For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുഷ്പരാജിന്റെ മരണമാസ്; അല്ലു അർജുൻ ചിത്രം പുഷ്പയിലെ ആദ്യ ഗാനം പുറത്ത്

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. തെലുങ്കിലാണ് സജീവമെങ്കിലും മലയാളത്തിലും തമിഴിലും താരത്തിന് കൈനിറയ ആരാധകരുണ്ട്. ടോളിവുഡിലെ പോലെ തന്നെ നടന്റെ ചിത്രങ്ങളെല്ലാം ഇവിടേയും വൻ വിജയമാണ്. അന്യഭാഷ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോളിവുഡിൽ നിന്ന് ലഭിക്കുന്നത്. ഭാഷവ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അന്യാഭാഷ താരങ്ങളേയും ഇരു കൈകളും നീട്ടിയാണ് ഇവർ സ്വീകരിക്കുന്നത്. സൂര്യ, വിജയ്, വിക്രം, അല്ലു അർജുൻ, പ്രഭാസ്, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾക്ക് കേരളത്തിൽ നിരവധി ആരാധകരുണ്ട്. ഇവരുടെ ചിത്രങ്ങൾക്കെല്ലാം മോളിവുഡിലും വലിയ വിജയമാണ്.

  allu arjun

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  മലയാളി പ്രേക്ഷകരും ടോളിവുഡ് സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തെന്നിന്ത്യൻ സിനിമാ കോളങ്ങളിൽ വലിയചർച്ചാ വിഷയമായിരുന്നു. നടന്റെ ഗെറ്റപ്പായിരുന്നു ആരാധകരുടെ ഇടയിൽ ഏറെ ചർച്ചയായത്. സ്റ്റൈലൻ ലുക്കിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അല്ലുവിന്റെ മറ്റൊരു മുഖമാണ് പോസ്റ്ററിൽ കണ്ടത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. അല്ലുവിനെ പോലെ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഫഹദ് ഫാസിലാണ്. വില്ലനായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് പുഷ്പ. കഴിഞ്ഞ ആഗസ്റ്റ് 8 ന് ആയിരുന്നു ഫഹദ് ഫാസിലിന്റെ പിറന്നാൾ. നടന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് ക്യാരക്ടർ പോസ്റ്റർ പുഷ്പ ടീം പങ്കുവെച്ചിരുന്നു. ഇത് വൈറലായിരുന്നു.

  യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

  ഇപ്പോഴിത പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പയുലെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുകയാണ്.ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും പാട്ട് റിലീസ് ചെയ്തിട്ടുണ്ട്. സിജു തുറവൂരാണ് വരികൾക്ക് എഴുതിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഡി. എസ്. പിയാണ് ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ട് സോഷ്യൽ യൂ‍ട്യൂബിൽ വൻ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ദിവസങ്ങൾക്ക മുൻപ് പാട്ടിന്റെ പ്രെമോ വീഡിയേ പുറത്ത് വന്നിരിന്നു. ഇതും വലിയ വിജയമായിരുന്നു.

  രണ്ടു ഭാഗങ്ങളായിട്ടാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആദ്യഭാഗം 2021 ക്രിസ്തുമസ് റിലീസായിട്ടാണ് എത്തുന്നത്.ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
  മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. 2020 ൽ പുറത്ത ഇറങ്ങിയ അല... വൈകുണ്ഠപുരമുലോ ചിത്രത്തിന് ശേഷം പുറത്ത് വരുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. മാലിക്കാണ്ല ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം. ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം എത്തിയത്. ഇതിന് മുൻപ് പുറത്ത് ഇറങ്ങിയ ജോജി, ഇരുൾ, സീയു സൂൺ തുടങ്ങിയ ചിത്രങ്ങളെല്ലാം ഒ.ടി.ടി ഫ്ലാറ്റ് ഫോമിലാണ് റിലീസിനെത്തിയത്.

  ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | FilmiBeat Malayalam

  പുഷ്പയിലെ ഗാനം

  Read more about: allu arjun fahad faasil ott
  English summary
  Allu Arjunm Movie Pushpa's First Video song Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X