For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടന്‌റെ ശവസംസ്കാരത്തിന് പങ്കെടുക്കാത്തത്...മറുപടിയുമായി എംജി ശ്രീകുമാർ, ബഹുമാനമെന്ന് ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. 1983 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ എംജിയെ തേടിയെത്തുകയായിരുന്നു. ഇന്നും പ്രിയഗായകന്റെ പാട്ടുകൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. മോഹൻലാലിന്റെ മിക്ക ഹിറ്റ് ഗാനങ്ങളും പിറന്നത് എംജിയുടെ ശബ്ദത്തിൽ നിന്നാണ്.

  കുട്ടി വസ്ത്രം ധരിച്ച് ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

  സോഷ്യൽ മീഡിയയിൽ സജീവമാണ് എംജി ശ്രീകുമാർ. സിനിമ സന്തോഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് . കഴിഞ്ഞ ദിവസം ചേട്ടൻ എംജി രാധകൃഷ്ണനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് ഗായകൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെതിര വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിത അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട എംജി ശ്രീകുമാർ.

  എന്റെ ചേട്ടനെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ല. എ ഗ്രേറ്റ് ജീനിയസ്, ഒരുകോടി പ്രണാമം എന്നായിരുന്നു എംജി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. സഹോദരനോടൊപ്പമുള്ള പഴയ രണ്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഒന്ന് സഹോദരനോടൊപ്പം കച്ചേരിയിൽ പങ്കെടുക്കുന്നതും മറ്റൊരു സഹോദരന്മാർ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളുമായിരുന്നു. എംജിയുടെ കുറിപ്പും ചിത്രങ്ങളും നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു.

  ഗായകന്റെ പോസ്റ്റിന് നെഗറ്റീവ് കമന്റുകളും ലഭിച്ചിരുന്നു. ചേട്ടനും അനിയനും തമ്മിലുള്ള പിണക്കത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് നിരവധി പേർ രംഗത്തെത്തുകയായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്‌നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായ എംജിശ്രീകുമാർ എത്തിയിരുന്നു. ഹഹ ആര് പറഞ്ഞുവെന്നായിരുന്നു എംജിയുടെ മറുപടി.

  എന്നാൽ അദ്ദേഹത്തെ വിടാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല എന്ന് കേട്ടു, ശരിയാണോ, പ്രണാമം. രാമായണ കിളി, ശാരികപ്പൈങ്കിളി ഇന്നും കാതില്‍ മുഴങ്ങുന്നുവെന്ന് മറ്റൊരാൾ പറയുന്നു. ആ സമയത്ത് ഞാന്‍ യുഎസ്എയിലായിരുന്നു. കേരളത്തില്‍ വരാന്‍ പറ്റിയില്ലെന്നായിരുന്നു എന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി. എന്നാൽ അമേരിക്കയിൽ നിന്ന് പരിപാടി ക്യാൻസൽ ചെയ്ത് തിരിച്ച് വരാമായിരുന്നു എന്നും ഒരു കൂട്ടർ പറയുന്നു. ചേട്ടനിവിടെ മരിച്ചുകിടക്കുമ്പോൾ ചാർട്ട് ചെയ്ത പരിപാടികൾ നടത്തുകയായിരുന്നു എന്നാണ് അമേരിക്കയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. എല്ലാം കഴിഞ്ഞ് സാവകാശമാണ് തിരിച്ച് നാട്ടിൽ വന്നത്. അതിലെന്തായാലും ശരാശരി മലയാളിക്ക് വിഷമമുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.

  Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam

  എന്നാൽ എംജി ശ്രീകുമാറിനെ പിന്തുണച്ചും ആരാധകർ പേർ എത്തിയിട്ടുണ്ട്. സഹോദരന്‍മാര്‍ പിണങ്ങുന്നത് സ്വഭാവികമാണ്. അതിനിടയില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു ഒരാൾ പറഞ്ഞത്. സാർ ഇവിടെ താങ്കളുടെ സഹോദരനോടുള്ള ആദരവ് കാണിക്കുന്ന ഒരു പോസ്റ്റിൽ വന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചവരോട് മാന്യമായി പ്രതികരിച്ച താങ്കളോട് വളരെ ബഹുമാനം തോന്നുന്നു, മലയാളിയുടെ പൊതുസ്വഭാവമാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കയറി ഇടപെടുന്നത്. സഹോദരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ? അതെന്താണെന്നറിയാതെ ഒരാളുടെ പേജിൽ വന്ന് വിമർശിക്കുന്നത് ശരിയല്ല എന്നാണ് ആരാധകർ പറയുന്നത്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  താരങ്ങളുടെ വ്യക്തി ജീവിതത്തിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ആരോഗ്യകരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയാണ് സോഷ്യൽ മീഡിയ. അത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ വിമർശിക്കാനുള്ള വേദിയാക്കരുത്.

  Read more about: m g sreekumar mg radhakrishnan
  English summary
  Fans comments About M G sreekumar And Brother MG Radhakrishnan Issue, sreekumar Reply Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X