twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വല്ല മാപ്പിളപ്പാട്ട് എങ്ങാനും പഠിച്ചാല്‍ പോരെ, ആക്ഷേപത്തിന് നജീം അര്‍ഷാദ് നല്‍കിയ മറുപടി

    By Midhun Raj
    |

    ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകനാണ് നജീം അര്‍ഷാദ്. ഷോയില്‍ വിന്നറായ ശേഷം മോളിവുഡിലെ മുന്‍നിര പിന്നണി ഗായകരില്‍ ഒരാളായി മാറിയിരുന്നു നജീം. മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നജീം തുടങ്ങിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചു. എറ്റവുമൊടുവിലായി മികച്ച ഗായകനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നജീമിന് ലഭിച്ചിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആസിഫ് അലി ചിത്രത്തിലെ പാട്ടിനായിരുന്നു നജീമിന് പുരസ്‌കാരം.

    najim arshad,

    അതേസമയം ജീവിതത്തില്‍ മുന്‍പ് നേരിട്ട ആക്ഷേപം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നജീം മനസുതുറന്നിരുന്നു. വിദ്യാര്‍ത്ഥിയായ സമയത്തുണ്ടായ അനുഭവമാണ് നജീം പങ്കുവെച്ചത്. ഞാനൊരിക്കല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന സമയത്ത് ക്ലാസിക്കലില്‍ സെക്കന്‍ഡ് പ്രൈസായിരുന്നു കിട്ടിയത്. വേറൊരു കുട്ടിക്കായിരുന്നു ഫസ്റ്റ്. അതൊക്കെ കഴിഞ്ഞ് എന്നെ പഠിപ്പിച്ച എന്റെ ഗുരു ആര്യനാട് രാജു സാറിനെ കാണാന്‍ വാപ്പ കോളേജില്‍ പോയിരുന്നു. അന്ന് ഈ ഫസ്റ്റ് കിട്ടിയ കുട്ടി ആ കോളേജിലെ മറ്റൊരു അധ്യാപകന്‌റെ മകനാണ്.

    അപ്പോ അദ്ദേഹം എന്റെ വാപ്പയെ കണ്ടിട്ട് പറഞ്ഞു, മകനെ ഇങ്ങനെ ക്ലാസിക്കലൊക്കെ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടോ. എന്തെങ്കിലും മാപ്പിളപ്പാട്ടോ ഒകെ പഠിപ്പിച്ചാല്‍ പോരെ എന്ന് പറഞ്ഞു. അങ്ങനെ ഒരു റീജിയന്‍ ബേസ് ചെയ്തുളള സംസാരമൊക്കെ അന്നത്തെ കാലമുണ്ടായിരുന്നു. അതൊക്കെ വളരെയധികം വേദനിപ്പിച്ചൊരു സംഭവമാണ്. അങ്ങനെ ഒരു വാശി എന്റെ മനസില് വന്നു. ശരിക്കും ക്ലാസിക്കല് സീരിയസായിട്ട് പഠിക്കണെന്ന വാശി. വാപ്പയ്ക്കും അതുപോലെ വാശിയായി.

    സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ് പുത്തന്‍ ചിത്രങ്ങള്‍ കാണാം

    അതിന്‌റെ അടുത്ത വര്‍ഷം ഒരു മല്‍സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടി. സര്‍വ്വശക്തന്‍ കൊണ്ടെത്തിച്ചു എന്നുളളതാണ്. അങ്ങനെ പലതും ജീവിതത്തില്‍ നന്നിട്ടുണ്ട്. നമുക്ക് വേദന വരുമ്പോള്‍ പല അവസരത്തിലും സന്തോഷവും കൊണ്ടുതരാറുണ്ട്. എന്റെ ലൈഫില് എപ്പോഴും അങ്ങനെയാണ് സംഭവിക്കാറുളളത്. ഒരു സന്തോഷം വരുമ്പോള്‍ പാരലലായിട്ട് ദുഖവും വരാറുണ്ട്. അതൊക്കെ അതീജിവിച്ചാണ് നമ്മള് ലൈഫ് മുന്നോട്ടുകൊണ്ടുപോവുന്നത്. അഭിമുഖത്തില്‍ നജീം പറഞ്ഞു.

    Read more about: najim arshad singer malayalam
    English summary
    Asianet's Idea Star Singer Fame Najim Arshad Opens Up His Struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X