമായി ഇരിക്കാനും ഇവർ നിർദ്ദേശിക്കുന്നുണ്ട്.

    Recommended Video

    Mammootty, mohanlal and Big b come together for short film : Filmibeat Malayalam

    കൊവിഡ് പ്രതിരോധത്തിനായുളള സന്ദേശവുമായി ഇന്ത്യൻ സിനിമ ലോകം. ഒരു മൾട്ടിസ്റ്റാർസ് ഹ്രസ്വ ചിത്രത്തിലൂടെയാണ് വീടുകളിൽ ഇരിക്കേണ്ട ആവശ്യകതയെ കുറിച്ച് ഇവർ പറയുന്നത് . ബോളിവുഡ് താരം അമിതാഭ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, രജിനികാന്ത്, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോണാലി കുൽകർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജിഎന്നിങ്ങനെ ഇന്ത്യൻ സിനിമ ലോകത്തിലെ മുൻനിര താരങ്ങൾ ഹ്രസ്വചിത്രത്തിലുണ്ട്. ലോക്ക് ഡൗൺ കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാനും കൊവിഡിനെ കുറിച്ചുള്ള പരിഭ്രാന്തി ഉപേക്ഷിച്ച് മുന്നോട്ട് പോകാനുമാണ് താരങ്ങൾ ആഹ്വാനം ചെയ്യുന്നത്.

      അമിതാഭ്  ബച്ചന്റെ  കണ്ണട

    രസകരമായ ഫ്ലോട്ടിലൂടെയാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അമിതാഭ് ബച്ചന്റെ കാണാതായ കണ്ണട തിരിച്ചലൂടെയാണ് ഷോട്ട് ഫിലിം ആരംഭിക്കുന്നത് . ബച്ചന്റെ കണ്ണട അന്വേഷണത്തിന്റെ പങ്കാളികളാവുകയാണ് മറ്റ് താരങ്ങൾ. ഇന്ത്യയുടെ പല ഭാഗത്തുള്ള തങ്ങളെ വെർച്വൽ വീഡിയോയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വന്തം ഭാഷ തന്നെയാണ് താരങ്ങൾ ഷേർട്ട് ഫിലിമിൽ ഉപേയോഗിച്ചിരിക്കുന്നത്. ബച്ചനും രൺബീറും ആലിയയുമൊക്കെ ഹിന്ദി സംസാരിക്കുമ്പോൽ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഭാഗം മലയാളത്തിൽ മനോഹരമാക്കുന്നുണ്ട്. അതുപോലെ തിമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തിടങ്ങിയ ഇന്ത്യൻ ഭാഷകളെല്ലാം ഈ ഒരൊറ്റ ഷോർട്ട് ഫിലിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    രസകരമായ  സംഭവം

    രസകരമായ നിരവധി സംഭവങ്ങളിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ട് പോകുന്നത്. നടൻ ദിൽജിത് ദോസഞ്ജയാണ് ബിഗ് ബിയുടെ കണ്ണട കണ്ടു പിടിക്കുന്ന മിഷനുമായി ആദ്യം ഇറങ്ങി തിരിക്കുന്നത്. ദിൽജിത്ത് നേരെ ഉറങ്ങി കിടക്കുന്ന രൺബീർ കപൂറിന്റ അടുത്താണ് എത്തുന്നത്. ഉറക്കത്തിലായിരുന്ന രൺബീർ ദിൽജിത്തിനോട് തന്നെ പോയി അന്വേഷിക്കാൻ പറയുകയാണ്. എന്നാൽ പിന്നീട് ഈ ദൗത്യത്തിൽ രൺവീറും ഭാഗമാകുകയായിരുന്നു. അദ്ദേഹം നേരെ മമ്മൂക്കയുടെ അടുത്താണ് എത്തിയത്

    നിന്നെ കൊണ്ട് വലിയ   ശല്യമായല്ലോ രൺബീറേ

    രസകരമായ ഒരു സംഭാഷണത്തോട് കൂടിയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ആ വീണ്ടും വന്നല്ലോ.. നിന്നെ കൊണ്ട് വലിയ ശല്യമായല്ലോ രൺബീറേ. ഇപ്പോൾ നിനക്ക് എന്താണ് വേണ്ടതെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം . ഒരു റൂമിന്റെ അകത്തായി മമ്മൂട്ടിയും വാതിലിന് അടുത്ത് നിന്ന് സംസാരിക്കുന്ന രൺബീറുമായിരുന്നു വീഡിയോയിൽ. കണ്ണട കാണാനില്ലാത്ത കാര്യം പറഞ്ഞപ്പോൾ , ഒ അത് ഞാൻ കണ്ടിട്ടുണ്ട്. ആ പഴയ കണ്ണട അല്ലേ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അമിത് ജിയോട് നമ്മളൊക്കെ വയ്ക്കുന്ന പോലത്തെ പുതിയ മേഡൽ കൂളിങ് ഗാസ് വയ്ക്കാൻ പറ എന്ന് പറഞ്ഞു കൊണ്ട് രജനികാന്തിനെ വീഡിയോയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

     ഒരെണ്ണം  കൊടുക്ക്

    ആശാനെ ആശാന്റെ കയ്യിൽ കുറെ ഗ്ലാസില്ലേ ഒരെണ്ണം അദ്ദേഹത്തിന് കൊടുക്ക് എന്ന് പറഞ്ഞു കൊണ്ട് സ്റ്റൈൽ മന്നൻ രജനികാന്തിനേയും ഈ മിഷന്റെ ഭാഗമാക്കുകയായിരുന്നു. തൊട്ട് അടുത്ത് ഇരുന്ന് സംസാരിക്കുന്ന ഗെറ്റപ്പിലായിരുന്നു ഇരുവരും. നല്ല സ്റ്റൈലൽ ലുക്കിൽ കണ്ണട വെച്ചു കൊണ്ടായിരുന്നു രജിനയുടെ എൻട്രി. തന്റെ കണ്ണട വേണാ കയ്യിലുണ്ടായിരുന്ന കൂളിങ് ഗ്ലാസ് എറിഞ്ഞുകൊടുക്കുന്ന രീതിയിലായിരുന്നു രജിനികാന്ത്,.ബച്ചന്റെ കൂളിങ് ഗ്ലാസ് കണ്ടെങ്കിലും അതു തിരയാൻ എനിക്കെന്റെ കണ്ണട വേണമെന്ന കുസൃതിയുമായാണ് മോഹൻലാൽ ചിതത്തിൽ എത്തുന്നത്.

     കണ്ണട കിട്ടി

    കണ്ണട തിരഞ്ഞ് ചിരഞ്ജീവിയുടേയും സോണാലി കുൽകർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജിയുടേയുമെല്ലാം അരികിൽ എത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ യോഗ ചെയ്തു കൊണ്ടിരിക്കുന്ന ആലിയ ഭട്ടിന്റെ കയ്യിൽ നിന്ന് കണ്ണട കണ്ടെത്തുന്നു. ദിൽജിത്തിന് ലഭിച്ച കണ്ണടയുടെ ക്രെഡിറ്റ് രൺബീർ അടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ സൺ ഗ്ലാസുമായി പ്രിയങ്ക ബിഗ് ബിയുടെ അടുത്തെത്തുകയാണ് . കണ്ണട പ്രിയങ്കയുടെ കയ്യിൽ നിന്ന് വാങ്ങിയ ബച്ചൻ, ഇനി പുറത്തിറങ്ങാറാകുമ്പോൾ ആരേയും ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

    വീട്ടിലിരിക്കൂ

    വീഡിയോ അവസാനിക്കുന്നതിനു മുൻപ് ഈ സമയത്ത് വീട്ടിലിരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ബച്ചൻ പയുന്നുണ്ട്. ഈ ചിത്രം ഒരുക്കാനായി തങ്ങളാരും വീടിന് പുറത്ത് ഇറങ്ങിയിട്ടില്ല. എല്ലാവരും തങ്ങളുടെ സ്വന്തം വീട്ടിലിരുന്നാണ് അവരുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാവരും വീട്ടിലിരിക്കണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് വീഡിയോ അവസാനിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി ഇതിന്റെ വെർച്വൽ സംവിധാനം നിർവഹിച്ചിരിക്കുന്നത്.കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്നാണ് നിർമാണം.

    വീഡിയോ കാണാം

    English summary
    Mammootty, Mohanlal & Amitabh Bachchan Starring Short Film Family Is Winning Internet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X