For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവന്റെ കൂടെയും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു; എല്ലാ മാസവും വന്ന കല്യാണ അനൗണ്‍സ്‌മെന്റിനെ കുറിച്ച് അമൃത

  |

  നടന്‍ ബാലയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷ് സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. സഹോദരി അഭിരാമിയും ഇതിലെ ഗായികയായി എത്തിയതോടെ താരസഹോദരിമാര്‍ ഒരുമിച്ചാണ് ബാന്‍ഡ് മുന്നോട്ട് കൊണ്ട് പോവുന്നത്. ഇതിനിടയില്‍ അമൃത രണ്ടാമതൊരു ബന്ധത്തിലേക്ക് കൂടി പ്രവേശിച്ചതോടെ വാര്‍ത്തകള്‍ അതായി.

  നിലവില്‍ സംഗീത സംവിധായകനായ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതം ആസ്വദിക്കുകയാണ് അമൃത. ഒപ്പം സംഗീതവും മുന്നോട്ട് കൊണ്ട് പോവുന്നു. യൂട്യൂബ് ചാനലിലും സജീവമായ അമൃത തങ്ങളുടെ അമൃതംഗമയ ബാന്‍ഡിലെ അംഗങ്ങളെയും അതിന്റെ പരിശീലനത്തെ കുറിച്ചുമാണ് പുതിയ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

  Also Read: കാമസൂത്രയിലെ സ്ത്രീകളെ പോലെ, ഭര്‍ത്താവിന് ഇഷ്ടമുള്ള സ്ത്രീ രൂപത്തെ കുറിച്ച് കരീന കപൂറിന്റെ വെളിപ്പെടുത്തല്‍

  എജി വ്‌ളോഗ്‌സ് എന്ന പേരിലാണ് അമൃത ചാനല്‍ തുടങ്ങിയിരിക്കുന്നത്. ഇന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലിയാണ് തനിക്കെന്ന് പറഞ്ഞാണ് അമൃത വീഡിയോ തുടങ്ങുന്നത്. അമൃതഗമയയുടെ പുതിയ നാല് പാട്ടുകള്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. ഇതിന്റെ റിഹേഴ്‌സല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ക്കായി കപ്പലണ്ടി വാങ്ങി ഫ്‌ളാറ്റിലേക്ക് പോവുകയും അമൃത തന്നെ കാപ്പി ഇട്ട് കൊടുക്കുകയുമൊക്കെ ചെയ്യുകയാണ്. ഇതൊക്കെ എന്റെ പാര്‍ട്ട് ടൈം ജോലിയാണെന്നാണ് താരം പറയുന്നത്.

  Also Read: സോനുവിന്റെ മുഖത്തിന് മാറ്റം വന്ന് തുടങ്ങി; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷിയുടെ രണ്ട് ഭാര്യമാര്‍

  ഇത്രയും സുന്ദരിയായൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഞങ്ങള്‍ക്ക് കിട്ടിയെന്ന് അഭിരാമി പറയുന്നു. അമൃതംഗമയയുടെ വളരെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. മ്യൂസിക് മോജോയിലൂടെയാണ് അമൃതംഗമയ തുടങ്ങുന്നത്. അതിന്റെ അടുത്ത സെഗ്മന്റ് ഞങ്ങള്‍ ചെയ്യുകയാണ്. മ്യൂസിക് മോജോയിക്ക് വേണ്ടി തന്നെയാണ് ഈ റിഹേഴ്സലുമെന്ന് അഭിരാമി സൂചിപ്പിച്ചു. തങ്ങളുടെ ടീമില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അഭിരാമി സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തി.

  സാധാരണ മൂന്ന് പേരോ നാല് പേരോ ഇരുന്നാണ് റിഹേഴ്സലും കംപോസിങും നടത്തുന്നത്. ഇത്തവണ ആറ് പേരുണ്ട്. പൊതുവെ ആളു കൂടിയാല്‍ തല്ലിപ്പിരിയുന്നതാണ് പതിവ് എന്നും തമാശരൂപേണ അമൃത പറയുമ്പോള്‍ ഞങ്ങള്‍ രണ്ട് സന്ധി കഴിഞ്ഞിട്ട് ഇരിക്കുകയാണെന്ന് അഭിരാമിയും സൂചിപ്പിച്ചു, മാത്രമല്ല രസകരമായ ചില സംസാരങ്ങളും താരങ്ങള്‍ക്കിടയില്‍ നിന്നും വന്നിരുന്നു. ഇതിനിടയിലാണ് തന്റെ കല്യാണക്കാര്യം അമൃത എടുത്തിടുന്നത്.

  എല്ലാ മാസവും കൂടുമ്പോള്‍ എന്റെ കല്യാണ വാര്‍ത്ത അനൗണ്‍സ് ചെയ്യാറുണ്ട്. ഞാനും സിദ്ധുവും കൂടി ദുര്‍ബല നിമിഷത്തില്‍ ഒരു പാട്ട് പാടിയിരുന്നു. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കെട്ടാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നുവെന്ന് അമൃത പറയുന്നു. ഇതിന് പിന്നാലെയാണ് അനൂപ് എന്ന് പറയുന്ന സുഹൃത്തിന്റെ കൂടെയും തന്റെ കല്യാണം ഉറപ്പിച്ചതായി കഥ വന്നുവെന്ന് അമൃത പറഞ്ഞത്.

  'എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ' എന്നാണ് അമൃത അനൂപിനോട് ചോദിക്കുന്നത്. അതേ സമയം തനിക്കാണെങ്കില്‍ അങ്ങനൊരു ട്രോഫി പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അഭിരാമിയുടെ വിഷമം. എന്തായാലും സുഹൃത്തുക്കളെല്ലാം ചേര്‍ന്നൊരുക്കുന്ന പുതിയ പാട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്. തല്ലിപ്പിരിയാതെ എന്നും ഇതുപോലെ മുന്നോട്ട് പോവാന്‍ സാധിക്കട്ടേ എന്നുള്ള ആശംസകളും വീഡിയോയുടെ താഴെ വരുന്നു.

  English summary
  Amrutha Suresh Opens Up About Her Marriage Rumours With Amrutam Gamaya Teammates Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X