For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെ പാട്ട് പഠിക്കുമ്പോള്‍ മകളെ ട്യൂണ്‍ ചെയ്തു; ഗായികയുടെ മകളുമായുണ്ടായ പ്രണയത്തെ കുറിച്ച് ദീപക് ദേവ്

  |

  കൊച്ചു കുട്ടികളുടെ സംഗീതവുമായിട്ടെത്തുന്ന ഹിറ്റ് റിയാലിറ്റി ഷോ ആണ് ടോപ് സിംഗര്‍. ഷോയുടെ രണ്ടാം സീസണ്‍ വിജയകരമായി സംപ്രേക്ഷണം ചെയ്ത് വരികയാണ്. ഇപ്പോഴിതാ ടോപ് സിംഗറിലെ മനോഹരമായൊരു എപ്പിസോഡുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്ത് വരുന്നത്. സംഗീത സംവിധായകന്‍ ദീപക് ദേവ് ആണ് വിധികര്‍ത്താക്കളില്‍ ഒരാള്‍. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ദീപക്കിന് സര്‍പ്രൈസുമായി ഭാര്യ സ്മിതയും അവരുടെ അമ്മയും ഗായികയുമായ രേണുകയും ടോപ് സിംഗറിലേക്ക് എത്തിയിരുന്നു.

  ദീപക് പോലുമറിയതെ സര്‍പ്രൈസ് ആയിട്ടാണ് ഇരുവരും എത്തിയത്. ഇതോടെ വേദിയില്‍ സര്‍പ്രൈസുകള്‍ കണ്ട് ഞെട്ടിയ അവസ്ഥയിലായിരുന്നു ദീപക് ദേവ്. എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി സ്മിതയുമായി പരിചയപ്പെട്ടതിനെ കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ പറ്റിയുമൊക്കെ താരങ്ങള്‍ തുറന്ന് സംസാരിക്കുകയാണ്.

  മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗായികമാരില്‍ ഒരാളാണ് രേണുക. സംഗീത സംവിധായകനായ എ ജി അനിലും അഭിനേത്രിയായ സീമ ജി നായരും രേണുകയുടെ സഹോദരങ്ങളാണ്. രേണുക ഗിരിജന്റെ മകള്‍ സ്മിതയെ ആണ് ദീപക് ദേവ് കല്യാണം കഴിച്ചത്. രേണുകയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമുണ്ടെന്നാണ് എംജി പറഞ്ഞത്. പിന്നീട് രേണുകയുടെ മകളെ ദീപക് ദേവ് വിവാഹം ചെയ്തു എന്ന് അറിഞ്ഞിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് ദീപ്ക ആയിരുന്നു.

  രേണുക ആന്റിയുടെ റെക്കോര്‍ഡിംഗിന് കമ്പനി കൊടുക്കാന്‍ വേണ്ടിയാണ് മകള്‍ സ്മിത വന്നത്. അന്ന് ഞാന്‍ കീബോര്‍ഡ് പ്ലയറാണ്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു, അതേ സംഭവിച്ചുള്ളൂ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്. ഇപ്പോള്‍ സംഗീതത്തിന്റെ ക്ലാസുകള്‍ എടുത്ത് കൊടുക്കുകയാണ് രേണു. ദീപു ഇരിക്കുന്ന സ്റ്റേജില്‍ വരാനായതിന്റെ സന്തോഷമുണ്ടെന്നാണ് രേണുക പറഞ്ഞത്. ഇവിടത്തെ കുട്ടികളെക്കുറിച്ചൊക്കെ എന്നോട് ചോദിക്കാറുണ്ട്. അവരെയൊക്കെ നേരിട്ട് പരിചയപ്പെടുത്താന്‍ ആയതിലെ സന്തോഷം ദീപകും പങ്കുവെച്ചു.

  വിജയലക്ഷ്മിയെ കെട്ടിച്ച് തരുമോന്ന് അങ്ങോട്ട് ചോദിച്ചതാണ്; അന്ന് ഭാര്യയെ കുറിച്ച് അനൂപ് പറഞ്ഞതിങ്ങനെ

  മരുമകന്റെ സംഗീതത്തിലൂടെ സിനിമയില്‍ പാടാന്‍ അവസരം കിട്ടിയതിനെ കുറിച്ചും രേണുക പറഞ്ഞിരുന്നു. ക്രോണിക് ബാച്‌ലര്‍ എന്ന സിനിമയിലായിരുന്നു അത്. അന്ന് ദീപകും സ്മിതയും തമ്മിലുള്ള എന്‍ഗേജ്മെന്റ് കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് മരുമകന്‍ പാടാനായി വിളിച്ചത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷമല്ലേ അതെന്ന് ദീപക് ചോദിച്ചപ്പോള്‍ അതറിയാന്‍ എന്നാല്‍ ഭാര്യ സ്മിതയെ കൂടി വിളിക്കാമെന്നായി. അമ്മായിയമ്മ വന്നത് സര്‍പ്രൈസും ഭാര്യ വന്നപ്പോള്‍ അത് ശരിക്കും ഷോക്ക് ആയി പോയി എന്നുമായിരുന്നു ദീപക് പറഞ്ഞത്.

  വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്നാണ് പറയുന്നത്; വിവാഹം കഴിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രഞ്ജു രഞ്ജിമർ

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  വീട്ടില്‍ ഭര്‍ത്താവ് എങ്ങനെയാണെന്ന ചോദ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്നായിരുന്നു സ്മിത പറഞ്ഞത്. രാവിലെ സ്റ്റുഡിയോയിലേക്ക് പോവും. രാത്രിയാണ് വരുന്നത്. ഞങ്ങള്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയാണെന്നാണ് സ്മിത പറഞ്ഞത്. പ്രോഗ്രാം കിട്ടുന്നത് വലിയ കാര്യമാണെന്ന് എംജിയും സൂചിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു വേദിയില്‍ വന്ന സ്ഥിതിയ്ക്ക് പ്രണയം എങ്ങനെയായിരുന്നു അതിനെ കുറിച്ച് പറയാനാണ് ഗായിക അനുരാധ പറഞ്ഞത്. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെ പ്രൊപ്പോസല്‍ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സ്മിത പറയുന്നത്. അമ്മയുടെ കൂടെ വെറുതെ റെക്കോര്‍ഡിംഗിന് പോയതാണെന്ന് സ്മിതയും സൂചിപ്പിച്ചു.

  ഇനി മിണ്ടിയാല്‍ ജയന്തിയുടെ കരണം പുകയും! താക്കീതുമായി അഞ്ജു; ശങ്കരനും സാവിത്രിയ്ക്കും മകനായി ശിവന്‍

  English summary
  Deepak Dev Opens Up How He Fallen In Love With Singer Renuka's Daughter Smitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X