Don't Miss!
- Sports
IND vs ENG: കോലി x ആന്ഡേഴ്സന്, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ
- News
'ബഫര്‍സോണില്‍ ഇടപെടല്‍ തേടി കത്തയച്ചു'; ആക്രമണത്തിന് പിന്നാലെ തെളിവുമായി രാഹുല്‍ ഗാന്ധി
- Technology
Poco F4 5G Vs iQOO Neo 6 5G: തീപ്പൊരി ചിതറും പോരാട്ടം; പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും താരതമ്യം ചെയ്യാം
- Automobiles
ആരാധകരെ ആകാംക്ഷാഭരിതരാക്കി Toyota HyRyder -ന്റെ ആദ്യ ടീസർ പുറത്ത്
- Travel
എല്ലാ വര്‍ഷവും12 മണിക്കൂര്‍ വനവാസത്തിനു പോകുന്ന ഗ്രാമീണര്‍..പിന്നിലെ കഥയാണ് വിചിത്രം
- Finance
കരടിയെ മെരുക്കി കാളക്കൂറ്റന്! സെന്‍സെക്സില്‍ 462 പോയിന്റ് കുതിപ്പ്; നിഫ്റ്റി 15,700-ല്‍
- Lifestyle
ആരാണ് ദ്രൗപദി മുര്‍മു: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ദ്രൗപദി മുര്‍മു
'അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്'; ബാല്യകാലത്തെക്കുറിച്ച് എ.ആര്.റഹ്മാന്
എ.ആര്. റഹ്മാന് ഒരു മുഖവുര ആവശ്യമില്ല. ഈ ലോകം മുഴുവന്‍ ആരാധകരുള്ള സംഗീതജ്ഞനാണ് അദ്ദേഹം. രണ്ട് വട്ടം ഓസ്കര് പുരസ്കാരം സ്വന്തമാക്കിയ എ.ആര്.റഹ്മാന് ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യപ്രതിഭയാണ്.
കരിയറില്‍ നല്ല തിരക്കുള്ള വ്യക്തിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എ.ആര്.റഹ്മാന്. തന്റെ പുതിയ സിനിമാവിശേഷങ്ങളെല്ലാം അദ്ദേഹം ആരാധകരുമായി പങ്കിടാറുണ്ട്.

സംഗീതരംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്ത കഥകളാണ് എആര്‍ റഹ്മാനുള്ളത്. എന്നാല്‍ ചെറുപ്പത്തില്‍ അത്രയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ പടികളത്രയും ചവിട്ടിക്കയറിയത്. അടുത്തിടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പിതാവിന്റെ അകാലത്തിലുള്ള വിയോഗത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ്സുതുറന്നു സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമെന്നാണ് അദ്ദേഹം അക്കാലത്തെ വിശേഷിപ്പിക്കുന്നത്.

തെന്നിന്ത്യയില്‍ ഒരുകാലത്തെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു ആര്.കെ.ശേഖറിന്റെ മകനാണ് എ.ആര്.റഹ്മാന്. 1976-ലായിരുന്നു ആര്.കെ.ശേഖറിന്റെ പെട്ടെന്നുള്ള വിയോഗം. അമ്മയേയും സഹോദരങ്ങളേയും പരിപാലിക്കേണ്ടതിന്റെ ചുമതലയേറ്റെടുത്ത റഹ്മാന് ചെറുപ്പം മുതല്‍ തന്നെ സംഗീതപരിപാടികള്‍ ചെയ്തു തുടങ്ങിയിരുന്നു. അച്ഛന്റെ സംഗീതോപകരണങ്ങളിലായിരുന്നു റഹ്മാന് ജീവനോപാധി കണ്ടെത്തിയത്.
എം.കെ.അര്ജ്ജുനന് മാസ്റ്റര്‍, ഇളയരാജ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം അക്കാലങ്ങളില്‍ റഹ്മാന് പ്രവര്‍ത്തിച്ചിരുന്നു.

'എന്റെ കുട്ടിക്കാലം മറ്റുള്ളവരെപ്പോലെ സാധാരണമായിരുന്നില്ല. ഞാന്‍ അല്‍പ്പം ഒറ്റപ്പെട്ടാണ് ജീവിച്ചത്. അച്ഛന്റെ ചികിത്സയ്ക്കൊപ്പം മിക്കപ്പോഴും ആശുപത്രിയിലായിരുന്നു താമസം. 11-ഓ 12-ഓ വയസ്സില്‍ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി.
പുറത്തു പോകാനോ മറ്റു കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാനോ എനിക്ക് സാധ്യമല്ലായിരുന്നു. പക്ഷേ, എനിക്കുവേണ്ടി മാത്രം സമയം ഉണ്ടായിരുന്നു, അത് ഞാന്‍ കൂടുതലും സംഗീതത്തിനായി ചെലവഴിച്ചു. ഒരു തരത്തില്‍ അതൊരു അനുഗ്രഹമായിത്തീരുകയും ചെയ്തു.'
Also Read: അന്ന് അടയും ചക്കരയും, ഇന്ന് കീരിയും പാമ്പും! ഇപ്പോള്‍ മൈന്‍ഡ് പോലുമില്ല; താരവിവാഹങ്ങള്‍ ഇങ്ങനെ

'ഞാന്‍ അച്ഛന്റെ ശവസംസ്കാരചടങ്ങുകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഞാനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എനിക്ക് അന്ന് കേവലം ഒമ്പത് വയസ്സ് പ്രായം മാത്രമേയുള്ളൂ. എന്റെ ജീവിതത്തില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിത്രമാണത്. ആ ഓര്‍മ്മ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്.
പക്ഷെ, അക്കാര്യം എന്നെ ജീവിതത്തില്‍ പലതും പഠിപ്പിച്ചു. എന്റെ ബാല്യകാലത്തെ ആ സംഭവങ്ങള്‍ ഒരു കുട്ടിയ്ക്ക് ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത അനുഭവങ്ങളായിരുന്നു. റഹ്മാന് പറയുന്നു.