For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മുഖം കണ്ട് ആരും പേടിക്കരുത്; പ്ലാസ്റ്റിക് സര്‍ജറിയെക്കാളും നല്ലതാണ്, ചികിത്സയെ കുറിച്ച് അഭിരാമി സുരേഷ്

  |

  താടിയെല്ലിനും ചുണ്ടിനും പ്രത്യേകതകളുള്ളതിന്റെ പേരിലാണ് അഭിരാമി സുരേഷ് ഇടയ്ക്ക് പരിഹാസം കേള്‍ക്കാറുള്ളത്. ആദ്യമൊക്കെ ഇത്തരം പരാമര്‍ശം തന്നെ വേദനിപ്പിക്കാറുണ്ടെന്ന് അഭിരാമി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ മറികടന്ന് മുന്നോട്ട് പോവുകയാണ് ഗായികയിപ്പോള്‍.

  അടുത്തിടെ തന്റെ മുഖത്തിനും ചുണ്ടിനുമായി ഒരു ചികിത്സ നടത്തിയതിനെ കുറിച്ച് പറഞ്ഞ് അഭിരാമി എത്തിയിരുന്നു. നീര് വന്ന മുഖവുമായിട്ടാണ് ആദ്യം അഭിരാമി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ശേഷം മുഖത്ത് നടത്തിയ ചികിത്സയെ കുറിച്ചും അതിന്റെ പ്രധാന്യത്തെ പറ്റിയുമൊക്കെ സംസാരിക്കുകയും ചെയ്തിരുന്നു. അഭിരാമിയുടെ വാക്കുകളിങ്ങനെ...

  Also Read: ഗര്‍ഭിണിയായതിന് 35 പവന്‍ സമ്മാനം; ബഷീര്‍ ബഷിയും പപ്പയും ചേര്‍ന്ന് മഷൂറയെ ഞെട്ടിക്കുന്ന സമ്മാനം നല്‍കി! വീഡിയോ

  എന്റെ മുഖം ഇതുവരെ കാണിക്കാത്തത് എന്ത് കൊണ്ടാണെന്ന് പറയാമെന്ന് പറഞ്ഞാണ് അഭിരാമി വീഡിയോ തുടങ്ങുന്നത്. എന്റെ മുഖം കണ്ട് ആരും പേടിക്കരുത്. ഞാന്‍ ചെറിയൊരു പരിപാടി ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത്. കുറേ പേര്‍ക്ക് ഇതൊക്കെ അറിയാം. ഇപ്പോള്‍ എന്റെ മുഖവും ചുണ്ടുകളുമൊക്കെ കണ്ടാല്‍ കുറച്ച് നീര് വന്നത് പോലെ ഉണ്ടെന്ന് അറിയാന്‍ സാധിക്കും. നീര് കുറഞ്ഞാല്‍ ഞാന്‍ സുന്ദരിയാവും.

  Also Read: പിആര്‍ വര്‍ക്ക് ആണെങ്കിലും റോബിന്‍ അതില്‍ വിജയിച്ചു; അവന്റെ കഴിവാണിത്, പ്രേക്ഷകര്‍ പൊട്ടന്മാരല്ലെന്ന് ഫിറോസ്

  ഞാന്‍ ലിപ് ഫില്ലര്‍ ചെയ്തിട്ടുണ്ട്. ശരീരത്തിലോ മുഖത്തോ കുറവുകളോ കുഴികളോ ഉണ്ടെങ്കില്‍ ഇഞ്ചക്ഷനിലൂടെയായി അതിനെ സാധാരണ നിലയിലേക്ക് മാറ്റുന്ന ചികിത്സയാണ് ഫില്ലര്‍. എന്റെ ചുണ്ടിന് ഈ ചികിത്സ ചെയ്തിരിക്കുകയാണ്. പണ്ട് മുതലേ ഞാനിത് ചെയ്യാറുണ്ട്. കുറച്ച് ദിവസത്തേക്ക് ഈ വീക്കം ഉണ്ടാവും. ഞാന്‍ ഇതുമായി പൊരുത്തപ്പെട്ടു. ഇനി ആരെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അവര്‍ക്ക് ഉപകാരമായിക്കോട്ടെ എന്ന് കരുതി പറയുന്നതാണ്.

  പ്ലാസ്റ്റിക് സര്‍ജറി വെച്ച് നോക്കുമ്പോള്‍ പൈസ കുറവാണ്. ഇതിന്റെ കറക്ട് ലുക്ക് എന്താണെന്ന് ഞാന്‍ കാണിച്ച് തരാമെന്നും അഭിരാമി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച് എന്നോട് കുറേ പേര്‍ ചോദിച്ചിരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറയാമെന്നും അഭിരാമി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖത്തിന് വന്ന മാറ്റം വ്യക്തമാക്കി കൊണ്ടുള്ള ഫോട്ടോയും അഭിരാമി പങ്കുവെച്ചിരുന്നു. നീരും വീക്കവുമൊക്കെ മാറിയതിന് ശേഷം അതീവ സുന്ദരിയായ ലുക്കാണ് താരം പുറത്ത് വിട്ടത്.

  'എന്റെ ലാസ്റ്റ് വീഡിയോ കണ്ടവര്‍ ഒരുപാട് സ്‌നേഹം എനിക്ക് തന്നതില്‍, എന്റെ മനസ്സില്‍ നിന്ന് നന്ദി. അതോടൊപ്പം. എന്നോട് കുറച്ചുപേര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് എന്റെ കൊച്ചു എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുന്നു. എന്റെ പരിമിതമായ അറിവ് പങ്കുവെക്കുകയാണ്. ഉപകാരപ്പെടുന്നവര്‍ ഷെയര്‍ ചെയ്ത് കൊള്ളുക. ഞാന്‍ ഒരു യൂസര്‍ മാത്രമാണ്.

  നിങ്ങള്‍ ഒരു ഡോക്ടറെ സമീപിച്ചു വേണം കാര്യങ്ങള്‍ മുമ്പോട്ടെടുക്കാന്‍ (താല്പര്യമുണ്ടെങ്കില്‍ മാത്രം) ഒരു കോണ്‍ഫിഡന്‍സ് ബൂസ്റ്റ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു എന്നും അഭിരാമി വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ പറയുന്നു.

  ഈ ചികിത്സ ചെയ്യുന്നത് അത്ര അണ്‍ഹെല്‍ത്തിയല്ല. മാത്രമല്ല ഇത് പെര്‍മനന്റായി നിലനില്‍ക്കില്ലെന്നും താരം സൂചിപ്പിച്ചു. 12-18 മാസം വരെയാണ് ഇതിന്റെ ഗുണം. ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഇത് നില്‍ക്കുന്നത്്. പുറത്ത് നിന്നുള്ളൊരു കെമിക്കലെടുത്ത് വെക്കുന്നതല്ലാത്തതിനാല്‍ കംപാരറ്റീവ്ലി സേഫാണ്.

  സര്‍ജറിയിലൂടെ എന്റെ താടി മുഴുവനായി മാറ്റുന്നതില്‍ എനിക്ക് വലിയ താല്‍പര്യമില്ല. അത് ഞാന്‍ നേരത്തെയും പറഞ്ഞതാണ്. ദൈവം എനിക്കെന്താണോ തന്നത് അതുപോലെയിരിക്കട്ടെ. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഏരിയകളില്‍ ചെറിയ മാറ്റം വരുത്തുന്നു എന്ന് മാത്രമേ ഉള്ളുവെന്നും അഭിരാമി സൂചിപ്പിക്കുന്നു.

  English summary
  Bigg Boss Fame Abhirami Suresh Opens Up About Her Lip Filler Treatment Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X