For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രേയ ഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്ക് പിന്നിലെ രഹസ്യമെന്ത്? പാട്ടെഴുതുന്ന ഭാഷയാണെന്ന് ആലപ്പി അഷറഫ്

  |

  പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം. പല അക്ഷരങ്ങളും ഉച്ചാരണശുദ്ധിയോടെ പറയാന്‍ സാധിക്കില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഈ കാരണത്താല്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് അന്യഭാഷ ഗായകരാണ്. എന്നാല്‍ അവരില്‍ നിന്നും ഏറെ അത്ഭുതപ്പെടുത്തുന്ന കഴിവാണ് ഗായിക ശ്രേയ ഘോഷാലിന്റേത്.

  മലയാളം മാത്രമല്ല ഏത് ഭാഷയിലും ഗാനങ്ങള്‍ കൃത്യതയോടെ ആലപിക്കാന്‍ ശ്രേയയ്ക്ക് കഴിയാറുണ്ട്. അതിന് പിന്നിലെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അക്ഷറഫ്. തന്റെ സിനിമയില്‍ ശ്രേയയെ കൊണ്ട് പാടിപ്പിച്ചപ്പോഴാണ് താനത് കണ്ടെത്തിയതെന്നും സംവിധായകന്‍ പറയുന്നു.

  ശ്രേയ ഘോഷാലിന്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യമെന്ത്?

  'അന്യഭാഷാ ഗായികമാരില്‍ ശ്രേയ ഘോഷാല്‍, ഉച്ചാരണത്തിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഈ ഗായിക നമ്മെ ഏറെ അത്ഭുതപ്പെടുത്താറുണ്ട്. അന്യഭാഷകളില്‍ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്‌പ്പെടുത്തിയ ഗായികമാര്‍ ഏറെ നമുക്കുണ്ട്.

  എന്നാല്‍, മിക്ക അന്യഭാഷാ ഗായികമാരും മലയാള ഗാനം പാടുമ്പോള്‍, പലപ്പോഴും ചില പദങ്ങളില്‍ ഉച്ചാരണത്തില്‍ വ്യക്തത കുറവ് വരുത്താറുണ്ട്. ഉദഹരണത്തിന് 'റ' എന്നത് 'ര' ആയി മാറുമെന്നത് പോലെ. പക്ഷേ പുതുതലറമുറയിലെ ഉത്തരേന്‍ഡ്യക്കാരിയായ, നാല് ദേശീയ അവാര്‍ഡ്കള്‍ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയ ഘോഷാല്‍ മലയാളത്തില്‍ മത്രമല്ല ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തന്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരത്ഭുതം തന്നെയാണ്.

  ശ്രേയ ഘോഷാലിന്റെ മലയാള ഗാനാലാപനം ശ്രവിച്ചാല്‍ അവര്‍ മലയാളിയാണന്നേ ആര്‍ക്കും തോന്നുകയുള്ളു. ഇനി ഭാഷ ഏതായാലും ആ ഭാഷക്കാരിയായ് അവര്‍ മാറും. അതിന്റെ രഹസ്യം എനിക്ക് മനസ്സിലാക്കാന്‍ അവസരം ലഭിച്ചതാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്.

  ഒരിടവേളക്ക് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ. അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ നന്മയുള്ള ഒരു ക്രൈസ്തവ കുടുംബം നേരിടുന്ന സംഘര്‍ഷത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഈ ചിത്രത്തിലെ മൂന്ന് പാട്ടുകള്‍, മൂന്ന് സംഗീത സംവിധായകരാണ് ഒരുക്കുന്നത്.

  കുഞ്ഞിനെ നഷ്ടപ്പെട്ട് അപ്പു, സാന്ത്വനം കുടുംബത്തില്‍ പ്രതീക്ഷിക്കാത്ത സങ്കടം; വേണ്ടിയിരുന്നില്ലെന്ന് ആരാധകരും

  'സ്വര്‍ഗ്ഗത്തില്‍ വാഴും യേശുനാഥാ..
  സ്‌നേഹം ചൊരിയും ജീവനാഥാ.. '

  എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥനാ ഗാനമാണ് മലയാളികളുടെ മനംകവര്‍ന്ന പാട്ടുകാരി ശ്രേയ ഘോഷാല്‍ കോവിഡ് കാലത്തിന് ശേഷം ആദ്യമായി മലയാളത്തിന് വേണ്ടി പാടിക്കഴിഞ്ഞത്. കാലാതീതമായി നിലനിൽക്കാൻ സാധ്യതയുള്ള കൃസ്ത്യന്‍ പ്രാര്‍ത്ഥനാഭക്തി ഗാനമാണിത്.

  ടൈറ്റസ് ആറ്റിങ്ങലിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ആ ഗാനം ശ്രേയയുടെ കണ്ഠത്തില്‍ നിന്നും ഭക്തി നിര്‍ഭരമായി വ്യക്തതയോടെ വന്ന ആ സ്വരമാധുരി ശ്രവണ സുന്ദരമാണ്.

  ഇനി ശ്രേയ ഘോഷാലിന്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം എന്തെന്നാല്‍, സാധാരണ അന്യഭാഷാ ഗായികമാര്‍ അവര്‍ പാടേണ്ട പാട്ടുകള്‍ എഴുതിയെടുക്കുന്നത് ഒന്നുകില്‍ അവരുടെ മാതൃഭാഷയിലോ അല്ലങ്കില്‍ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകള്‍ക്ക് കാരണമാകും.

  എന്നാല്‍ ശ്രേയ ഘോഷാല്‍ സംഗീത സംവിധായകന്‍ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്. ഈ സംസ്‌കൃത ലിപിയാണ് മിക്ക ഇന്‍ഡ്യന്‍ ഭാഷകളുടെയും ഉത്ഭവകേതു. ഭാഷയെതായാലും അവര്‍ക്കത് ആലപിക്കാന്‍ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണ്.

  ജിപി വിവാഹം കഴിക്കാത്തതിന് കാരണം ദില്‍ഷയുമായിട്ടുള്ള പ്രണയം? ഒടുവില്‍ സത്യമെന്തെന്ന് പറഞ്ഞ് സഹോദരി

  ഇനി മറ്റു ചില വിശേഷങ്ങള്‍

  ഈ ചിത്രത്തിലെ മറ്റൊരു ഗാനം, ബൈബിള്‍ വചനങ്ങള്‍ അടങ്ങിയ വിലാപഗാനം ആലപിക്കുന്നത് സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ്.
  ചെന്നയിലെ മറിയന്‍ സ്റ്റുഡിയോ ഉടമ കൂടിയായ ഏ ജെ ആന്റണിയെന്ന സംഗീത സംവിധായകനിലൂടെയാണ് ഈ ഗാനം ഒരുക്കുന്നത്. മൂന്നമത്തേത് ജയരാജ് എന്ന യുവസംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

  പ്രസിദ്ധ സംഗീതജ്ഞനായ രാമസ്വാമി ഭാഗവതരുടെ ( KPAC യുടെ ആദ്യ സംഗീത സംവിധായകന്‍ ) ചെറുമകനാണ് ടി.എസ്. ജയരാജ്, സംസ്ഥാന അവാര്‍ഡ് ജേതാവ് നജീബ് അര്‍ഷാദ്, മലയാളത്തിന്റെ പൂങ്കുയില്‍ ശ്വേത മോഹന്‍, എന്നിവരാണ് ആ ഗാനം പകര്‍ന്ന് നല്‍കി കഴിഞ്ഞത്.

  ചിത്രത്തിന്റെ ഹോം വര്‍ക്കുകളും അണിയറ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ കൃത്യതയോടെ നടന്ന് വരുന്നു. ഒപ്പം പുതുമുഖങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും. എല്ലാ നല്ല മനസ്സുകളുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  ആശംസകളോടെ
  ആലപ്പി അഷറഫ്

  English summary
  Alleppey Ashraf Opens Up About Singer Shreya Ghoshal's Talent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X