twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുമ്മാതൊന്നുമല്ല, കുറച്ചധികം കഷ്ടപ്പെട്ടു, 68ൽ നിന്ന് 52 കിലോ ആയതിനെ കുറച്ച് റിമി ടോമി

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. ഗായിക അവതാരക, അഭിനയം എന്നിങ്ങനെ നടി കൈ വയ്ക്കാത്ത മേഖല വിരളമാണ്. ഇപ്പോൾ നൃത്തത്തിലും ഒരു കൈ നോക്കിയിരിക്കുകയാണ് റിമി. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ റിമി ടോമി പാടി അഭിനയിച്ചിരിക്കുന്ന ആൽബത്തിൽ വളരെ മനോഹരമായിട്ടാണ് റിമി ചുവട് വെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു, നൃത്തം കൂടാതെ റിമിയുടെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു റിമി ടോമിയുടെ രൂപ മാറ്റം. വർക്കൗട്ടിലൂടെ ശരീരഭാരം കുറച്ച റിമിയെ ഇന്ന് പലരും മാതൃകയാക്കുന്നുണ്ട്. അത്രയ്ക്ക് അത്ഭുതപ്പെടുത്ത മാറ്റമായിരുന്നു കണ്ടത്. ഇപ്പോഴിത ശരീരഭാരം കുറയ്ക്കാനായി സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് റിമി ടോമി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. ശരീര ഭാരം കുറച്ചതിനെ കുറിച്ച് റിമ പറയുന്നത് ഇങ്ങനെയാണ്. ''ചുമ്മാതൊന്നുമല്ല, കുറച്ചധികം കഷ്ടപ്പെട്ട് തന്നാ. 68 കിലോയിൽ നിന്ന് കപ്പേം ചക്കേം തിന്നാതെ കഷ്ടപ്പെട്ട് എത്തിയതാണ് ഈ 52 കിലോ'' റിമി അഭിമുഖത്തിൽ പറയുന്നു.

    ഡയറ്റ്  തുടങ്ങിയപ്പോൾ

    സത്യം പറഞ്ഞാൽ 2012 മുതൽ ഞാൻ ഡയറ്റ് സ്റ്റാർട്ട് ചെയ്തു. ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം. ചോറ്, ചിക്കൻ കറി, വൈകിട്ട് ചപ്പാത്തി, ദാൽ അങ്ങനെ. ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ മാറ്റം വന്നു. എപ്പോഴും 65 കിലോയിൽ തന്നെയാണ് നിന്നിരുന്നത്. വെയിങ് മെഷീൻ വാങ്ങി സ്ഥിരമായി നോക്കാൻ തുടങ്ങി. രണ്ട് വർഷം കൊണ്ട് 57 കിലോയിൽ എത്തി.

    ഷേക്ക് ഡയറ്റ്

    2015ൽ ആ ഡയറ്റ് നിർത്തി വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി. വാരിവലിച്ച് കഴിച്ച് വീണ്ടും ദേ 60 കിലോയിലേക്ക്. അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്. ഈ ഡയറ്റിൽ ചോറ് കഴിക്കാം. രാവിലെയോ, വൈകിട്ടോ ഒരു പ്രോട്ടീൻ ഷേക്ക് കൂടി മെനുവിൽ ഉൾപ്പെടുത്തണം. നല്ല റിസൽട്ടായിരുന്നു. പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.
    ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു. കൊളസ്ട്രോൾ കൂടിയപ്പോൾ അതങ്ങ് നിർത്തി.

    കംഫർട്ടാണ്

    ഇപ്പോൾ രണ്ട് വർഷമായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്. ഇതിൽ ഞാൻ ഭയങ്കര കംഫർട്ടാണ്. എല്ലാം കഴിക്കാം, അളവ് കുറച്ച്. അതിനൊപ്പം വർക്കൗട്ട് സ്ഥിരമാക്കി. ഈ കൊവിഡ് കാലം തുടങ്ങിയതോടെ ഒരു ദിവസം പോലും വർക്കൗട്ട് മുടക്കാറില്ല. കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു. ഇഷ്ടമുളളതെല്ലാം കഴിക്കാൻ തോന്നുമ്പോൾ കഴിക്കും. പക്ഷേ, പകരം കൂടുതൽ നേരം വർക്കൗട്ട് ചെയ്യും.

    Recommended Video

    നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
    ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് രീതി

    പലരീതിയിൽ നമുക്ക് ഡയറ്റിങ് ചെയ്യാം. എന്റെ രീതി 16 മണിക്കൂർ ഫാസ്റ്റിങ്ങും എട്ട് മണിക്കൂർ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്. രാവിലെ പത്തിന് തുടങ്ങിയാൽ വൈകിട്ട് ആറുവരെ കഴിക്കും. പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല. ബ്ലാക്ക് ടീ, ലൈം വാട്ടർ അങ്ങനെ വെളളം മാത്രം കുടിക്കാം. ഈ ഡയറ്റ് എടുക്കുമ്പോൾ കഴിയുന്നിടത്തോളം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താം. ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിക്കണം. പകരം പഴങ്ങളും നട്സുമൊക്കെയാണ് ഞാൻ കഴിക്കുന്നത്.

    Read more about: rimi tomy റിമി
    English summary
    Fat To Fit: Rimi Tomy Revealed Her Diet Plan And Weight Transformation Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X