For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ ചുവട് വയ്പ്പുമായി സന്തോഷ് ശിവൻ, ഓൺലൈൻ മ്യൂസിക് വിഡിയോ ചാനൽ

  |

  പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്സും ചേർന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട മ്യൂസിക് വിഡിയോകൾക്കായി ഓണ്ലൈൻ ചാനലിന് തുടക്കമിടുന്നു. ഏറ്റവും നൂതന പ്രൊഡക്ഷന്, പോസ്റ്റ്-പ്രൊഡക്ഷന് സംവിധാനങ്ങളുടേയും വിവിധ മേഖലകളിൽ നിന്നുള്ള മികച്ച കലാകാരന്മാരുടേയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരമുള്ള മ്യൂസിക് വിഡോയികൾ നിർമിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളിൽ ഷൂട്ടു ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷൻ.

  santhosh sivan

  വീടിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ച് യുവ, പുതിയ വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്

  ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതികവിദഗ്ധരും ഗായകരും ഒന്നിയ്ക്കുന്ന ഈ വിഡിയോ ഉദാത്തമായ സ്നേഹത്തിന്റെ ആവിഷ്കാരം അവതരിപ്പിക്കുമെന്ന് സന്തോഷ് ശിവന് പറഞ്ഞു. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ആദ്യവിഡിയോയെ തുടർന്ന് പ്രശസ്ത നാടന്പാട്ട് ബാൻഡായ മലപ്പുറം തിരുവാലിയിലെ കനൽ അവതരിപ്പിക്കുന്ന ആറ് നാടന് പാട്ടുകളുടെ മ്യൂസിക് വിഡിയോ ഒരുക്കും. നാടന്പാട്ടുകളുടെ വൈവിധ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന ഗായകൻ കൂടിയായ അതുൽ നറുകരയാണ് കനലിന് നേതൃത്വം നല്കുന്നത്. മാസം തോറും ലോകോത്തര നിലവാരത്തിലുള്ള രണ്ടു മ്യൂസിക് വിഡിയോയെങ്കിലും അവതരിപ്പിക്കാനാണ് ചാനൽ ലക്ഷ്യമിടുന്നതെന്ന് ഡോ. അജിത് ജോയ് പറഞ്ഞു.

  കൂടാതെ കേരളത്തിന്റെ തനത് സംഗീതരൂപങ്ങളായ സോപാന സംഗീതം, വടക്കൻ പാട്ടുകൾ, പാണൻ പാട്ടുകൾ , വഞ്ചിപ്പാട്ടുകൾ തുടങ്ങിയവയും വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മറ്റ് ക്ലാസിക്, ഫോക് സംഗീതരൂപങ്ങളും ഇങ്ങനെ മികച്ച മ്യൂസിക് വിഡിയോകളിലൂടെ പുനരാവിഷ്കരിക്കും. ഗായകർ സംഗീതജ്ഞർ, ഗാനരചയിതാക്കൾ, ടെക്നിഷ്യൻസ് തുടങ്ങി ഉയര്ന്നു വരുന്ന ചെറുപ്പക്കാരായ കലാകാരന്മാര്ക്ക് അവസരമൊരുക്കാനും ചാനലിന് പദ്ധതിയുണ്ട്.

  ചെമ്പരത്തിയിലെ പുതിയ ട്വിസ്റ്റിൽ അതൃപ്തി, സീരിയൽ കുളമാക്കി, മുന്നറിയിപ്പുമായി ആരാധകർ

  മലയാളത്തിലാദ്യമായി ലോകോത്തര മ്യൂസിക് വിഡിയോകൾ നിർമിക്കപ്പെടുമെന്നത് സന്തോഷ് ശിവന്റെ സാന്നിധ്യത്തിലൂടെ ഉറപ്പിക്കാമെന്ന് ഗാനരചയിതാവ് ബി കെ ഹരി നാരായണന് പറഞ്ഞു. 'അദ്ദേഹത്തിന്റെ ദൃശ്യവല്ക്കരണത്തിലൂടെ പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങുന്ന പാട്ടുകളെഴുതാൻ എനിയ്ക്ക് ധൃതിയായി,' ഹരി നാരായണന് പറഞ്ഞു. മ്യൂസിക് വിഡിയോകൾക്ക് കൊറിയോഗ്രാഫി ചെയ്യാൻ താനും തയ്യാറെടുപ്പുകളിലാണെന്ന് നർത്തകനും ഗുരുവും കൊറിയോഗ്രാഫറുമായ എന്. ശ്രീകാന്ത് പറഞ്ഞു. ഘട്ടങ്ങളായി 25-35 കോടി രൂപയുടെ നിക്ഷേപത്തോടെ സമ്പൂർണ്ണ സൗകര്യങ്ങളുള്ള വിർച്വൽ റിയാലിറ്റി സ്റ്റുഡിയോ സ്ഥാപിക്കാനാണ് ജോയ് മൂവി പ്രൊഡക്ഷന്സിന്റെ പരിപാടിയെന്നും ഡോ. അജിത് വെളിപ്പെടുത്തി.

  ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (ഡിഒപി) എന്ന നിലയില് രാജ്യത്ത് ഏറ്റവുമധികം അവാർഡുകള് ലഭിച്ചിട്ടുള്ള ലോകോത്തര ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്. മികച്ച ഫീച്ചർ ഫിലിം സിനിമാട്ടോഗ്രഫിക്കുള്ള നാല് അവാർഡുകളുൾപ്പെടെ പതിനൊന്ന് ദേശീയ അവാർഡുകളും 21 അന്തർദേശീയ അവാർഡുകളും നേടിയിട്ടുള്ള സന്തോഷ് ശിവന് ഇന്ത്യന് സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രഫേഴ്സിന്റെ സ്ഥാപകാംഗവും അമേരിക്കാന് സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സിൽ അംഗത്വം ലഭിച്ച ഏഷ്യാ-പസഫിക് മേഖലയിൽ നിന്നുള്ള ആദ്യയാളുമാണ്. 2014-ൽ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ ബഹുമതി നല്കി ആദരിച്ചു.

  Mohanlal And VA Shrikumar To Join Hands For A Bollywood Project: Reports

  ന്യൂക്ലിയർ മെഡിസിന് ഫിസിഷ്യനും തന്റെ പിതാവ് യശശരീരനായ ജോയ് ജോസഫ് 1983-ല് സ്ഥാപിച്ച ഡിഡിആർസി എസ്ആർഎലിന്റെ ഡയറക്ടറുമായ ഡോ. അജിത് ജോയ് ആണ് ജോയ് മൂവി പ്രൊഡക്ഷന്സിന്റെ മുഖ്യപ്രൊമോട്ടർ. കേരളത്തിലെ ആദ്യ മെഡിക്കൽ സൈക്ലോട്രോണ്, നൂതന ന്യൂക്ലിയര് മെഡിസിന് കേന്ദ്രങ്ങളുടെ ശൃംഖല, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെഡിക്കൽ ഓട്ടോമേറ്റഡ് ഇമേജിംഗ് രംഗത്തു പ്രവര്ത്തിക്കുന്ന ആരാമിസ് ഇമേജിംഗ്, യുഎഇയിലെ റിയല് എസ്റ്റേറ്റ് രംഗത്തു പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് ഉൾപ്പെടെ 35-ലേറെ വിവിധ സംരംഭങ്ങളുടെ അമരക്കാരൻ കൂടിയാണ് ഡോ. അജിത് ജോയ്.

  Read more about: santhosh sivan
  English summary
  cinematographer Santhosh sivan to launch online music video channel,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X