twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും; വിജയ് യേശുദാസിനോട് സംവിധായകന്‍

    |

    ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് വലിയ നേട്ടങ്ങള്‍ നല്‍കിയ ഗായകനാണ് വിജയ് യേശുദാസ്. ഗായകന്‍ എന്നതിലുപരി അഭിനേതാവ് കൂടിയായ വിജയ് മൂന്ന് തവണ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. എന്നാല്‍ താന്‍ ഇനി മലയാളത്തില്‍ പാടില്ലെന്ന നിലാപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.

    കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് തനിക്കും പിതാവ് യേശുദാസ് അടക്കമുള്ളവര്‍ക്കും വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും ഇനി മലയാളത്തില്‍ പാടില്ലെന്നും വിജയ് വ്യക്തമാക്കിയത്. താരപുത്രന്റെ ഈ തീരുമാനത്തെ കുറിച്ചും തന്റെ സിനിമയില്‍ പാടാന്‍ വന്ന സമയത്തെ കാര്യങ്ങളും പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ.

    നജീം കോയയുടെ കുറിപ്പ് വായിക്കാം

    നജീം കോയയുടെ കുറിപ്പ് വായിക്കാം

    വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം. അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ. അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസ്, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്ന്.

    നജീം കോയയുടെ കുറിപ്പ് വായിക്കാം

    സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റ്യൂം ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ. ഒറ്റക്ക് ഇരിക്കുമ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കു. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്.

     നജീം കോയയുടെ കുറിപ്പ് വായിക്കാം

    നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന്. നടന്ന് തീര്‍ത്ത വഴികളും, കാര്‍വാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന്. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ. ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു. (അത് തന്നെ എത്ര നാള്‍ നടനിട്ടു) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു. പിന്നെയാണ് അലച്ചില്‍.

     നജീം കോയയുടെ കുറിപ്പ് വായിക്കാം

    നടന്‍ മാരുടെ പുറകെ. ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു. ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു. വരികള്‍ എഴുതല്‍, മാറ്റി എഴുതല്‍, വീണ്ടും എഴുതല്‍... അങ്ങനെ എഴുതി വാങ്ങി. ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധയകാന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.

     നജീം കോയയുടെ കുറിപ്പ് വായിക്കാം

    ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ, ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു. നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട... 'പരിഗണന കിട്ടുന്നില്ല പോലും '' പരിഗണന '' ''മാങ്ങാത്തൊലി'... എന്നുമാണ് നജീം കോയ പറഞ്ഞിരിക്കുന്നത്.

    English summary
    Director Najeem Koya About Vijay Yesudas's Statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X